നിരവധി ചിത്രങ്ങളില്‍ അച്ഛനും മകനുമായി ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് മധുവും മോഹന്‍ലാലും. ഇപ്പോഴിതാ ഇക്കഴിഞ്ഞ ഫാദേഴ്സ് ഡേയില്‍ മധുവിനെ, അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള വീട്ടിലെത്തി സന്ദര്ശിിരിക്കകുയാണ് മോഹന്‍ലാല്‍. ഈ സന്തോഷം പോസ്റ്റിലൂടെ മോഹന്‍ലാല്‍ തന്നെ ആരാധകരെ അറിയിച്ചു.
‘സ്ക്രീനില്‍ എത്രയോ വട്ടം എനിക്ക് അച്ഛനായിട്ടുണ്ട് മധു സര്. ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് അദ്ദേഹം. അഭിനയത്തില്‍ ഗുരുതുല്യനും. ഇന്ന് ഈ പിതൃ ദിനത്തില്‍ തന്നെ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടില്‍ സന്ദര്‍ശിക്കാനായത് ഒരു സുകൃത നിയോഗം. അങ്ങനെ ഈ പകലും സാര്‍ത്ഥകമായി,’ മോഹന്‍ലാല്‍ കുറിച്ചു.
മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം സിനിമയില്‍ ഒന്നിക്കേണ്ടിയിരുന്നെങ്കിലും, മധു അനാരോഗ്യം മൂലം ആ കഥാപാത്രം ചെയ്തിരുന്നില്ല. തിരുവനന്തപുരം കണ്ണന്‍മൂലയിലാണ് മധുവിന്റെ വീട്. അതേസമയം, മോഹന്‍ലാലിന്റേതായി ട്വല്‍ത്ത് മാന്‍ എന്ന ചിത്രമാണ് ഒടുവില്‍ പുറത്തിറങ്ങിയിരിക്കുന്നത്.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...