Connect with us

‘ദിൽഷയോട് എനിക്കും ക്രഷുണ്ട്; നിമിഷയെയും ഇഷ്ടം ആയിരുന്നു; ഇതെല്ലാം ഭാര്യയ്ക്ക് അറിയാം’; ബിഗ് ബോസ് വീട്ടിലെ ക്രഷുകൾ എണ്ണിപ്പറഞ്ഞ് വിനയ്!

TV Shows

‘ദിൽഷയോട് എനിക്കും ക്രഷുണ്ട്; നിമിഷയെയും ഇഷ്ടം ആയിരുന്നു; ഇതെല്ലാം ഭാര്യയ്ക്ക് അറിയാം’; ബിഗ് ബോസ് വീട്ടിലെ ക്രഷുകൾ എണ്ണിപ്പറഞ്ഞ് വിനയ്!

‘ദിൽഷയോട് എനിക്കും ക്രഷുണ്ട്; നിമിഷയെയും ഇഷ്ടം ആയിരുന്നു; ഇതെല്ലാം ഭാര്യയ്ക്ക് അറിയാം’; ബിഗ് ബോസ് വീട്ടിലെ ക്രഷുകൾ എണ്ണിപ്പറഞ്ഞ് വിനയ്!

ബി​ഗ് ബോസ് സീസൺ ഫോറിൽ വന്ന മൂന്ന് വൈൽ‌ഡ് കാർഡുകളിൽ ഏറ്റവും അവസാനം വന്ന വൈൽഡ് കാർഡായിരുന്നു വിനയ് മാധവ്. വന്ന ഒരാഴ്ച വളരെ ആക്ടീവായിരുന്നു വിനയ് , എന്നാൽ പിന്നീട് വലിയ ക്ഷീണിതനായിട്ടാണ് ബിഗ് ബോസ് വീട്ടിൽ കണ്ടത്.

വീട്ടിലേക്ക് കയറിയപ്പോൾ തന്നെ തനിക്ക് അവിടെയുള്ള സ്ത്രീകളിലൊരാളോട് ക്രഷ് തോന്നിയതായി വിനയ് മോഹൻലാലിന് മുമ്പിൽ വെച്ച് തന്നെ വെളിപ്പെടുത്തിയിരുന്നു. വിനയിയുടെ പേരിനോട് ചേർന്ന് പിന്നീട് നിമിഷ, സുചിത്ര, ദിൽഷ തുടങ്ങിയവരുടെ പേരുകളും പിന്നീട് കേൾക്കാൻ തുടങ്ങി.

നിമിഷയെ ഇഷ്ടമാണെന്ന് വിനയ് തുറന്ന് പറയുകയും ചെയ്തിരുന്നു. ദിൽഷയോട് ക്രഷുള്ളതായും സംസാരം വന്നിരുന്നു. അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ വിനയ് മാധവ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദിൽഷയോട് തോന്നിയ ക്രഷിനെ കുറിച്ച് വിനയ് മാധവ് വെളിപ്പെടുത്തിയത്. ‘എനിക്ക് വീട്ടിലൊരാളോട് ക്രഷുണ്ടെന്നാണ് ഞാൻ പറഞ്ഞത്. ഹൗസിൽ നിന്നും പുറത്ത് വന്നപ്പോഴാണ് ഞാൻ പറഞ്ഞ ക്രഷ് എന്ന വാക്ക് ചേർത്ത് ആരുടെയൊക്കെ പേരുകളാണ് ആളുകൾ പറഞ്ഞതെന്ന് മനസിലായത്.’

‘സുചിത്ര, നിമിഷ, ദിൽഷ തുടങ്ങിയവരുടെ പേരുകളെല്ലാം കാണാമായിരുന്നു. ഞാനൊരു സൗന്ദര്യ ആരാധകനാണ്. എല്ലാവർക്കും തോന്നുന്നപ്പോലെ സുന്ദരികളായ സ്ത്രീകളെ കാണുമ്പോൾ എനിക്കും അവരുടെ സൗന്ദര്യത്തോട് ആരാധന തോന്നിയെന്ന് മാത്രം. അല്ലാതെ ഞാൻ അവിടെയുള്ള ആരോടും ഐ ലവ് യു എന്ന് പറഞ്ഞിട്ടില്ല.’

അത് വളച്ചൊടിച്ചതിന് എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഹൗസിനുള്ളിൽ മാത്രം സൗന്ദര്യം ആസ്വദിക്കുന്നത് പുറത്ത് ചെയ്യാറുള്ള കാര്യമാണ്. ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും. ഭാര്യയ്ക്ക് അറിയാം എന്റെ സ്വഭാവം.’

‘ഞാനൊരു കാട്ടുകോഴിയാണെന്നും എന്നെ കൊണ്ടുനടക്കുക എന്നത് ചെറിയ കാര്യമല്ല. വലിയ റിസ്ക്കാണ്. അത് ഭാര്യയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ ആരോടും ക്രഷ് തോന്നിപ്പോവില്ലെന്നും ഭാര്യയ്ക്ക് അറിയാം. ദേഷ്യമൊക്കെ വരുന്ന വ്യക്തിയാണ് ഞാൻ.’

‘പക്ഷെ കൃത്യമായ കാരണമില്ലാതെ ഞാൻ വഴക്കുണ്ടാക്കാറില്ല. ഹൗസിനുള്ളിൽ പോലും ഞാൻ വെറുതെ വഴക്കുണ്ടാക്കിയിട്ടില്ല. എന്റെ പേര് കൂടി പരാമർശിക്കപ്പെടുമ്പോഴാണ് ഞാൻ ഇടപെടുന്നത്’ വിനയ് പറയുന്നു. വിനയ് പുറത്തായപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചത് റോൺസണായിരുന്നു. ജാസ്മിനും നിമിഷയും പോയശേഷം റോൺസൺ സൗഹൃദം സൂക്ഷിക്കുന്ന ഏക വ്യക്തി വിനയ് മാധവായിരുന്നു.

റോൺസൺ ഈ ആഴ്ച പുറത്താകാനുള്ള സാധ്യതയാണ് കൂടുതൽ. റിയാസിനും റോൺസണിനുമാണ് പ്രേക്ഷക പിന്തുണ കുറവുള്ളത്. ഇരുവരും ജാസ്മിൻ നിമിഷ ​ഗ്യാങിനൊപ്പം ചേർന്നതും റോബിൻ പുറത്താകാനുള്ള കാരണക്കാരായതിനാലുമാണ് ഇരുവർക്കും വോട്ട് കുറയുന്നത്. എന്നും താരം പറഞ്ഞു.

about biggboss

Continue Reading

More in TV Shows

Trending

Recent

To Top