Malayalam
കെജിഎഫിന് പിന്നാലെ നടി രവീണ ടണ്‍ടന്‍ മലയാളത്തിലേയ്ക്ക…!; ചുവട് വെയ്ക്കുന്നത് മമ്മൂട്ടി ചിത്രത്തിലൂടെ
കെജിഎഫിന് പിന്നാലെ നടി രവീണ ടണ്‍ടന്‍ മലയാളത്തിലേയ്ക്ക…!; ചുവട് വെയ്ക്കുന്നത് മമ്മൂട്ടി ചിത്രത്തിലൂടെ
പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യഷ് നായകനായി പുറത്തെത്തിയ കെജിഎഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ബോളിവുഡ് നടി രവീണ ടണ്‍ടന്‍. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ചിത്രം 1200 കോടിക്ക് മുകളിലാണ് ചിത്രം ആഗോള തലത്തില്‍ നിന്നും സ്വന്തം ആക്കിയത്.
ഇതില്‍ ശക്തമായ കഥാപാത്രം ആയിരുന്നു രവീണയുടേത്. താരത്തിന്റെ പ്രകടനത്തിന് ഏറെ കയ്യടിയും ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ മലയാളികള്‍ക്ക് ഏറെ സന്തോഷം ഉണ്ടാക്കുന്ന വാര്‍ത്തയാണ് എത്തുന്നത്. മലയാളത്തില്‍ എത്തുന്നു എന്നതാണ് ആരാധകരെ സന്തോഷത്തിലാക്കുന്ന റിപ്പോര്‍ട്ട്.
മമ്മൂട്ടി ചിത്രത്തിലൂടെ ആകും രവീണ മലയാളത്തില്‍ എത്തുക എന്നാണ് വിവരം. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ എത്തുന്ന പുതിയ മമ്മൂട്ടി ചിത്രത്തിലൂടെയാണ് രവീണ മലയാളത്തില്‍ എത്തുന്നത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
അതേസമയം 25 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നയന്‍താര ആകും നായികയായി എത്തുക എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിജു മേനോന്‍, ഇന്ദ്രജിത്, സിദ്ധിക്ക്, റോഷന്‍ മാത്യു എന്നിവരും ചിത്രത്തില്‍ എത്തുമെന്നാണ് സൂചന. ചിത്രം ജൂലൈ 10ന് ആരംഭിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
