Connect with us

നിങ്ങൾക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു; രാഹുൽ ഗാന്ധിയോട് ഹരീഷ് പേരടി

News

നിങ്ങൾക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു; രാഹുൽ ഗാന്ധിയോട് ഹരീഷ് പേരടി

നിങ്ങൾക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു; രാഹുൽ ഗാന്ധിയോട് ഹരീഷ് പേരടി

രാഹുൽ ​ഗാന്ധി എംപിയുടെ വയനാട്ടിലുളള ഓഫീസ് തല്ലിതകർത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു നടന്റെ പ്രതികരണം. നിങ്ങൾക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു എന്നാണ് ഹരീഷിന്‍റെ കുറിച്ചത്.

വെള്ളിയാഴ്ചയാണ് ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എംപി ഇടപെടുന്നില്ലാരോപിച്ച് മുപ്പതിലധികം വരുന്ന എസ്എഫ്ഐ പ്രവർത്തകർ എംപിയുടെ വയനാട് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് ഓഫീസിനടുത്തെത്തിയതോടെ അക്രമാസക്തമാവുകയായിരുന്നു. ഓഫീസ് ഫർണിച്ചറുകൾ അടിച്ചു തകർത്ത പ്രവർത്തകർ​ ഗാന്ധിജിയടക്കമുളളവരുടെ ഫോട്ടോ തകർക്കുകയും ഓഫീസ് ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

അതേസമയം രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കേസിൽ 19 എസ്എഫ്ഐ പ്രവർത്തകരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് കേസിൽ 19 എസ്എഫ്ഐ പ്രവർത്തകരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എം കെ രാഘവൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അടക്കമുള്ള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതാക്കൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും.

Continue Reading
You may also like...

More in News

Trending

Recent

To Top