Connect with us

തന്റെ ജന്മനാടായ കേരളത്തില്‍ നിന്നും നിരവധി ആരാധകരെ സമ്മാനിക്കാന്‍ കഴിഞ്ഞു; ഗെയിം ഓഫ് ത്രോണ്‍സിലെ മലയാളി താരം.., ഡെനേറിസിന്റെ വിശ്വസ്ഥനായിരുന്ന ഖോനോയെ ഓര്‍മ്മയുണ്ടോ…? !

Malayalam

തന്റെ ജന്മനാടായ കേരളത്തില്‍ നിന്നും നിരവധി ആരാധകരെ സമ്മാനിക്കാന്‍ കഴിഞ്ഞു; ഗെയിം ഓഫ് ത്രോണ്‍സിലെ മലയാളി താരം.., ഡെനേറിസിന്റെ വിശ്വസ്ഥനായിരുന്ന ഖോനോയെ ഓര്‍മ്മയുണ്ടോ…? !

തന്റെ ജന്മനാടായ കേരളത്തില്‍ നിന്നും നിരവധി ആരാധകരെ സമ്മാനിക്കാന്‍ കഴിഞ്ഞു; ഗെയിം ഓഫ് ത്രോണ്‍സിലെ മലയാളി താരം.., ഡെനേറിസിന്റെ വിശ്വസ്ഥനായിരുന്ന ഖോനോയെ ഓര്‍മ്മയുണ്ടോ…? !

ലോകമെമ്പാടും നിരവധി ആരാധകരെ സമ്പാദിച്ച സീരീസായിരുന്നു ‘ഗെയിം ഓഫ് ത്രോണ്‍സ്’. കാണികള്‍ വിന്റര്‍ഫെല്ലിലും, കിംഗ്‌സ് ലാന്‍ഡിങ്ങിലുമെല്ലാം ചെലവഴിച്ച് തിരിച്ചെത്താന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു എന്നു വേണം പറയാന്‍. പരമ്പരയുടെ അവസാന എപ്പിസോഡ് കഴിഞ്ഞിട്ടും വെസ്റ്ററോസ് ലോകത്ത് നിന്ന് പുറത്തേക്ക് വരാന്‍ കഴിയാത്ത വിധം ഏവര്‍ക്കും അതൊരു ലഹരിയായിരുന്നു.

ഇപ്പോഴും ‘ഗെയിം ഓഫ് ത്രോണ്‍സ്’ എന്ന സീരീസിനും അതിലെ കഥാപാത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. ജോണ്‍ സ്‌നോ (കിറ്റ് ഹാരിംഗ്ടണ്‍), ഡ്രാഗണ്‍ ക്വീന്‍ (എമിലിയ ക്ലാര്‍ക്ക്), സെര്‍സി ലാനിസ്റ്റര്‍ (ലെന ഹെയ്‌ഡെ) എന്നിവര്‍ക്കെല്ലാം കേരളത്തില്‍ നിരവധി ആരാധകരാണുള്ളത്.

എന്നാല്‍ അത്രകണ്ട് ‘പോപ്പുലര്‍’ അല്ലാത്ത ഒരു കഥാപാത്രത്തിനാണ് കേരളത്തില്‍ കുറച്ച് കൂടുതല്‍ ആരാധകരുള്ളത്. ദൊത്രാക്കി തലവനായ ‘ഖോനോ’ എന്ന നേതാവിന് ആണ് ഈ പിന്തുണ. കാരണം ഖോനോയെ അവതരിപ്പിച്ചിരിക്കുന്നത് പകുതി മലയാളിയായ സ്റ്റാസ് നായരാണ്. ദൊത്രാക്കി നേതാവും ടര്‍ഗേറിയന്‍ പടയുടെ നേതാവുമായിരുന്നു ഖോനോ.

ഖാല്‍ മോറോയ്ക്ക് ശേഷം അധികാരത്തില്‍ വന്ന, ഡെനേറിസിന്റെ വിശ്വസ്ഥനായിരുന്നു ഖോനോ. പാതി ഇന്ത്യനും പാതി റഷ്യനുമായ സ്റ്റാസ് നായര്‍ ഗെയിം ഓഫ് ത്രോണ്‍സില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ആറാം സീസണിലെ ഒന്നാം എപ്പിസോഡിലാണ്. 2016 ഏപ്രിലിലായിരുന്നു ഇത്. 2012ലെ ബ്രിട്ടീഷ് ടാലന്റ് ഹണ്ട് ഷോയായ ‘ദി എക്‌സ് ഫാക്ടര്‍’ ഷോയിലൂടെയാണ് സ്റ്റാസ് നായര്‍ ശ്രദ്ധിക്കപ്പെടുന്നത്.

2016ല്‍ ബസൂദി എന്ന ചിത്രത്തിലും, ദി റോക്കി പിക്ച്ചര്‍ ഹൊറര്‍ ഷോ ഇവന്റ് എന്ന ടെലിവിഷന്‍ ഫിലിമിലും സ്റ്റാസ് നായര്‍ വേഷമിട്ടിട്ടുണ്ട്. നിരവധി മലയാളികളാണ് സ്റ്റാസ് നായരെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. അവസാന സീസണിലെ ബാറ്റില്‍ ഓഫ് ഐസ് ആന്റ് ഫയറില്‍ ദൊത്രാക്കി പടയെ മുന്നില്‍ നിന്ന് നയിക്കുന്നത് ഖോനോയാണ്.

ഗെയിം ഓഫ് ത്രോണ്‍സിലൂടെ തന്റെ പൂര്‍വികരുടെ വേരുകളോടുന്ന ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നും, തന്റെ ജന്മനാടായ കേരളത്തില്‍ നിന്നും നിരവധി ആരാധകരെ സമ്മാനിക്കാന്‍ കഴിഞ്ഞുവെന്നും സ്റ്റാസ് നായര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ഇതെല്ലാം ഇപ്പോള്‍ വീണ്ടും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

More in Malayalam

Trending