Malayalam
തന്റെ കയ്യിലെ പണം കൊണ്ട് അമ്മനമാടി പലരേയും കയ്യിലെടുത്ത ദിലീപിനെ സംബന്ധിച്ച് അടുത്ത അടി വരുന്നത് കേസിലെ വിചാരണ അവസാനിക്കുന്നതിന് തൊട്ടുമുമ്പ്; അതും ആ ഒന്നൊന്നര സാക്ഷിയുടെ വരവോടെ
തന്റെ കയ്യിലെ പണം കൊണ്ട് അമ്മനമാടി പലരേയും കയ്യിലെടുത്ത ദിലീപിനെ സംബന്ധിച്ച് അടുത്ത അടി വരുന്നത് കേസിലെ വിചാരണ അവസാനിക്കുന്നതിന് തൊട്ടുമുമ്പ്; അതും ആ ഒന്നൊന്നര സാക്ഷിയുടെ വരവോടെ
നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഓരോ ദിവസനും കേസില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മലയാളികളെ ഞെട്ടിക്കുന്നതാണ്. എന്നാല്‍ ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അഭിഭാഷക ടിബി മിനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇതിനു മുമ്പും മിനി കേസിനെ കുറിച്ചുള്ള ആശങ്കകളും മുന്നോട്ടു പോക്കിനെ കുറിച്ചുമെല്ലാം പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ സത്യം തെളിയുന്നതിന് വേണ്ടി ഈ പ്രകൃതിപോലും നടിക്കൊപ്പം നില്ക്കുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നാണ് അഡ്വ. ടിബി മിനി പറയുന്നത്.
ഈ കേസില്‍ ദിലീപ് തന്നെയാണ് ദിലീപിനെ കുരുക്കുന്ന തെളിവുകളും എതിരായിട്ടുള്ള കാര്യങ്ങളും സംഭാവന ചെയ്തുകൊണ്ടിരിക്കുന്നത്. 16/4/2017 ല്‍ മുന്‍ ഡി ജി പിയായ ലോക്നാഥ് ബെഹ്റയെ സ്വാധീനിച്ച് ദിലീപിനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു കുറ്റപത്രമായിരുന്നു കൊടുത്തത്. അതിന് ശേഷമാണ് സുനിയില്‍ നിന്നും തനിക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് തന്നെ പൊലീസിന് ഒരു കത്ത് നല്‍കുന്നതെന്നും അഡ്വ.ടിബി മിനി ചൂണ്ടിക്കാട്ടുന്നു. പള്‍സര്‍ സുനിക്ക് കോടികള്‍ വാഗ്ധാനം ചെയ്താണ് ഈ നികൃഷ്ടമായ കൃത്യം ചെയ്യിച്ചത്. എന്നാല്‍ വാഗ്ദാനം ചെയ്തതില്‍ നിന്നും ഒരു നയാപൈസ കൊടുത്തിട്ടില്ല.
ഒരു ഒന്നര ലക്ഷം രൂപയോളമാണ് ദിലീപ് പള്‍സര്‍ സുനിയുടെ അമ്മയ്ക്ക് എടുത്തു കൊടുത്തു എന്ന് പറയുന്നത്. ഇതില്‍ നിന്ന് തന്നെ വ്യക്തമാണ് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നടത്തിയ ഗൂഡാലോചനയെന്നും അഡ്വ.ടിബി മിനി അഭിപ്രായപ്പെടുന്നു. ദിലീപ് വാഗ്ദാനം ചെയ്ത തുക ആ പൈസയായിരുന്നില്ല. അവന് ക്രമിനല്‍ തന്നെയാണ്, അതില്‍ സംശയം ഒന്നുമില്ല. എങ്കിലും ഒരു കൃത്യം ദിലീപിന് വേണ്ടി ചെയ്തിട്ട് അയാള്‍ പിന്നെ ജീവിതകാലം മുഴുവന്‍ ജയിയില്‍ അകപ്പെടുന്ന ഒരു അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. ദിലീപിന്റെ മനസ്സിന്റെ വൈകൃതമാണ് ഇവിടെ വ്യക്തമാവുന്നു. ഏറ്റവും കുറഞ്ഞത് തെറ്റായ കാര്യം തനിക്ക് വേണ്ടി ചെയ്ത ഇയാള്‍ വാഗ്ധാനം ചെയ്ത തുകയെങ്കിലും കൊടുക്കണമായിരുന്നു.
