Connect with us

ദിലീപിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് ആലോചിക്കാനോ, അതല്ല തെറ്റുണ്ടെങ്കില്‍ തന്നെ അതൊന്നും നോക്കേണ്ട കാര്യമില്ലെന്നും ദിലീപിനെയാണ് സംരക്ഷിക്കേണ്ടതെന്ന ഒരു തീരുമാനം എടുത്ത പോലെയാണ് സിദ്ധീഖ് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത്; അഡ്വ. ആശാ ഉണ്ണിത്താന്‍ പറയുന്നു

Malayalam

ദിലീപിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് ആലോചിക്കാനോ, അതല്ല തെറ്റുണ്ടെങ്കില്‍ തന്നെ അതൊന്നും നോക്കേണ്ട കാര്യമില്ലെന്നും ദിലീപിനെയാണ് സംരക്ഷിക്കേണ്ടതെന്ന ഒരു തീരുമാനം എടുത്ത പോലെയാണ് സിദ്ധീഖ് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത്; അഡ്വ. ആശാ ഉണ്ണിത്താന്‍ പറയുന്നു

ദിലീപിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് ആലോചിക്കാനോ, അതല്ല തെറ്റുണ്ടെങ്കില്‍ തന്നെ അതൊന്നും നോക്കേണ്ട കാര്യമില്ലെന്നും ദിലീപിനെയാണ് സംരക്ഷിക്കേണ്ടതെന്ന ഒരു തീരുമാനം എടുത്ത പോലെയാണ് സിദ്ധീഖ് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത്; അഡ്വ. ആശാ ഉണ്ണിത്താന്‍ പറയുന്നു

കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ദിലീപിന് നല്‍കാനെന്ന പേരില്‍ നല്‍കിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിന്റെ മൊഴിയെടുത്തത്. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നില്‍ക്കുമെന്നും സിദ്ദിഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അഭിമുഖം നല്‍കിയപ്പോള്‍ പറഞ്ഞിരുന്നു. എന്താണ് ദിലീപിന് പറ്റിയ ആ അബന്ധം എന്നതായിരുന്നു ക്രൈംബ്രാഞ്ചിന്റെ ചോദ്യം. ഇതില്‍ വ്യക്തത വരുത്താന്‍ കൂടിയായിരുന്നു നടനെ ചോദ്യം ചെയ്യല്‍. ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പള്‍സര്‍ സുനിയുടേതെന്ന് പറയുന്ന കത്തിലുണ്ടായിരുന്നു.

ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ മോശമായ അവസ്ഥയിലേക്കാണ് എത്തിക്കുന്നതെന്ന് പറയുകയാണ് അഡ്വ. ആശാ ഉണ്ണിത്താന്‍. ജുഡീഷ്യറിയുടെ മുകളിലുള്ള വിശ്വാസ്യത പണത്തിന്റെയോ അധികാരത്തിന്റെയും സ്വാധീനമുള്ള പ്രതികള്‍ക്ക് വേണ്ടി ഇങ്ങനെ കുഴഞ്ഞ് മറിയാന്‍ പാടില്ല. അല്ലെങ്കില്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ ഇങ്ങനെ മാറ്റി മാറ്റി കളിക്കുന്നത് കാണുമ്പോള്‍ ഒരു നട്ടെല്ലുള്ള ജൂഡീഷ്യറി നമുക്ക് നഷ്ടപ്പെടുന്നു എന്നുള്ള സാഹചര്യം ഉണ്ടിവിടെ.

സ്വതന്ത്രമായ ജൂഡീഷ്യറിയെ ബാധിക്കുന്ന തരത്തില്‍ ഇവിടെ സ്വാധീനമുള്ള ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു. പോലീസില്‍ നിന്നുള്ള ആളുകളാണല്ലോ വിജിലന്‍സില്‍ ഇരിക്കുന്നത്. പൊലീസ് കുറേ അഴിമതിയും മറ്റ് നിയമപരമല്ലാത്ത കാര്യങ്ങളും ചെയ്യുമ്പോള്‍ അന്വേഷിക്കുന്നത് വിജിലന്‍സിലെ പൊലീസുകാര്‍ തന്നെയാണ്. അപ്പോള്‍ സ്വാഭാവികമായും ഇവര്‍ തമ്മില്‍ കൂട്ടുകെട്ട് ഉണ്ടാവില്ലേ. സഹപ്രവര്‍ത്തകര്‍ക്കെതിരായിട്ട് അല്ലേ അവര്‍ അന്വേഷമിക്കുന്നത്. പറഞ്ഞുവരുന്നത് എന്താണെന്ന് വെച്ചാല്‍ ഇത്തരം വിങ്ങിനെ വിശ്വസിക്കാന്‍ പറ്റില്ലെന്നാണ് പറയുന്നതെങ്കില്‍ എന്താണ് പിന്നെ വിശ്വസിക്കാന്‍ കഴിയുകയെന്നും ആശാ ഉണ്ണിത്താന്‍ ചോദിക്കുന്നു.

