Connect with us

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ തന്റെ അവസാന ചിത്രം ആയിരിക്കും; ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ് ഹെമ്‌സ്വര്‍ത്ത്

News

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ തന്റെ അവസാന ചിത്രം ആയിരിക്കും; ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ് ഹെമ്‌സ്വര്‍ത്ത്

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ തന്റെ അവസാന ചിത്രം ആയിരിക്കും; ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ് ഹെമ്‌സ്വര്‍ത്ത്

കഴിഞ്ഞ 11 വര്‍ഷമായി മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തോര്‍ എന്ന സൂപ്പര്‍ ഹീറോ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് ക്രിസ് ഹെമ്‌സ്വര്‍ത്ത്. 8 മാര്‍വല്‍ ചിത്രങ്ങളിലാണ് അദ്ദേഹം തോര്‍ എന്ന കഥാപാത്രമായി അഭിനയിച്ചത്. തോറിന്റെ നാലാം ഭാഗമായ തോര്‍ ലവ് ആന്റ് തണ്ടര്‍ എന്ന ചിത്രം ജൂലൈ എട്ടിന് തീയറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്.

ചിത്രത്തിന്റെ ബുക്കിങ്ങ് ഇപ്പോള്‍ തന്നെ പല രാജ്യങ്ങളിലും ആരംഭിച്ച് കഴിഞ്ഞു. മാര്‍വല്‍ ആരാധതരും ചലച്ചിത്ര പ്രേമികളും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഇത്. എന്നാല്‍ തോര്‍ ലവ് ആന്റ് തണ്ടറുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ക്രിസ് ഹെമ്‌സ്വര്‍ത്തിന്റെ ഒരു അഭിമുഖം ആരാധകരെ മുഴുവന്‍ വിഷമത്തിലാക്കിയിരിക്കുകയാണ്.

തോറിന്റെ നാലാം ഭാഗമായ ഈ ചിത്രം മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ തന്റെ അവസാന ചിത്രം ആയിരിക്കും എന്നാണ് ക്രിസ് അഭിമുഖത്തില്‍ പറഞ്ഞത്. ഇതിന് മുന്‍പ് പല അഭിമുഖങ്ങളിലും തോര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തന്റെ താല്പര്യം ക്ഷയിച്ചുവെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.

അഭിമുഖത്തില്‍ പറഞ്ഞത് പോലെ തോര്‍ ലവ് ആന്റ് തണ്ടര്‍ ക്രിസ് ഹെമ്‌സ്വര്‍ത്തിന്റെ അവസാന ചിത്രം ആണെങ്കില്‍ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമില്‍ റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ അയണ്‍മാനും ക്രിസ് ഇവാന്‍സിന്റെ ക്യാപ്റ്റന്‍ അമേരിക്കക്കും ലഭിച്ചത് പോലെയുള്ള ഒരു നല്ല അവസാനം മാര്‍വല്‍ തോറിനും നല്‍കും എന്നത് ഉറപ്പാണ്. 2011 ല്‍ തോറിന്റെ ആദ്യ ഭാഗത്തിലൂടെയാണ് ക്രിസ് ഹെമ്‌സ്വര്‍ത്ത് മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്.

അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ പ്രധാന വേഷമായിരുന്നു തോര്‍ ചിത്രത്തിലൂടെ ലഭിച്ചത്. ഇതിന് മുന്‍പ് 3 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെങ്കിലും ക്രിസിന് ഒരു സൂപ്പര്‍ സ്റ്റാര്‍ പരിവേഷം ലഭിക്കുന്നത് മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ വന്നതിന് ശേഷമാണ്. ഇന്ന് ക്രിസ് ഹെമ്‌സ്വര്‍ത്ത് എന്ന അഭിനേതാവിനേക്കാള്‍ ആരാധകര്‍ തോര്‍ എന്ന കഥാപാത്രത്തിനുണ്ട്. സ്നോ വൈറ്റ് ആന്‍ഡ് ഹണ്ട്സ്മാന്‍, റഷ്, മെന്‍ ഇന്‍ ബ്ലാക്ക്: ഇന്റര്‍നാഷണല്‍, എക്സ്ട്രാക്ഷന്‍, തുടങ്ങിയവയാണ് മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന് പുറത്ത് ക്രിസ് ഹെമ്‌സ്വര്‍ത്ത് അഭിനയിച്ചിട്ടുള്ള ചിത്രങ്ങള്‍.

കഴിഞ്ഞ വള്ളിയാഴ്ച്ച നെറ്റ്ഫ്‌ലിക്‌സ് വഴി പുറത്തിറങ്ങിയ സ്‌പൈഡര്‍ ഹെഡാണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. 2015 ല്‍ പുറത്തിറങ്ങിയ മാഡ് മാക്സ്: ഫ്യൂറി റോഡ് എന്ന ബ്രഹ്മാണ്ട ആക്ഷന്‍ ചിത്രത്തിന്റെ തുടര്‍ച്ചയായ ഫ്യൂരിയോസയാണ് തോര്‍ ലവ് ആന്റ് തണ്ടറിന് പുറമേ പുറത്തിറങ്ങാനിരിക്കുന്ന ക്രിസ് ഹെമ്‌സ്വര്‍ത്ത് ചിത്രം.

More in News

Trending

Recent

To Top