ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണന് വക സൂപ്പര്‍സ്റ്റാര്‍ ചിത്രം നായകൻ സുരേഷ് ഗോപി!
മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ടിനും, മമ്മൂട്ടി നായകനാകുന്ന ചിത്രത്തിനും ശേഷം ബി. ഉണ്ണികൃഷ്ണന് സുരേഷ് ഗോപിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് റിപോർട്ടുകൾ . മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘ആറാട്ട്’ ആയിരുന്നു ബി ഉണ്ണികൃഷ്ണന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു ചിത്രതത്തിന്റെ റിലീസ്.മമ്മൂട്ടി നായകനായി ഒരു ‘മാസ്സ് ആക്ഷന്‍ ത്രില്ലര്‍’ ഒരുക്കുന്നുവെന്ന പ്രഖ്യാപനവും ഈ ഏപ്രിലില്‍ വന്നിരുന്നു. 2010ല്‍ റിലീസ് ചെയ്ത ‘പ്രമാണി ആയിരുന്നു മമ്മുട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് മുന്‍പ് ഒരുക്കിയ ചിത്രം. മമ്മൂട്ടി ചിത്രത്തിന് ശേഷമാകും സുരേഷ് ഗോപി ചിത്രം തുടങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് സൂചന. ആറാട്ടിന് തിരക്കഥയെഴുതിയ ഉദയകൃഷ്ണ തന്നെയാകും മമ്മൂട്ടി ചിത്രത്തിനും തിരക്കഥ എഴുതുക.
ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തില്‍ പുറത്തുവന്ന ആറാട്ടിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയേറ്ററുകളില്‍ ലഭിച്ചത്. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാപ്പനാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. ജൂണ്‍ 30ന് തിയേറ്റര്‍ റിലീസ് ചെയ്യുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
