ഉണ്ണിയുടെ വിവാഹം ഉടൻ, മാർച്ചിൽ നിശ്ചയം.. വരൻ ആരാണന്നറിയോ
സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്ക്കുന്നവരൊക്കെ ഉണ്ണിമായ എന്നു കേട്ടാല്‍ തന്നെ പറയും, സിംപ്ലി മൈ സ്റ്റൈല്‍ ഉണ്ണിയിലെ ഉണ്ണിമായ അല്ലേയെന്ന്. സിംപ്ലി മൈ സ്റ്റൈല്‍ ഉണ്ണി, സിംപ്ലിഊണ്ണി വ്ലോഗ്സ് ഈ രണ്ട് യൂട്യൂബ് ചാനലുകളിലും ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ നിറഞ്ഞുനില്ക്കുന്ന ഒരു സെലിബ്രിറ്റിയാണിത്. തുടക്കം പരിഹാസങ്ങൾ നിറഞ്ഞതാണെങ്കിലും ഇന്ന് ലക്ഷങ്ങൾ വരുമാനമുള്ള ഇരുപത്തിയഞ്ചുകാരിയാണ് ഉണ്ണിമായ. ബ്യൂട്ടി ടിപ്സും രുചി കൂട്ടുകളും ഒക്കെയായി ബികോം രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് ഉണ്ണി യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്
പഠിക്കുന്നതിനൊപ്പം എന്തെങ്കിലുമൊരു ജോലി കൂടി ചെയ്യണമെന്ന തോന്നൽ കൊണ്ടാണ് അങ്ങനെയൊരു ഐഡിയയിലേക്ക് താൻ എത്തിയതെന്ന് അടുത്തിടെ ഉണ്ണി വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ ഇപ്പോൾ ഇതാ ബിഗ് ബോസിലേക്ക് താൻ എത്തുമോ എന്നതിനെ കുറിച്ചും, വിവാഹ വിശേഷങ്ങളും ഉണ്ണിമായ പങ്ക് വച്ചിരിക്കുകയാണ്
പെൺകുട്ടികൾ 25 നു ശേഷം വിവാഹിതർ ആകുന്നതാണ് നല്ലതെന്നുള്ള അഭിപ്രായമാണ് ഉണ്ണിയ്ക്ക് ഉള്ളത്
മുപ്പത് വയസ്സിനു ശേഷം വിവാഹിതരാകുന്നതിനോട് താത്പര്യം ഇല്ല. പക്ഷേ 25 വയസ്സിനു മുൻപേ പെൺകുട്ടികൾ വിവാഹിതർ ആകുന്നതിനോട് യോജിപ്പും ഇല്ല. വിവാഹിത ആകും മുൻപേ തന്നെ സ്വന്തം കാലിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞിട്ട് വേണം വിവാഹം എന്നും ഉണ്ണിമായ പറയുന്നു.
പെണ്ണുകാണലിനു ഒരുങ്ങിയ വീഡിയോ പങ്കുവച്ചപ്പോൾ മുതൽ കല്യാണമാണോ എന്ന ചോദ്യവുമാണ് എല്ലാവരും ചോദിക്കുന്നത്. ആരാധകരുടെ ആ സംശയം ഒടുവിൽ സത്യമായിരിക്കുകയാണ്
മാർച്ചിൽ വിവാഹ നിശ്ചയമെന്നും അതിനു പിന്നാലെ തന്നെ വിവാഹമുണ്ടെന്നും താരം വ്യക്തമാക്കി
ആരാണ് വരനെന്നോ, എന്ത് ചെയ്യുന്നുവെന്നോ ഒന്നുമുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. അതെല്ലാം മറ്റൊരു വീഡിയോയിൽ പറയാം എന്നാണ് ഉണ്ണിമായ പറയുന്നത്
പഠിക്കുന്നതിനൊപ്പം എന്തെങ്കിലുമൊരു ജോലി കൂടി ചെയ്യണമെന്ന തോന്നൽ കൊണ്ടാണ് ഇത്തരത്തിലുള്ള ഐഡിയയിലേക്ക് എത്തുന്നത്. ചാനല്‍ തുടങ്ങി വീഡിയോസ് ഇഷ്ടം പോലെ അപ് ലോഡുചെയ്യുമായിരുന്നെങ്കിലും ആദ്യമൊന്നും കാഴ്ചക്കാര്‍ ഉണ്ടായിരുന്നില്ല. കാഴ്ചക്കാര്‍ പലപ്പോഴും 200ല്‍ താഴെ മാത്രം. 67 മാസം കഴിഞ്ഞിട്ടാണ് 1000 പേരെ വരിക്കാരായി കിട്ടിയത്.അതോടെ യുട്യൂബ് വരുമാനം ലഭിക്കാനുള്ള ആദ്യ പടി കടന്നു. എന്നാല്‍ വരുമാനം എത്താന്‍ പിന്നെയും ഏറെ കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും വ്ളോഗിംഗ് ഒരു പാഷനായി മാറിയിരുന്നു. അതിനാല്‍ മടുപ്പ് തോന്നിയില്ല. ഇഷ്ടമുള്ള ഒരു ഹോബി ആസ്വദിച്ചുചെയ്യുക. അതിന് യൂ ട്യൂബിലെ അവസരം പ്രയോജനപ്പെടുത്തി.സാവധാനം ഉണ്ണിമായയെത്തേടി യുട്യൂബ് വരുമാനം എത്തിത്തുടങ്ങുകയായിരുന്നു.ഫാഷനും ബ്യൂട്ടി ടിപ്സുമൊക്കെ നോക്കാറുള്ള ആളായതുകൊണ്ടും അമ്മ ബ്യൂട്ടിഷനായതുകൊണ്ടുമാണ് ഇങ്ങനെയൊരു വഴിയിലേക്ക് തിരിഞ്ഞടുത്തതെന്നും ഉണ്ണി പറയുന്നു
