Connect with us

ഫുക്രു വാട്‌സാപില്‍ നടത്തിയ വോയിസ് ചാറ്റ് ദയ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടതോടെ ആ വാർത്ത കാട്ടുതീ പോലെ പടർന്നു; ഭര്‍ത്താവുമായി പിരിഞ്ഞോ? എന്ന ചോദ്യം; അവസാനം ആ ഫോട്ടോയുമായി മഞ്ജു സുനിച്ചന്‍; കുടുംബത്തിന് ആശംസകള്‍ അറിയിച്ച് ആരാധകർ !

TV Shows

ഫുക്രു വാട്‌സാപില്‍ നടത്തിയ വോയിസ് ചാറ്റ് ദയ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടതോടെ ആ വാർത്ത കാട്ടുതീ പോലെ പടർന്നു; ഭര്‍ത്താവുമായി പിരിഞ്ഞോ? എന്ന ചോദ്യം; അവസാനം ആ ഫോട്ടോയുമായി മഞ്ജു സുനിച്ചന്‍; കുടുംബത്തിന് ആശംസകള്‍ അറിയിച്ച് ആരാധകർ !

ഫുക്രു വാട്‌സാപില്‍ നടത്തിയ വോയിസ് ചാറ്റ് ദയ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടതോടെ ആ വാർത്ത കാട്ടുതീ പോലെ പടർന്നു; ഭര്‍ത്താവുമായി പിരിഞ്ഞോ? എന്ന ചോദ്യം; അവസാനം ആ ഫോട്ടോയുമായി മഞ്ജു സുനിച്ചന്‍; കുടുംബത്തിന് ആശംസകള്‍ അറിയിച്ച് ആരാധകർ !

ബിഗ് ബോസ് ഷോ മലയാളികൾക്കിടയിൽ വലിയ ശ്രദ്ധ നേടി മുന്നേറുകയാണ്. ഇന്നും ആദ്യ
സീസൺ മുതൽ ബിഗ് ബോസ് ഷോയിൽ എത്തിയ ഓരോ മത്സരാർത്ഥികളും മലയാളികൾക്ക്
പ്രിയപ്പെട്ടവരാണ്.

പക്ഷെ , ഇഷ്ടപ്പെട്ടവരെ മാറ്റി നിർത്തി മറ്റു മത്സരാർത്ഥികളെയെല്ലാം വിമർശിക്കുക എന്നത്
ഇപ്പോൾ ഒരു പതിവ് കാഴ്ചയാണ്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ കൊവിഡ് കാരണം പാതി വഴിയില്‍ അവസാനിപ്പിച്ച സീസൺ ആയിരുന്നു. ഏഴുപത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഷോ അവസാനിച്ചത്.

എന്നാല്‍ അതിലെ മത്സരാര്‍ഥികള്‍ പുറത്ത് വന്നതിന് ശേഷം ശത്രുക്കളെ പോലെ ആവുന്നതും കണ്ടിരുന്നു. ഏറ്റവും പുതിയതായി ഫുക്രുവും ദയ അച്ചുവും തമ്മില്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ അഭിപ്രായ വ്യത്യാസങ്ങളാണ് വലിയ രീതിയില്‍ ചര്‍ച്ചയായത്.

ഫുക്രു വാട്‌സാപില്‍ നടത്തിയ വോയിസ് ചാറ്റാണ് ദയ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ഇതില്‍ നടി മഞ്ജു സുനിച്ചന്റെ ദാമ്പത്യ ജീവിതത്തെ പറ്റിയും പരാമര്‍ശിച്ചിരുന്നു. ഇതോടെ മഞ്ജുവും ഭര്‍ത്താവും വേര്‍പിരിഞ്ഞോ എന്ന ചോദ്യവും ഉയര്‍ന്നു. അങ്ങനെ സംശയങ്ങളുമായി വന്നവര്‍ക്കുള്ള മറുപടിയുമായിട്ടാണ് മഞ്ജുവിപ്പോള്‍ എത്തിയിരിക്കുന്നത്.

ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയായ മത്സരാര്‍ഥിയായിരുന്നു മഞ്ജു സുനിച്ചന്‍. എന്നാല്‍ ഷോ യില്‍ പങ്കെടുത്തതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളാണ് നടിയ്ക്ക് നേരിടേണ്ടതായി വന്നത്. അതിലൊന്ന് ഫുക്രുവുമായി കാണിച്ച അടുപ്പമാണ്. തന്റെ മകനെ പോലെ മഞ്ജു ഫുക്രുവിനെ സ്‌നേഹിച്ചെങ്കിലും പുറത്ത് മറ്റൊരു അര്‍ഥം കൂടി അതിന് വന്നു. ഇതോടെ ഭര്‍ത്താവ് മഞ്ജുവിനെ ഉപേക്ഷിച്ചുവെന്നും അദ്ദേഹം ആത്മഹത്യ ചെയ്തുവെന്നും വരെ പ്രചരണമുണ്ടായി.

അന്നും ഇന്നും തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മഞ്ജു മറുപടിയുമായി എത്താറുണ്ട്. ഇതിനിടയിലാണ് ഫുക്രുവിന്റെ വോയിസ് ക്ലിപ് പുറത്ത് വരുന്നത്. രജിത് കുമാറുമായി ബിഗ് ബോസിനുള്ളില്‍ നടന്ന സംഭവത്തെ കുറിച്ചാണ് ഫുക്രു സംസാരിച്ചത്.

‘മഞ്ജുമ്മയും ഞാനും തമ്മില്‍ അനാവശ്യ ബന്ധമാണെന്ന് പറഞ്ഞതോടെ അവര്‍ ഭര്‍ത്താവുമായി പിരിഞ്ഞു. ബിഗ് ബോസ് കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. ഇപ്പോഴും അവര്‍ പിരിഞ്ഞ് നില്‍ക്കുകയാണ്. അതിന് കാരണം ഇയാളാണ്. അയാളെ പൂവിട്ട് പൂജിക്കണമോ എന്നാണ്’ ഫുക്രു ചോദിക്കുന്നത്.

ഇത് കേട്ടതോടെ മഞ്ജുവും ഭര്‍ത്താവും പിരിഞ്ഞാണോ താമസമെന്നും അവര്‍ വേര്‍പിരിഞ്ഞോ എന്നുമൊക്കെയുള്ള ചോദ്യം ഉയര്‍ന്ന് വന്നു. ചിലര്‍ മഞ്ജുവിന്റെ അടുത്തും ഇതേ ചോദ്യവുമായി എത്തിയതോടെയാണ് അതില്‍ വിശദീകരണം നടിയും എത്തിയത്. ഭര്‍ത്താവ് സുനിച്ചനും മകന്‍ ബെര്‍ണാച്ചനും കിടന്ന് ഉറങ്ങുമ്പോള്‍ മഞ്ജു സെല്‍ഫി എടുക്കുന്നു. ഈ ചിത്രമാണ് നടി ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘മൈ ബോയിസ്.. സുനിച്ചനെ ചോദിച്ചവരോട്, ആള്‍ എത്തിയിട്ടുണ്ട്’ എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷനായി മഞ്ജു കൊടുത്തത്. അതായത് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളിലൊന്നും യാതൊരു കഴമ്പുമില്ലെന്ന് നടി വ്യക്തമാക്കിയിരിക്കുകയാണ്. ഭര്‍ത്താവുമായി ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുകയാണെന്നും മഞ്ജു പറയാതെ പറയുന്നു. താരത്തിന്റെ പോസ്റ്റിന് താഴെ കുടുംബത്തിന് ആശംസകള്‍ അറിയിച്ച് ആരാധകരും എത്തി.

about biggboss

More in TV Shows

Trending

Recent

To Top