Connect with us

നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ആരെയെങ്കിലും വെട്ടിമാറ്റുമ്പോള്‍, അവര്‍ ഒരിക്കലും ആളുകളോട് മുഴുവന്‍ കഥയും പറയില്ല, നിങ്ങളെ മോശക്കാരാക്കുകയും അവരെ നിരപരാധിയാക്കുകയും ചെയ്യുന്ന ഭാഗം മാത്രമേ അവര്‍ ജനങ്ങളോട് പറയുകയുള്ളൂ’ ; അമൃത സുരേഷ് പറയുന്നു

Movies

നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ആരെയെങ്കിലും വെട്ടിമാറ്റുമ്പോള്‍, അവര്‍ ഒരിക്കലും ആളുകളോട് മുഴുവന്‍ കഥയും പറയില്ല, നിങ്ങളെ മോശക്കാരാക്കുകയും അവരെ നിരപരാധിയാക്കുകയും ചെയ്യുന്ന ഭാഗം മാത്രമേ അവര്‍ ജനങ്ങളോട് പറയുകയുള്ളൂ’ ; അമൃത സുരേഷ് പറയുന്നു

നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ആരെയെങ്കിലും വെട്ടിമാറ്റുമ്പോള്‍, അവര്‍ ഒരിക്കലും ആളുകളോട് മുഴുവന്‍ കഥയും പറയില്ല, നിങ്ങളെ മോശക്കാരാക്കുകയും അവരെ നിരപരാധിയാക്കുകയും ചെയ്യുന്ന ഭാഗം മാത്രമേ അവര്‍ ജനങ്ങളോട് പറയുകയുള്ളൂ’ ; അമൃത സുരേഷ് പറയുന്നു

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്രരംഗത്തേക്ക് എത്തിക്കുന്നത്. 2010ല്‍ റിയാലിറ്റി ഷോയുടെ സ്‌പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്രതാരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യ്തു. സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. എന്നാല്‍ 2016ല്‍ ഇരുവരും വിവാഹമോചിതരായി.

പിന്നീട് പിന്നണി ഗാനരംഗത്തും, ആല്‍ബങ്ങളിലും, സാമൂഹ്യമാധ്യമങ്ങളിലും അമൃത സജീവമായി.സഹോദരി അഭിരാമി സുരേഷുമായി ചേര്‍ന്ന് അമൃതം ഗമയ എന്ന സംഗീത ബാന്‍ഡും നടത്തുണ്ട്.സഹോദരി അഭിരാമി സുരേഷിനൊപ്പം ചേര്‍ന്ന് തുടങ്ങിയ അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡിന് മികച്ച പ്രതികരണമാണ് പ്രേമികളുടെ അടുത്ത് നിന്നും ലഭിക്കുന്നത്. സഹോദരിമാരുടെ കൂട്ടായ്മയ്ക്ക് സംഗീത പ്രേമികളുടെ വലിയ പിന്തുണയുമുണ്ട്. സംഗീതത്തിനു പുറമെ ഫാഷന്‍ രംഗത്തും സജീവമായ അമൃതയുടെ പല ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.

ഇപ്പോള്‍ പലരുടെയും ജീവിതം സോഷ്യല്‍ മീഡിയയിലാണ്. ജീവിതത്തിലെ പല പ്രധാന കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിക്കുന്നത്. വലിയ വലിയ വാഗ്വാദങ്ങള്‍ വരെയും പരോക്ഷമായി എങ്കിലും സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. അങ്ങനെ സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ചര്‍ച്ചയായത് അമൃത സുരേഷിന്റെയും ഗോപി സുന്ദറിന്റെയും ജീവിതമാണ്. വിഷയത്തില്‍ പലരും അമൃതയെയും ഗോപി സുന്ദറിനെയും വിമര്‍ശിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മുന്‍ഭര്‍ത്താവ് ബാല ഒരു അഭിമുഖത്തില്‍ പറഞ്ഞ വിഷയത്തോട് പരോക്ഷമായി പ്രതികരിച്ചിരിയ്ക്കുകയാണ് അമൃത സുരേഷ ഇപ്പോള്‍.

കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബാല പലപ്പോഴും മനപൂര്‍വ്വം അമൃത സുരേഷിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചിരുന്നു. തന്റെ മാന്യമായ വിവാഹം എന്നും, കഴിഞ്ഞ ജീവിതത്തെ കുറിച്ചും എല്ലാം സൂചിപ്പിയ്ക്കുമ്പോള്‍ പരോക്ഷമായി എങ്കിലും ഉദ്ദേശിക്കുന്നത് അമൃതയെ ആണ് എന്നും, അമൃതയുമായി ഉണ്ടായിരുന്നത് സമാധാനപരമായ ദാമ്പത്യമായിരുന്നില്ല എന്നും ബാല സൂചിപ്പിയ്ക്കുന്നുണ്ടായിരുന്നു.

ഇപ്പോഴിതാ അതേ വജ്രായുധം ബാലയ്ക്ക് നേരെ പ്രയോഗിച്ച് രംഗത്ത് എത്തിയിരിയ്ക്കുകയാണ് അമൃത സുരേഷും. പേരെടുത്ത് പറയാതെ ബാല പറഞ്ഞതിനുള്ള മറുപടി അമൃത സുരേഷ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നല്‍കി. ജീവിതത്തില്‍ നിന്നും മുറിച്ച് മാറ്റപ്പെട്ട ആള്‍ എന്നാണ് അമൃത ബാലയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്.

നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ആരെയെങ്കിലും വെട്ടിമാറ്റുമ്പോള്‍, അവര്‍ ഒരിക്കലും ആളുകളോട് മുഴുവന്‍ കഥയും പറയില്ല, നിങ്ങളെ മോശക്കാരാക്കുകയും അവരെ നിരപരാധിയാക്കുകയും ചെയ്യുന്ന ഭാഗം മാത്രമേ അവര്‍ ജനങ്ങളോട് പറയുകയുള്ളൂ’ എന്നാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവച്ചിരിയ്ക്കുന്നത്.

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി അമൃത പ്രണയത്തിലാണ് എന്ന് വെൡപ്പെടുത്തിയ ശേഷം പലരും വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ ബാലയോട് പ്രതികരണം ചോദിച്ചപ്പോള്‍ ‘അത് അവരുടെ ജീവിതമാണ്, അതില്‍ അഭിപ്രായം പറയാനുള്ള അവകാശം എനിക്കില്ല. ഞാന്‍ മാന്യമായി വിവാഹം ചെയ്ത് സന്തോഷത്തോടെ ജീവിയ്ക്കുന്നു’ എന്നൊക്കെയായിരുന്നു നടന്റെ പ്രതികരണം.

ഇത്തരത്തില്‍ അമൃതയ്ക്ക് നേരെ നേരത്തെയും ബാലയിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്. മകളെ കാണാന്‍ അനുവദിയ്ക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് അമൃതയുമായി സംസാരിച്ച് ഫോണ്‍ കോളിന്റെ ഓഡിയോ പുറത്ത് വിടുകയായിരുന്നു. അതിനെതിരെ അമൃത രംഗത്ത് വന്നതോടെയാണ് സത്യാവസ്ഥ പുറത്ത് വന്നത്. അമൃതയുമായുള്ള സംഭാഷണത്തിലെ പകുതി ഭാഗവും കട്ട് ചെയ്തുകൊണ്ടാണ് ബാല ഓഡിയോ പുറത്ത് വിടാനായി മാധ്യമങ്ങളെ ഏല്‍പ്പിച്ചിരുന്നത്.

More in Movies

Trending

Recent

To Top