Connect with us

ധന്യയെ പോകാൻ അനുവദിക്കൂ…. ഇത്രയും ദിവസം കാണിക്കാൻ പറ്റാത്ത എന്തുകാര്യമാണ് ധന്യ കാണിക്കാൻ പോകുന്നത്; ധന്യയുടെ സേഫ് ഗെയിം പൊളിച്ചടുക്കി റിയാസ്; വൈകിപ്പോയി എന്ന് പ്രേക്ഷകർ!

TV Shows

ധന്യയെ പോകാൻ അനുവദിക്കൂ…. ഇത്രയും ദിവസം കാണിക്കാൻ പറ്റാത്ത എന്തുകാര്യമാണ് ധന്യ കാണിക്കാൻ പോകുന്നത്; ധന്യയുടെ സേഫ് ഗെയിം പൊളിച്ചടുക്കി റിയാസ്; വൈകിപ്പോയി എന്ന് പ്രേക്ഷകർ!

ധന്യയെ പോകാൻ അനുവദിക്കൂ…. ഇത്രയും ദിവസം കാണിക്കാൻ പറ്റാത്ത എന്തുകാര്യമാണ് ധന്യ കാണിക്കാൻ പോകുന്നത്; ധന്യയുടെ സേഫ് ഗെയിം പൊളിച്ചടുക്കി റിയാസ്; വൈകിപ്പോയി എന്ന് പ്രേക്ഷകർ!

ബി​ഗ് ബോസ് സീസൺ ഫോർ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ മത്സരത്തിന്റെ ചൂട് കൂടുകയാണ്. നിലവിൽ ബിഗ് ബോസ് വീട്ടിൽ അവശേഷിക്കുന്നത് വെറും എട്ട് മത്സരാർഥികൾ. ഇന്നാണ് പന്ത്രണ്ടാം ആഴ്ചയിലെ അവസാനത്തെ വീക്കെൻഡ് എപ്പിസോഡ്. ഇന്ന് ഒരാൾ കൂടി പുറത്താകും.

എലിമിനേഷൻ ലിസ്റ്റിൽ ധന്യ മേരി വർ​ഗീസ്, റോൺസൺ വിൻസെന്റ്, വിനയ് മാധവ് എന്നിവരാണുള്ളത്. അതിൽ വിനയ് മാധവ് ഈ ആഴ്ച പുറത്താകുമെന്നാണ് റിപ്പോർട്ട്.

വിനയ് വന്നപ്പോൾ മികച്ച ഒരു മത്സരാർത്ഥിയായിരുന്നു. പിന്നീട് റോൺസണിനൊപ്പം ചേർന്ന് വിനയിയും ഒതുങ്ങാൻ തുടങ്ങി. ടാസ്ക്കുകളിലും വീട്ടിലെ ജോലികളിലുമെല്ലാം വിനയ് പുറകിലായിരുന്നു. മാത്രമല്ല സേഫ് ​ഗെയിം കളിക്കില്ലെന്ന് പറഞ്ഞ് വീടിനുള്ളിലേക്ക് പോയ വിനയ്, ദിൽഷ ഓപ്പൺ നോമിനേഷനിൽ തന്റെ പേര് പറഞ്ഞപ്പോൾ തളർന്ന് പോയ വ്യക്തി കൂടിയായിരുന്നു വിനയ്.

ധന്യ പുറത്താകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. പക്ഷെ വോട്ടിന്റെ കാര്യത്തിൽ ധന്യ മെച്ചപ്പെട്ടിട്ടുണ്ട്. ധന്യ വീട്ടിലേക്ക് വന്ന അന്ന് മുതൽ പതിനൊന്നാം ആഴ്ച വരെ സേഫ് ​ഗെയിമാണ് കളിച്ചിരുന്നത്. മോഹൻലാൽ വന്ന് സേഫ് ​ഗെയിമിനെ കുറിച്ച് പറഞ്ഞിട്ടും ധന്യ അത് തുടർന്നു.

