ആലുവയില്‍ ഈ പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലോക്കനില്‍ നടന്ന രസകരമായ സംഭവം പങ്കുവെക്കുകയാണ് പക്രു. ആ ചിത്രത്തില്‍ ഒരു കഥാപാത്രം പോലുമല്ലാതിരുന്ന നയന്‍താരയെ കുറിച്ച് ആരോ ഇറക്കിയ കള്ളക്കഥ കേട്ട് തടിച്ചുകൂടിയവരെ കുറിച്ചാണ് പക്രു പറയുന്നത്. ‘ആലുവയില്‍ ഈ പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. നദിക്കരയില്‍ ഷൂട്ടിങ് കാണാന്‍ വന്‍ജനാവലി.
കാരണം ഇന്നത്തെ ഷൂട്ടിങ് നയന്‍താരയുടേയും പക്രുവിന്റേയും കുളിയാണെന്ന് ആരോ അവിടെ പറഞ്ഞു പരത്തിയിരുന്നു. ലൊക്കേഷനടുത്തെ മരക്കൊമ്ബില്‍ വരെ കാണികള്‍ നിറഞ്ഞു. ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് കാണികള്‍ക്ക് അബദ്ധം മനസിലായത്. ചിത്രത്തിലെ പാട്ടുസീനില്‍ ബേബി നയന്‍താരയും പക്രുവും അടക്കം കുറെ കൊച്ചുകുട്ടികളെ സുരാജിന്റെ കഥാപാത്രം ബാത്ത് ഷവര്‍ ഉണ്ടാക്കി സീനാണ് ചിത്രീകരിച്ചത്. ഇതറിയാതെയാണ് വന്‍ ജനാവലി തടിച്ചുകൂടിയതെന്ന് ‘ എന്റെ ചിരിയോര്‍മ്മകള്‍’ എന്ന പംക്തിയില്‍ പക്രു പറഞ്ഞു. മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ ഈ പട്ടണത്തില്‍ ഭൂതം സംവിധാനം ചെയ്തത് ജോണി ആന്റണിയാണ്. മമ്മൂട്ടി, കാവ്യാമാധവന്, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...