Malayalam
70 ദിവസം മുമ്പ് നിങ്ങള്‍ക്കാര്‍ക്കും എന്നറിയില്ല, ബിഗ് ബോസിന് ശേഷമാണ് നിങ്ങള്‍ എന്നെ അറിയുന്നത്.. നിങ്ങളുടെ ജീവിതത്തില്‍ ഇപ്പോള്‍ നിങ്ങള്‍ ഡൗണ്‍ ആണെങ്കില്‍ ചെയ്യേണ്ടത് ഇതാണ്; റോബിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു
70 ദിവസം മുമ്പ് നിങ്ങള്‍ക്കാര്‍ക്കും എന്നറിയില്ല, ബിഗ് ബോസിന് ശേഷമാണ് നിങ്ങള്‍ എന്നെ അറിയുന്നത്.. നിങ്ങളുടെ ജീവിതത്തില്‍ ഇപ്പോള്‍ നിങ്ങള്‍ ഡൗണ്‍ ആണെങ്കില്‍ ചെയ്യേണ്ടത് ഇതാണ്; റോബിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു
ബിഗ് ബോസ് മലയാളം സീസണ് 4 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാർഥികളിൽ ഒരാളാണ് റോബിൻ. റിയാസിനെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് ബിഗ് ബോസ്സ് റോബിൻ പുറത്താക്കിയത്. ഇപ്പോള്‍ താരം പൊതുപരിപാടികളിലെ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ്.
ഇതിനിടെ ഒരു കോളേജിലെ പരിപാടിയില്‍ വച്ച് ജീവിതത്തിലെ പരാജയങ്ങളെക്കുറിച്ച് റോബിന് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ
എല്ലാവര്ക്കും സ്വപ്നങ്ങളുണ്ടാകും. ആ സ്വപ്നം ആത്മാര്‍ത്ഥമാണെങ്കില്‍ അതിനായി കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാണെങ്കില്‍ നമുക്കത് നേടാന്‍ സാധിക്കും. നിങ്ങളൊക്കെ ഈ സമൂഹത്തിനൊരു പ്രചോദനമാണ്. ഞാന്‍ എന്ത് സഹായവും നല്കാന് നിങ്ങളുടെ കൂടെയുണ്ടാകും. സമൂഹത്തിന് വേണ്ടി പലതും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ഒരാള്‍ വിചാരിച്ചാലും ഈ ലോകത്ത് പല മാറ്റങ്ങളും സാധിക്കും. നിങ്ങളുടെ കൂടെ ഞാനുമുണ്ടാകും. പറ്റുന്ന എല്ലാ സഹായവും ചെയ്യും. കുട്ടികള്‍ക്ക് മാര്‍ക്ക് നേടുന്നതും പാസാകുന്നതും പോലെ തന്നെ പ്രധാനപ്പെട്ടതാണ് പാഷന്. വിദ്യാഭ്യാസവും പാഷനും ഒരുപോലെ വേണം. എനിക്ക് രണ്ടും ഒരുപോലെയായതിനാലാണ് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത്. വിദ്യാഭാസ്യത്തിന്റെ കാര്യത്തില്‍ ഞാന്‍ പഠിച്ച് ഡോക്ടറായി. അതേസമയം എന്റെ പാഷന് എന്താണെന്ന് ഞാന്‍ തിരിച്ചറിയുകയും അതിനായി ഒരുപാട് കഠിനാധ്വാനം ചെയ്യുകയും ചെയ്തു. ഒരുപാട് കഷ്ടപ്പാടുകളെ നേരിട്ടു. അതിന്റെയൊക്കെ ഫലമായിട്ടാണ് ഇന്നിവിടെ നില്‍ക്കുന്നത്.
70 ദിവസം മുമ്പ് നിങ്ങള്‍ക്കാര്‍ക്കും എന്നറിയില്ല. ബിഗ് ബോസിന് ശേഷമാണ് നിങ്ങള്‍ എന്നെ അറിയുന്നത്. ഈ കൂട്ടത്തില്‍ പലര്‍ക്കും പല ആഗ്രഹങ്ങളും കാണും. നിങ്ങളുടെ ജീവിതത്തില്‍ ഇപ്പോള്‍ നിങ്ങള്‍ ഡൗണ്‍ ആണെങ്കില്‍ കുറച്ച് സമയം വിശ്രമിക്കുക. നിങ്ങളുടെ ഊര്‍ജത്തെ സേവ് ചെയ്യുക. എന്നിട്ട് നിങ്ങളുടെ സ്വപ്നം എന്താണെന്ന് സ്വയം ബോധ്യപ്പെടുത്തുക. അതിനായി കഠിനാധ്വാനം ചെയ്യുക. തീര്‍ച്ചയായും നിങ്ങള്‍ക്കത് നേടുക. എനിക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും. നിങ്ങള്‍ എന്താണെന്ന് കണ്ടെത്തുക. നിങ്ങളുടെ പോസിറ്റീവും നെഗറ്റീവും തിരിച്ചറിയും. നിങ്ങളെ കൊണ്ട് ഒരു വകയ്ക്കും കൊളളില്ലെന്ന് ചിലര്‍ പറഞ്ഞേക്കും. അതൊന്നും കേട്ട് തളരരുത്. എന്റെ പ്രചോദനം എന്റെ വീഴ്ചകളാണ്. ജീവിതത്തില്‍ ഒരുപാട് തവണ ഞാന്‍ വീണിട്ടുണ്ട്. പരാജയങ്ങള്‍ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. 120 തവണ വീണാലും എഴുന്നേറ്റ് അടുത്ത ചുവടുവെക്കും എന്നുറപ്പുണ്ടായിരുന്നു. അതാണ് വേണ്ടത്.
ജീവിതത്തില്‍ മോശം അനുഭവങ്ങളുണ്ടാകാം. പക്ഷെ ഒരു രാത്രിയുണ്ടെങ്കില്‍ ഒരു പകലുമുണ്ട്. ജീവിതം എന്നത് ഒരിക്കലും എളുപ്പമല്ല. നമ്മളാണ് ജീവിതത്തെ ഈസിയാക്കുന്നത്.
