Connect with us

ദേവരാഗത്തിന്റെ ലൊക്കേഷനില്‍ ശ്രീദേവിയെ തല്ലേണ്ടി വന്നു ; സംഭവം ഇങ്ങനെ നെടുമുടി വേണു അന്ന് പറഞ്ഞത് വീണ്ടും വൈറലാകുന്നു !

Actor

ദേവരാഗത്തിന്റെ ലൊക്കേഷനില്‍ ശ്രീദേവിയെ തല്ലേണ്ടി വന്നു ; സംഭവം ഇങ്ങനെ നെടുമുടി വേണു അന്ന് പറഞ്ഞത് വീണ്ടും വൈറലാകുന്നു !

ദേവരാഗത്തിന്റെ ലൊക്കേഷനില്‍ ശ്രീദേവിയെ തല്ലേണ്ടി വന്നു ; സംഭവം ഇങ്ങനെ നെടുമുടി വേണു അന്ന് പറഞ്ഞത് വീണ്ടും വൈറലാകുന്നു !

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് നടന്‍ നെടുമുടി വേണു . താരത്തിന്റെ വിയോഗം ഇപ്പോഴും സിനിമ പ്രേമികളെ വേദനിപ്പിക്കുന്ന ഒന്നാണ് . ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ച് മുന്‍പൊരിക്കല്‍ നെടുമുടി തന്നെ പറഞ്ഞ കാര്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ദേവരാഗം എന്ന ചിത്രത്തില്‍ അന്തരിച്ച നടി ശ്രീദേവിയുടെ അച്ഛന്റെ വേഷത്തില്‍ നെടുമുടി വേണു അഭിനയിച്ചിരുന്നു.

ബോളിവുഡില്‍ അത്രയധികം തിളങ്ങി നില്‍ക്കുന്ന നടി എന്നെ പോലൊരു മലയാള നടന്റെ കൂടെ അഭിനയിക്കുമോ എന്ന് താന്‍ ഭയപ്പെട്ടിരുന്നതായിട്ടാണ് താരം പറയുന്നത്. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്തത് പോലെ വളരെ സൗഹൃദത്തോടും വിനയത്തോടും കൂടിയാണ് ശ്രീദേവി പെരുമാറിയിരുന്നത് എന്നും നടന്‍ പറയുന്നു. ഇതിനിടയിലാണ് ദേവരാഗത്തിന്റെ ലൊക്കേഷനില്‍ ശ്രീദേവിയെ തല്ലേണ്ടി വന്ന സീനിനെ കുറിച്ചും നെടുമുടി അഭിപ്രായപ്പെട്ടത്.

മലയാളം സംസാരിക്കാന്‍ അത്ര പ്രാവീണ്യമില്ലാതിരുന്നിട്ടും ഞങ്ങളോടുള്ള ബഹുമാനം കൊണ്ട് ശ്രീദേവി മലയാളത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. മലയാള സിനിമയോടും അവള്‍ക്ക് വലിയ ബഹുമാനമാണ് ഉണ്ടായിരുന്നത്. അവള്‍ കേരളത്തെയും ഇവിടുത്തെ ആചാരങ്ങളെയും സ്‌നേഹിച്ചിരുന്നു.

സിനിമയിലെ ഒരു രംഗത്തില്‍ ശ്രീദേവിയുടെ കഥാപാത്രത്തെ താന്‍ ദേഷ്യത്തോട് കൂടി അടിക്കണമായിരുന്നു. അതൊരു പ്രത്യേക രീതിയിലാണ് തല്ലേണ്ടത്. അങ്ങനെ അടിച്ചാല്‍ അവള്‍ക്ക് പരിക്കേല്‍ക്കുമെന്ന് എനിക്ക് അറിയാം.
പക്ഷെ ആ രംഗം ഷൂട്ട് ചെയ്തപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തുന്ന സംഭവമാണ് ഉണ്ടായത്. ഞാന്‍ അടിച്ചത് അവളെ ഒട്ടും വേദനിപ്പിച്ചില്ല. അതുകൊണ്ട് തന്നെ ആ രംഗം ഞങ്ങള്‍ വേഗം പൂര്‍ത്തിയാക്കുകയും ചെയ്തു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈയില്‍ വെച്ച് ഒരു ഫിലിം ഫെയര്‍ അവാര്‍ഡ് നിശയില്‍ വെച്ച് ശ്രീദേവിയെ ഞാന്‍ കണ്ടുമുട്ടി. അന്നെനിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചിരുന്നു. പക്ഷേ അവാര്‍ഡ് വേദിയില്‍ ശ്രീദേവി തന്നെ തിരിച്ചറിഞ്ഞിരുന്നില്ല.
ദേവരാഗത്തില്‍ എന്നെ വൃദ്ധനായി മാത്രം കണ്ടിട്ടുള്ളതിനാല്‍ പെട്ടെന്ന് അവിടുന്ന് കണ്ടപ്പോള്‍ എന്നെ തിരിച്ചറിയാന്‍ കുറച്ച് സമയം എടുത്തു. പക്ഷെ ഞാന്‍ ആരാണെന്ന് മനസ്സിലായപ്പോള്‍ അവള്‍ തമിഴില്‍ എന്നോടാ അപ്പ (എന്റെ അച്ഛന്‍) എന്ന് പറഞ്ഞു ചിരിച്ചു. ശ്രീദേവിയുടെ വിയോഗം ഇന്ത്യന്‍ സിനിമാലോകത്ത് വലിയ നഷ്ടമാണെന്നും നെടുമുടി വേണു പറയുന്നു.2018 ഫെബ്രുവരിയിലാണ് ദുബായിലെ ഒരു ഹോട്ടലില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവിന്റെ കല്യാണം കൂടാന്‍ പോയ ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിക്കുകയായിരുന്നു. ഇന്ത്യന്‍ സിനിമാലോകത്തെ പ്രശസ്ത നടിമാരില്‍ ഒരാളുടെ വേര്‍പാട് സിനിമാപ്രേമികളെ വലിയ സങ്കടത്തിലാഴ്ത്തി. 2021 ഒക്ടോബറിലാണ് നടന്‍ നെടുമുടി വേണു അന്തരിച്ചത്. അസുഖബാധിതനായിരുന്ന താരത്തിന്റെ വിയോഗം മലയാള സിനിമാലോകത്തിനും വലിയ നഷ്ടമായിരുന്നു.

More in Actor

Trending