കേന്ദ്ര ഫോറന്‍സിക് ലാബിനെ എന്ത് വിശ്വാസ്യതയാണ് ഉണ്ടാവുക. അവിടെ സിബിഐയ്‌ക്കോ എന്‍ഐക്കോ സ്വാധീനിക്കാന്‍ കഴിയുമെങ്കില്‍, അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറുമായും ബി ജെ പിയുമായും ബന്ധമുള്ള ആളുകള്‍ക്ക് സ്വാധീനിക്കാന്‍ കഴിയുമെങ്കില്‍ എങ്ങനെയാണ് വിശ്വസിക്കുക. ഇന്ത്യയുടെ മൊത്തം അഴിമതിയെക്കുറിച്ച് നോക്കുമ്പോള്‍ കേരളമാണ് ഒരുപാട് ഭേദപ്പെട്ടത് എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ കേസിന്റെ പ്രാഥമികമായ അന്വേഷണത്തില്‍ വന്നിട്ടുള്ള ഒരുപാട് കുറവുകള്‍ വീണ്ടും കൃത്യമായി അന്വേഷിച്ച് വീണ്ടും അതില്‍ പ്രശ്‌നമുണ്ടെങ്കില്‍ അപ്പോള്‍ നമുക്ക് എല്ലാം കൂടെ പെറുക്കിയിട്ട് അവിടെ നിന്നുള്ള ഉദ്യോഗസ്ഥരേയും വിദഗ്ധരേയും ഇങ്ങോട്ട് കൊണ്ടുവന്ന് ഇവിടെ പരിശോധിപ്പിക്കാനുള്ള അത്രയും വലിയ ഒരു സംഗതിയുണ്ടാക്കണം. അതല്ലാതെ ഒരു ഏജന്‍സിയെ മൊത്തം അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.

ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇരിക്കുന്ന സമയത്ത് എല്ലാവിധ ആനുകൂല്യങ്ങളും അനുഭവിച്ച് പുറത്തിറങ്ങി വന്നതിന് ശേഷം അവിടെ അങ്ങനെ ഉണ്ടായിരുന്നു ഇവിടെ അങ്ങനെ ഉണ്ടായിരുന്നു എന്ന് പറയുകയാണ്. വര്‍ഗീസ് കേസില്‍ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയത് പോലെ കുറ്റക്കാരെ ശിക്ഷിക്കാനാണെങ്കില്‍ നമ്മള്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാണ്. എഫ് എസ് എല്‍ റിപ്പോര്‍ട്ടുകളില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിന്റെ തെളിവുകളുമായിട്ട് വേണം സംസാരിക്കാന്‍. അല്ലാതെ കാടടച്ച് വെടിവെക്കാന്‍ പാടില്ലെന്ന് ശ്രീലേഖയെ സൂചിപ്പിച്ചുകൊണ്ട് ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു.

നടന്‍ സിദ്ധീഖിന്റെ കാര്യം പറയുകയാണെങ്കില്‍ അദ്ദേഹം വളരെ അധികം ദിലീപിനെ പിന്തുണച്ച് സംസാരിക്കുന്നയാളാണെന്ന് നമുക്ക് വ്യക്തമാണ്. ദിലീപിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് ആലോചിക്കാനോ, അതല്ല തെറ്റുണ്ടെങ്കില്‍ തന്നെ അതൊന്നും നോക്കേണ്ട കാര്യമില്ലെന്നും ദിലീപിനെയാണ് സംരക്ഷിക്കേണ്ടതെന്ന ഒരു തീരുമാനം എടുത്ത പോലെയാണ് സിദ്ധീഖ് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത്. ഇരുവരും തമ്മിലുള്ള ഒരു ബന്ധം വെച്ച് നോക്കുമ്പോള്‍ സിദ്ധീഖും ദിലിപും തമ്മിലുള്ള ധാരണകളും ഇടപാടുകളും അന്വേഷിക്കാന്‍ അന്വേഷണ സംഘത്തിന് തീര്‍ച്ചയായും അവകാശമുണ്ട്. കൂടുതല്‍ അന്വേഷണത്തിലൂടെ വ്യക്തമായ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top