ഹൃത്വിക്കില്‍ നിന്നും അകലം പാലിക്കണമെന്ന് കരീനയോട് അച്ഛനും അമ്മയും, വീട് വിട്ടിറങ്ങി ഭാര്യ; ബോളിവുഡില്‍ നിറഞ്ഞു നിന്ന് ഹൃത്വിക്കിന്റെ പ്രണയങ്ങള്‍!
ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ഹൃത്വിക് റോഷൻ. ഹൃത്വിക് റോഷന്റെ ലുക്കിനെ കുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഹൃത്വിക് റോഷന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.. ആദ്യസിനിമയിലൂടെ തന്നെ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെ പോലും ബോക്സ് ഓഫീസില്‍ പരാജയപ്പെടുത്താന്‍ സാധിച്ചിരുന്നു ഹൃത്വിക്കിന്. പിന്നീടിങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
പ്രായം കൂടുന്തോറും ലുക്കും കൂടി വരുന്നുവെന്നാണ് ഹൃത്വിക്കിനെക്കുറിച്ച് ആരാധകര്‍ പറയുന്നത്. ഗ്രീക്ക് കഥകളിലെ ദേവന്മാരെ ഓര്‍മ്മപ്പെടുത്തുന്ന ബോഡിയും മുടിയുമൊക്കെയായി ഹൃത്വിക് ഒരുപാട് പേരുടെ മനസിളക്കിയിട്ടുണ്ട്. ഹൃത്വിക്കിന്റെ ജീവിതത്തില്‍ പ്രണയ വാര്‍ത്തകളും ഒരുപാടുണ്ട്. താരം വിവാഹിതനായ ശേഷവും ഗോസിപ്പുകള്‍ക്ക് കുറവുണ്ടായിരുന്നില്ല.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഹൃത്വിക്കും സൂസെയ്ന് ഖാനും വിവാഹിതരാകുന്നത്. സൂസെയ്ന് താന്‍ പ്രണയ ലേഖനങ്ങളും കവിതകളുമെഴുതാറുണ്ടെന്ന് ഹൃത്വിക് പറഞ്ഞിരുന്നു. ലോകത്ത് പെര്‍ഫെക്ട് ആയിട്ട് ആരുമില്ലെന്ന് പറയുന്നവര്‍ തന്റെ ഭാര്യയെ കണ്ടിട്ടുണ്ടാകില്ലെന്ന് ഹൃത്വിക് അഭിമാനത്തോടെ പറയുമായിരുന്നു. ബോളിവുഡിലെ പെര്‍ഫെക്ട് കപ്പിളായിരുന്നു ഹൃത്വിക്കും സൂസെയ്നും.
എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് തങ്ങളുടെ വിവാഹത്തിന്റെ പതിമൂന്നാം വാര്‍ഷികത്തിന് തൊട്ട് മുമ്പായി 2013 ല്‍ തങ്ങള്‍ പിരിയാന്‍ തീരുമാനിച്ച വിവരം അറിയിക്കുകയായിരുന്നു ഹൃത്വിക്കും സൂസെയ്നും. പിരിയാനുള്ള കാരണമായി മാധ്യമങ്ങള്‍ പലതും പറഞ്ഞിരുന്നു. ഹൃത്വിക്കിന് മറ്റ് നായികമാരുമായുള്ള പ്രണയങ്ങള്‍ മുതല്‍ സൂസെയ്നും അര്ജുന് രാംപാലുമായുള്ള ബന്ധം വരെ കാരണമായി നിരത്തപ്പെട്ടു. എന്നാല്‍ നാളിതുവരെ തങ്ങള്‍ എന്തുകൊണ്ട് പിരിഞ്ഞെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. ഇന്നും നല്ല സുഹൃത്തുക്കളാണ് ഹൃത്വിക്കും സൂസെയ്നും.
ഹൃത്വിക്കും കരീനയും ആദ്യം ഒരുമിക്കുന്നത് യാദേന്‍ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. പിന്നീട് മേം പ്രേം കി ദീവാനെ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഈ സമയത്ത് ഹൃത്വിക് വിവാഹിതനായിരുന്നു. പ്രണയ വാര്‍ത്ത ഹൃത്വിക്കിന്റെ കുടുംബ ജീവിതത്തെ ബാധിക്കാന്‍ തുടങ്ങി. ഇതോടെ താരത്തിന്റെ കുടുംബം കരീന കപൂറിനെ ബന്ധപ്പെടുകയും ഹൃത്വിക്കില്‍ നിന്നും അകലം പാലിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ഹൃത്വിക്കിന്റെ പേരിനൊപ്പം പിന്നീട് ഉയര്‍ന്നു കേട്ട പേരായിരുന്നു ബാര്‍ബറ മോറിയുടേത്. കൈറ്റ്സ് എന്ന ചിത്രത്തിലൂടെ ഹൃത്വിക്കിന്റെ നായികയായി എത്തിയ മെക്സിക്കന്‍ സുന്ദരിയാണ് ബാര്‍ബറ.
പ്രണയ വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചതോടെ ഹൃത്വിക്കിന്റെ ഭാര്യ സൂസെയ്ന് ഖാന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയും തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സൂസെയ്ന് നിഷേധിക്കുകയായിരുന്നു.
ഹൃത്വിക്കിന്റെ കരിയറിലെ ഏറ്റവും വലിയ വിവാദമായിരുന്നു കങ്കണയുമായുള്ള പ്രണയ ഗോസിപ്പ്.
ഹൃത്വിക്കും താനും പ്രണയത്തിലായിരുന്നുവെന്ന് കങ്കണ തന്നെയായിരുന്നു വെളിപ്പെടുത്തിയത്. ഹൃത്വിക്ക് തനിക്ക് മെയിലുകള്‍ അയക്കാറുണ്ടെന്നും കവിതകള്‍ അയക്കാറുണ്ടെന്നും കങ്കണ പറഞ്ഞിരുന്നു. തങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങളും കങ്കണ പുറത്ത് വിട്ടിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച ഹൃത്വിക് കങ്കണയ്ക്കെതിരെ കേസ് നല്‍കുക വരെ ചെയ്തിരുന്നു.
ഹൃത്വിക്കിന്റെ പേരിനൊപ്പം പീന്നീട് കേട്ട പേര് കത്രീന കൈഫിന്റേതായിരുന്നു. ഇരുവരും ഒരുമിച്ച് രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നു. ഓണ്‍ സ്ക്രീനിലെ ഹോട്ട് ജോഡി ജീവിതത്തിലും അടുപ്പത്തിലായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഹൃത്വിക്കും കത്രീനയും തമ്മിലുള്ള ബന്ധമാണ് താനും ഹൃത്വിക്കും തമ്മില്‍ പിരിയാനുള്ള കാരണമായി പിന്നീട് കങ്കണ പറഞ്ഞത്.എന്നാല്‍ സൂസെയ്ന് ശേഷം ഹൃത്വിക് പരസ്യമായി സമ്മതിക്കുന്ന തന്റെ പ്രണയം സബാ ആസാദ്. ഈയ്യടുത്താണ് ഹൃത്വിക്കും സബയും തമ്മിലുള്ള പ്രണയം വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഗായികയും നടിയുമായ സബയുമൊത്ത് ഹൃത്വിക് പൊതുവേദിയിലെത്തുകയും ചെയ്തിരുന്നു. ഹൃത്വിക്കിന്റെ കുടുംബത്തോടൊപ്പം സബ സമയം ചെലവിടുകയും ചെയ്യാറുണ്ട് പതിവായി. ഇരുവരും ഉടനെ വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
