തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകളുണ്ടെന്ന് ആരാധകര്‍ക്ക് മുന്നറിയിപ്പു നല്കി ഹോളിവുഡ് നടന് ജോണി ഡെപ്പ്. തനിക്കു മറ്റു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലെന്നും വ്യാജന്മാരെ സൂക്ഷിക്കണം എന്നുമാണ് ജോണി ഡെപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
ഞാനോ എന്റെ കൂടെ ജോലി ചെയ്യുന്നവരോ ആണെന്ന തരത്തില്‍ ചില വ്യാജ അക്കൗണ്ടുകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടു. എനിക്ക് മറ്റ് സ്വകാര്യ അക്കൗണ്ടുകളോ സൈഡ് അക്കൗണ്ടുകളോ സോഷ്യല്‍മീഡിയയില്‍ ഇല്ല.
ഈ വ്യാജ അക്കൗണ്ടുകള്‍ പരുഷമാകാം എന്നതുകൊണ്ട് നിങ്ങള്‍ സൂക്ഷിക്കണം. ഈ പ്രശ്നം പരിഹരിക്കാന്‍ എന്റെ ടീം ശ്രമിക്കുന്നുണ്ട്. ഇത് എന്റെ ശ്രദ്ധയില്‍ പെടുത്തിയതിനും നിങ്ങളുടെ പിന്തുണയ്ക്കും നന്ദി പറയുന്നു. – എന്നാണ് ജോണി ഡെപ്പ് കുറിച്ചത്.
മുന്‍ ഭാര്യയും നടിയുമായ ആംബര്‍ ഹെഡുമായുള്ള നിയമപോരാട്ടമാണ് ജോണി ഡെപ്പിനെ വാര്‍ത്തകളില്‍ നിറച്ചത്. ഇരുവരും പരസ്പരം നല്കിയ മാനനഷ്ടക്കേസില്‍ ജോണി ഡെപ്പി വിജയിച്ചതോടെ അദ്ദേഹത്തിന്റെ പിന്തുണയും ഏറിയിരുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...