Connect with us

ആരുടേയും സിംപതി പിടിച്ചുപറ്റാത്ത സ്‌ട്രോങ് പ്ലേയര്‍ എന്ന് എലീന പടിയ്ക്കല്‍ ; സൂരജ് സേഫ് ഗെയിം ആണ് കളിക്കുന്നത്, സൂരജിനെ നോമിനേറ്റ് ചെയ്ത ഒരേയൊരാൾ ; സൂരജ് ബിഗ് ബോസ് ടോപ് ഫൈവിൽ എത്താൻ അർഹനോ?

TV Shows

ബിഗ് ബോസ് നാലാം സീസണ്‍ അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ് . ഫൈനലിലേയ്ക്ക് കടക്കുന്ന ആ അഞ്ചുപേര്‍ ആരൊക്കെ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അതിൽ ഒരാൾ ദില്ഷാ ആണ് . എന്നാൽ ബാക്കി നാലു പേരെ വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും.

ഇപ്പോള്‍ നടിയും അവതാരകയുമായ എലീന പടിക്കലും രംഗത്തെത്തിയിരിക്കുകയാണ്. എലീന പിന്തുണയ്ക്കുന്നത് സൂരജിനെയാണ്. ദിൽഷയ്ക്ക് പിന്നാലെയാണ് സൂരജും ഫൈനലിസ്റ്റായി എത്തിയത്.

ബിഗ് ബോസ് സീസണ്‍ 4-ലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥി എന്നാണ് സൂരജിനെക്കുറിച്ച് എലീന പങ്കുവെച്ചിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് എലീന പിന്തുണ അറിയിച്ചിരിക്കുന്നത്. ഈ പോസ്റ്റും ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. തന്റെ ഉയരക്കുറവിനെ യാതൊരു രീതിയിലും സിംപതിക്കുവേണ്ടി ഉപയോഗിക്കാതെ ആരേയും ചതിക്കാതെ തികഞ്ഞ സത്യസന്ധതയോടെ കളിക്കുന്ന ആളാണ് സൂരജെന്നും എലീന പോസ്റ്റില്‍ പറയുന്നു.

എലീനയുടെ വാക്കുകള്‍ വായിക്കാം…
‘ഉയരം ഇല്ലായ്മയാണ് എന്റെ ഉയരം എന്ന് തെളിയിച്ച സ്‌ട്രോങ്ങ് പ്ലെയര്‍. ഒരു രീതിയിലും സിംപതി പിടിച്ചുപറ്റാന്‍ നോക്കാതെ, ഒരു രീതിയിലും ഉയരക്കുറവ് എടുത്തു കാട്ടാതെ, ഒരു രീതിയിലും ആരെയും ഉപദ്രവിക്കുകയോ ചതിക്കുകയോ ചെയ്യാതെ.. ബിഗ്ഗ് ബോസ് ഹൗസില്‍ അതിജീവിച്ച് അവസാന ആഴ്ചയിലേക്ക് കടക്കുന്ന സൂരജ്.’ സൂരജിന്റെ ചിത്രത്തോടൊപ്പമാണ് എലീന ഇങ്ങനെ കുറിച്ചത്.

അതേസമയം, സോഷ്യൽ മീഡിയയിൽ സമ്മിശ്ര അഭിപ്രായങ്ങൾ ആണ് വരുന്നത് . ഒരാള്‍ മാത്രമാണ് സൂരജിനെ നോമിനേറ്റ് ചെയ്തത്. പക്ഷേ നോമിനേഷന്‍ അവസാനിച്ചപ്പോള്‍ സൂരജിനെ ബിഗ് ബോസ് നേരിട്ട് ഫൈനലിലേയ്ക്ക് എത്തിക്കുകയായിരുന്നു. റിയാസാണ് സൂരജിനെ നോമിനേറ്റ് ചെയ്തത്.

ഇതിന് കാരണമായി റിയാസ് പറഞ്ഞത് സൂരജ് പലപ്പോഴും കളിക്കുന്നത് സേഫ് ഗെയിമാണെന്നാണ്. ഇതുകൊണ്ടാണ് ആരും സൂരജിനെ നോമിനേറ്റ് ചെയ്യാത്തത്. കാരണം എല്ലാവര്‍ക്കും സൂരജിനോട് ഒരു പ്രത്യേക ഇഷ്ടമാണ്. സൂരജ് ഇവിടെ നില്‍ക്കാന്‍ അര്‍ഹനാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ !

aabout sooraj

Continue Reading
You may also like...

More in TV Shows

Trending

Recent

To Top