Connect with us

ദുബായിൽ അടിച്ച് പൊളിയ്ക്കുന്നു, സൂപ്പർ ലുക്കിൽ ജനപ്രിയ താരം, ദിലീപിനൊപ്പം ചായകുടിക്കാൻ കരാമയിൽ എത്തിയത് ആയിരങ്ങൾ

Actor

ദുബായിൽ അടിച്ച് പൊളിയ്ക്കുന്നു, സൂപ്പർ ലുക്കിൽ ജനപ്രിയ താരം, ദിലീപിനൊപ്പം ചായകുടിക്കാൻ കരാമയിൽ എത്തിയത് ആയിരങ്ങൾ

ദുബായിൽ അടിച്ച് പൊളിയ്ക്കുന്നു, സൂപ്പർ ലുക്കിൽ ജനപ്രിയ താരം, ദിലീപിനൊപ്പം ചായകുടിക്കാൻ കരാമയിൽ എത്തിയത് ആയിരങ്ങൾ

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ഇപ്പോൾ വീണ്ടും ഊർജ്ജിതമാക്കിയിരിക്കുകയാണ്. കേസുകൾ ഇവിടെ നടക്കുന്നുണ്ടെങ്കിലും ദിലീപ് ഇപ്പോൾ ദുബായിൽ ആഘോഷത്തിലാണ്. ദേ പുട്ടിന്റെ പുതിയ ശാഖയുടെ ഉൽഘാടനം ആയിരുന്നു കഴിഞ്ഞ ദിവസം. ദിലീപിനൊപ്പം ചായകുടിക്കാൻ ആയിരങ്ങളായിരുന്നു കരാമയിൽ എത്തിയത്. ദിലീപിന്റെ സ്വന്തം ചെയിൻ റെസ്റ്റോറന്റ് ആണ് ദേ പുട്ട്. ഇന്ത്യയിലും വിദേശത്ത് അനവധി സ്ഥലങ്ങളിൽ ദേ പുട്ട് ഉണ്ട്. ഇപ്പോൾ കരാമയിലും തുടങ്ങിയിരിക്കുകയാണ്. സൂപ്പർ ലുക്കിലാണ് താരം പരിപാടിയിൽ വന്നത്. നടിയെ ആക്രമിച്ച കേസിൽ കോടതി നടപടി കളുമായി തിരക്കിലായിരുയ്ക്കുന്ന സമയത്താണ് ദുബൈയിൽ ചടങ്ങിൽ പങ്കെടുക്കാൻ വന്നത് ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം ദിലീപിന് ഗോൾഡൻ വിസയും ലഭിച്ചിരുന്നു

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹർജിയില്‍ വിചാരണക്കോടതി 28 ന് വിധി പറയും. ഹർജിയില്‍ ഇരുഭാഗത്തിന്റെ വാദങ്ങള്‍ ഹൈക്കോടതി വിഷദമായി കേട്ടിരുന്നു. പ്രതിയായ ദിലീപിനോടൊപ്പം തന്നെ സഹോദരന്‍ അനൂപ്. സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത്, ഡോ. ഹൈദരാലി എന്നിവരടെ ശബ്ദ സാംപിളുകള്‍ വേണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടുണ്ട്.

ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ദിലീപ് ഫോണിലെ പഴയ ഫയലുകൾ നീക്കം ചെയ്യുന്നതിന് ബോധപൂർവമായ ശ്രമം നടന്നത് പ്രോസിക്യൂഷൻ വീണ്ടും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതോടൊപ്പം തന്നെ കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട രണ്ട് ഹർജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കുകയാണ്. കേസിലെ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കുന്നതിനെതിരെ നടി നല്‍കിയ ഹരജിയും കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കണമെന്ന ആവശ്യപ്പെട്ട് സർക്കാർ നല്‍കിയ ഹർജിയുമാണ് ഇന്ന് പരിഗണിക്കുന്നത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top