News
സന്തോഷത്തിന് വാക്കുകളോ ഭാഷകളോ ഇല്ല, ചിറ്റപ്പന്റെ നേട്ടത്തില്‍ ഒരുപാട് സന്തോഷം; കമല്ഹസനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുഹാസിനി
സന്തോഷത്തിന് വാക്കുകളോ ഭാഷകളോ ഇല്ല, ചിറ്റപ്പന്റെ നേട്ടത്തില്‍ ഒരുപാട് സന്തോഷം; കമല്ഹസനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുഹാസിനി
തെന്നിന്ത്യവന് പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളാണ് കമല്‍ ഹാസനും സുഹാസിനിയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്നാല്‍ ഇപ്പോഴിതാ സുഹാസിനി പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലായി മാറുന്നത്.
കമല്‍ ഹാസനപ്പമുള്ള ചിത്രമാണ് സുഹാസിനി പങ്കുവച്ചിരിക്കുന്നത്. രസകരമായൊരു കുറിപ്പും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. ‘സന്തോഷത്തിന് വാക്കുകളോ ഭാഷകളോ ഇല്ല. ഞാന്‍ ഹലോ പറയാറില്ല, അദ്ദേഹത്തെ സ്നേഹിക്കുകയാണ് ചെയ്യുക. ചിറ്റപ്പന്റെ നേട്ടത്തില്‍ ഒരുപാട് സന്തോഷം. ലോകം മുഴുവന്‍ ആഹ്ളാദിക്കുകയാണ്,’ എന്നും സുഹാസിനി കുറിച്ചു.
ചിത്രമെടുത്ത കുഷിന് നന്ദിയുണ്ടെന്നും സുഹാസിനി പറയുന്നു. സുഹാസിനിയുടെ പോസ്റ്റിന് താഴെ ശ്വേത മേനോനും കമന്റ് ചെയ്തിട്ടുണ്ട്. ‘ഏറ്റവും മികച്ച ചിത്രം, ഒരുപാട് കാര്യങ്ങള്‍ പ്രകടമാകുന്നു. അത് മനസിലാവുകയും ചെയ്യുന്നു,’ എന്നും ശ്വേത കമന്റ് ചെയ്തു.
നീണ്ട ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ കമല്‍ ഹാസന് ചിത്രമായ വിക്രം വന്‍ വിജയം നേടിയിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും റെക്കോര്‍ഡ് കളക്ഷനാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം നേടിയത്. കമലിന് പുറമെ വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസില്‍ തുടങ്ങിയവരും വിക്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