തന്റെ കയ്യിലെ പണം കൊണ്ട് അമ്മനമാടി പലരേയും കയ്യിലെടുത്ത ദിലീപിനെ സംബന്ധിച്ച് അടുത്ത അടി വരുന്നത് കേസിലെ വിചാരണ അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ്. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാന്‍ മാത്രമുള്ളപ്പോഴാണ് ബാലചന്ദ്രകുമാര്‍ എന്ന് പറയുന്ന സാക്ഷി കയറിവരുന്നതെന്നും അഭിഭാഷക വ്യക്തമാക്കുന്നു. ബാലചന്ദ്ര കുമാര്‍ എന്ന സാക്ഷി കയറി വന്നതിന് ശേഷം അന്വേഷണം പുതിയ തലത്തിലേക്ക് എത്തി. അദ്ദേഹത്തിന്റെ ജീവനും ഭീഷണിയുണ്ട്. എന്തായാലും അദ്ദേഹത്തെ കൊല്ലാനുള്ള ശ്രമങ്ങളുണ്ടാവും. ബാലചന്ദ്രകുമാര്‍ എന്നത് ഒരു ഒന്നൊന്നര സാക്ഷിയാണ്.
കള്ളനായിക്കൊള്ളട്ടെ കൊലപാതകിയായിക്കൊള്ളട്ടെ എന്ത് തരത്തിലുള്ള ആളുമായിക്കൊള്ളട്ടെ, വിശ്വാസ്യതയുള്ള കൃത്യമായ നിലപാടുകള്‍ പറയും അതിന് കൃത്യമായ തെളിവുകള്‍ സൂക്ഷിക്കുകയും അതെല്ലാം പൊലീസിന് കൈമാറുകയും ചെയ്തിട്ടുള്ളയാളാണ് ബാലചന്ദ്രകുമാര്‍. മികച്ച സാക്ഷിയാണ് അദ്ദേഹം. അതില്‍ ദിലീപ് പെട്ട് കിടക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗുഡാലോചന നടത്തിയെന്ന കേസില്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി മുന്‍ധാരണപ്രകാരം കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഫോണുകള്‍ കൊടുക്കാന്‍ കോടതി ആവശ്യപ്പെടുന്നത്.
കോടതിയുടെ ഈ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഈ ഫോണുകള്‍ കിട്ടാന്‍ സര്‍ക്കാരിനും അന്വേഷണ സംഘത്തിനും യാതൊരു വഴിയും ഉണ്ടാകില്ലായിരുന്നു. ഇന്ത്യന്‍ ഭരണഘടനപ്രകാരം തനിക്കെതിരായ തെളിവുകള്‍ ഹാജരാക്കേണ്ട ബാധ്യത പ്രതിക്കില്ല. പക്ഷെ പ്രകൃതിയുടെ നിശ്ചയം മറ്റൊന്നായി പോയെന്നും ടിബി മിനി കൂട്ടിച്ചേര്‍ക്കുന്നു. ചിലരൊക്കെ അഴിമതിക്കാരുണ്ടാകമെങ്കിലും രാജ്യത്തെ കോടതി സംവിധാനത്തില്‍ വിശ്വസിക്കുന്ന ഒരാളാണാണ് ഞാനെന്നും അവര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ദിലീപിന് നല്‍കാനെന്ന പേരില്‍ നല്കിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിന്റെ മൊഴിയെടുത്തത്. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നില്‍ക്കുമെന്നും സിദ്ദിഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അഭിമുഖം നല്കിയപ്പോള് പറഞ്ഞിരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ കൂടിയായിരുന്നു ചോദ്യം ചെയ്യല്‍. ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പള്‍സര്‍ സുനിയുടേതെന്ന് പറയുന്ന കത്തിലുണ്ടായിരുന്നു. എന്ത് സാഹചര്യത്തിലാണ് ദിലീപിന് ഒരബദ്ധം പറ്റിയെന്ന് നടന്റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ദിഖ് പറഞ്ഞത് എന്നും ക്രൈംബ്രാഞ്ച് ചോദിച്ചു.
