Connect with us

പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാതെ ജഗതി വീണ്ടും അഭിനയിച്ചത് പണത്തിനോടുള്ള ആര്‍ത്തി കൊണ്ടാണെന്ന് പറഞ്ഞവരുണ്ട്; പ്രതികരണവുമായി ജഗതിയുടെ മകൾ പാര്‍വതി ഷോൺ!

Malayalam Breaking News

പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാതെ ജഗതി വീണ്ടും അഭിനയിച്ചത് പണത്തിനോടുള്ള ആര്‍ത്തി കൊണ്ടാണെന്ന് പറഞ്ഞവരുണ്ട്; പ്രതികരണവുമായി ജഗതിയുടെ മകൾ പാര്‍വതി ഷോൺ!

പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാതെ ജഗതി വീണ്ടും അഭിനയിച്ചത് പണത്തിനോടുള്ള ആര്‍ത്തി കൊണ്ടാണെന്ന് പറഞ്ഞവരുണ്ട്; പ്രതികരണവുമായി ജഗതിയുടെ മകൾ പാര്‍വതി ഷോൺ!

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. സിബിഐ അഞ്ചാം ഭാഗത്തില്‍ നടന്‍ ജഗതി ശ്രീകുമാറിന്റെ സാന്നിധ്യം പ്രധാനപ്പെട്ടതായിരുന്നു .

2012 ല്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് ജഗതി ശ്രീകുമാര്‍. നാല്‍പതു വര്‍ഷത്തിലേറെ നീണ്ട സിനിമാജീവിതത്തിനിടയിൽ 1400ഓളം സിനിമകളുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം. പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെങ്കിലും സിനിമാ ലോകത്തേക്ക് മടങ്ങി എത്തുകയായിരുന്നു.

എന്നാല്‍ നിരവധി വിമര്‍ശനങ്ങളാണ് കുടുംബത്തിന് നേരിടേണ്ടി വന്നതെന്നാണ് ജഗതിയുടെ മകള്‍ പാര്‍വതി ഷോണ്‍ പറയുന്നത്. പപ്പയെ വീണ്ടും അഭിനയിക്കാന്‍ വിട്ടത് പണത്തോടുള്ള ആര്‍ത്തി കൊണ്ടാണെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ ജഗതി ശ്രീകുമാര്‍ എന്ന കലാകാരന് വേണ്ടി ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യം ഇതാണെന്നാണ് ഒരു അഭിമുഖത്തിലൂടെ മകൾ പറയുന്നു.

ജഗതി അഭിനയിക്കാന്‍ വന്നത് പണത്തിന് വേണ്ടിയല്ലെന്നാണ് പാര്‍വതി പറയുന്നത്..എന്നാല്‍ പണം ഞങ്ങള്‍ക്ക് പ്രശ്‌നമല്ലെന്ന് ഈ പറയുന്നവര്‍ മനസിലാക്കണം. ആവശ്യത്തിലധികം പണം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. ജീവിതം സിനിമയില്‍ നിക്ഷേപിച്ച മനുഷ്യനാണ് ജഗതി. കുടുംബം പോലും അദ്ദേഹത്തിന് രണ്ടാമതായിരുന്നു. ആ കലാകാരനെ മടക്കി കൊണ്ട് വരാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ മാത്രമായിരുന്നു ശ്രമിച്ചത്. അത് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി പറയുന്നു.

സിനിമയുടെ തിരക്കുകളില്‍ ആയിരുന്നപ്പോഴും ഞങ്ങളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്ന ആളായിരുന്നു പപ്പ. വീട്ടില്‍ വിളിച്ച് എല്ലാ കാര്യങ്ങളും അന്വേഷിക്കും. സിനിമ കുറച്ച് ഞങ്ങളുടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.

പപ്പയടൊപ്പം ഒരുപാട് സമയം കിട്ടിയിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ മകളായി ജനിക്കാന്‍ കഴിഞ്ഞത് സുകൃതമായി കരുതുന്നു. ഇനിയുള്ള ജന്മങ്ങളിലും അദ്ദേഹത്തിന്റെ മകളായി ജനിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നും മകൾ പറഞ്ഞു.

about jagathy

More in Malayalam Breaking News

Trending