മാത്രമല്ല പുറകിൽ നിന്നുള്ള കുത്തിരിപ്പ്, പ്രശ്നങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയവയെല്ലാം പതിവാക്കിയതോടെയാണ് ധന്യയ്ക്ക് ജനപിന്തുണയില്ലാതെയായത്. പന്ത്രണ്ടാം ആഴ്ചയിലെ നോമിനേഷനിൽ താനും ഉൾപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ മാത്രമാണ് ധന്യയ്ക്ക് വെപ്രാളം തുടങ്ങിയത്. ഇപ്പോൾ ധന്യ നല്ല ഭയത്തിലാണ്.

വിഷയങ്ങളിൽ പരസ്യമായി ഇടപെടാൻ തുടങ്ങിയതും അഭിപ്രായങ്ങൾ പറയാൻ തുടങ്ങിയതും അതിന് ശേഷമാണ്. റിയാസിനോട് അടക്കം ചെറിയ കാര്യങ്ങൾക്ക് ധന്യ എതിർക്കുന്ന സ്ഥിതിയുമുണ്ടായി. ഹണി
എന്ന് വിളിച്ചതിനു വരെ ധന്യ ശബ്ദം ഉയർത്തി.

അതേസമയം ഇപ്പോൾ വീട്ടിലെ മറ്റ് അം​ഗങ്ങൾക്ക് വാണിങ് നൽ‌കുമ്പോലെ സംസാരിക്കുന്ന ധന്യയുടെ വീഡിയോയാണ് വൈറലാകുന്നത്. താൻ ഈ ആഴ്ച പുറത്തായില്ലെങ്കിൽ ചിലർക്കൊക്കെ നല്ല സമയമായിരിക്കും എന്നാണ് റിയാസിനോടും ബ്ലെസ്ലിയോടും റോൺസണിനോടുമെല്ലാം ധന്യ പറയുന്നത്. അതേസമയം ഇനി കാണാനും കാണിക്കാനുമുള്ള സമയമൊന്നുമില്ലെന്നാണ് ധന്യയ്ക്കുള്ള മറുപടിയായി വിനയ് പറയുന്നത്.

ഇനി വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമെയുള്ളൂവെന്നും കാണിക്കാനുള്ളത് നേരത്തെ കാണിക്കണമായിരുന്നുവെന്നും വീട്ടിലെ മറ്റ് അം​ഗങ്ങൾ ധന്യയോട് പറഞ്ഞു. വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് വരുന്നുണ്ട്.

എന്നാൽ റിയാസ് മനഃപൂർവം ധന്യയെ പ്രൊവോക്ക് ചെയ്യുകയാണെന്നും ധന്യ മത്സരത്തിൽ മികച്ചുവരാൻ തന്നെയാണ് റിയാസ് ലക്ഷ്യമിടുന്നത് എന്നും ചില ബിഗ് ബോസ് പ്രേക്ഷകർ വിലയിരുന്നുമുണ്ട്.

‘ധന്യയെ പോകാൻ അനുവദിക്കൂ…. ഇത്രയും ദിവസം കാണിക്കാൻ പറ്റാത്ത എന്തുകാര്യമാണ് ധന്യ കാണിക്കാൻ പോകുന്നത്… ഇനി വീട്ടിൽ പോയിട്ട് കാണിക്കാം, റിയാസ് ഉള്ളതുകൊണ്ട് കൊറേ എണ്ണത്തിന്റെ മുഖംമൂടി അഴിയാൻ തുടങ്ങി, ഇത് പോലെ കാണിക്കാൻ വേറൊരാളും നിന്നിരുന്നു.. സുചിത്ര… ധന്യ അതുപോലെ ഒന്ന് ബിഗ്‌ ബോസിനെ പരീക്ഷിക്കാൻ പറയുന്നതാ…’ തുടങ്ങിയ കമന്റുകളും വരുന്നുണ്ട്.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top