Connect with us

സ്വാതന്ത്ര്യം എന്ന് പറയുന്നവർ സമത്വം മറക്കുന്നുണ്ട്; എന്നാൽ സമത്വത്തെ കുറിച്ച് മനോഹരമായി പറഞ്ഞ് റിയാസ്; മുപ്പത് സെക്കന്റുകള്‍ കൊണ്ട് അവന്‍ പറഞ്ഞത് മണിക്കൂറുകള്‍ ചിന്തിക്കാനുള്ള വിഷയം; അറിവ് കൊണ്ട് റിയാസ് സലീം വീണ്ടും കയ്യടിനേടി !

TV Shows

സ്വാതന്ത്ര്യം എന്ന് പറയുന്നവർ സമത്വം മറക്കുന്നുണ്ട്; എന്നാൽ സമത്വത്തെ കുറിച്ച് മനോഹരമായി പറഞ്ഞ് റിയാസ്; മുപ്പത് സെക്കന്റുകള്‍ കൊണ്ട് അവന്‍ പറഞ്ഞത് മണിക്കൂറുകള്‍ ചിന്തിക്കാനുള്ള വിഷയം; അറിവ് കൊണ്ട് റിയാസ് സലീം വീണ്ടും കയ്യടിനേടി !

സ്വാതന്ത്ര്യം എന്ന് പറയുന്നവർ സമത്വം മറക്കുന്നുണ്ട്; എന്നാൽ സമത്വത്തെ കുറിച്ച് മനോഹരമായി പറഞ്ഞ് റിയാസ്; മുപ്പത് സെക്കന്റുകള്‍ കൊണ്ട് അവന്‍ പറഞ്ഞത് മണിക്കൂറുകള്‍ ചിന്തിക്കാനുള്ള വിഷയം; അറിവ് കൊണ്ട് റിയാസ് സലീം വീണ്ടും കയ്യടിനേടി !

ബിഗ് ബോസ് മലയാളം സീസണ്‍ ഫിനാലെയിലേക്ക് അടുക്കുകയാണ്. ഫൈനല്‍ ഫൈവിലേക്ക് ഏതൊക്കെ മത്സരാര്‍ത്ഥികള്‍ എത്തിപ്പെടുമെന്ന ആകാംക്ഷയില്‍ ദിവസങ്ങള്‍ എണ്ണിക്കഴിയുകയാണ് ഓരോ പ്രേക്ഷകനും. മത്സരം ഏറ്റവും മുറുകിയിരിക്കുന്ന ഈ ഘട്ടത്തില്‍ മത്സരാര്‍ത്ഥികളും വലിയ ടെന്‍ഷനിലാണ്. പലര്‍ക്കും തങ്ങളുടെ സമ്മര്‍ദ്ദത്തെയും ഗെയിം സ്പിരിറ്റിനെയും ഒരേ ആവേശത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ടോ എന്ന സംശയമുണ്ട്.

എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കയറിവന്ന റിയാസ് സലീം ഏവരെയും ഞെട്ടിക്കുകയാണ്. ഗെയിമുകള്‍ വൃത്തിയായി കളിച്ചും പറയാനുള്ളത് ആശയക്കുഴപ്പമില്ലാതെ സംസാരിച്ചുതീര്‍ത്തും പ്രേക്ഷകപ്രീതി നേടുകയാണ് റിയാസ്.

ഗെയിമിനപ്പുറത്ത് റിയാസ് എന്ന മനുഷ്യസ്‌നേഹിയെ പുറത്തുകൊണ്ടുവരുന്ന വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അതിനൊരു തെളിവാകുകയാണ് ലാലേട്ടന്‍ റിയാസിനോട് ഇന്നലെ ചോദിച്ച ചോദ്യം. സൂപ്പര്‍ പവര്‍ കിട്ടിയാല്‍ റിയാസ് എന്തുചെയ്യുമെന്ന ചോദ്യത്തിന് റിയാസ് നല്‍കിയ ഉത്തരത്തെ കയ്യടിയോടെയാണ് പ്രേക്ഷകരും മത്സരാര്‍ത്ഥികളും സ്വീകരിച്ചത്.

റിയാസ് പറഞ്ഞ വാക്കുകൾ വായിക്കാം…. ‘എനിക്കൊരു സൂപ്പര്‍ പവര്‍ കിട്ടുകയാണെങ്കില്‍ ഒത്തിരി പണം ഞാന്‍ ആവശ്യപ്പെടും. അത് ഞാന്‍ എല്ലാവര്‍ക്കും വീതിച്ചു കൊടുക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പാവപ്പെട്ടവര്‍ക്ക് ഞാന്‍ മുന്‍ഗണന കൊടുക്കും. കാരണം ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഫിനാന്‍ഷ്യല്‍ പ്രോബ്ലം. പാവപ്പെട്ടവര്‍ക്ക് നല്ല ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം എല്ലാം തുല്യമായി കിട്ടാന്‍ ഞാന്‍ ആ പണം കൊണ്ട് പ്രവര്‍ത്തിക്കും.

‘നമ്മുടെ അടിസ്ഥാന ആവശ്യങ്ങളൊന്നും ലഭിക്കാതെ, ഒരു വീട് പോലും കിട്ടാതെ, നേരാംവണ്ണം ഭക്ഷണം കഴിയ്ക്കാന്‍ കിട്ടാതെ നമുക്ക് നമ്മുടെ കഴിവുകള്‍ കാണിക്കാന്‍ സാധിക്കില്ല. എല്ലാം തുല്യമായിട്ട് കിട്ടട്ടെ, എന്നിട്ട് കഴിവ് കാണിച്ച് മുന്നേറട്ടെ’, ഇങ്ങനെയായിരുന്നു റിയാസിന്റെ വാക്കുകള്‍.

സമത്വം എന്ന ആശയത്തെ വളരെ മനോഹരമായി അവതരിപ്പിച്ച റിയാസിനെ പിന്തുണയ്ക്കുകയാണ് ഇപ്പോള്‍ ആരാധകരെല്ലാം. അതില്‍ ചില ചില പോസ്റ്റുകളും ശ്രദ്ധേയമാകുന്നു.

‘പൊടുന്നനെ ലാലേട്ടന്‍ ചോദിച്ച ചോദ്യത്തിന് റിയാസിന്റെ മറുപടിയാണിത്. എത്ര വിവേകത്തോടെയാണ് ഒരു ഇരുപത്തിനാലുകാരന്‍ തന്റെ സ്വപ്നങ്ങള്‍ പറയുന്നത്. അത് അവന്റെ ഉള്ളില്‍ നിന്ന് വന്നതാണ്. അങ്ങനെ പറയണമെങ്കില്‍ അത്രത്തോളം ജീവിതാനുഭവം അവന് ഈ ചെറിയ പ്രായത്തിലുണ്ടായിക്കാണണം.

നമ്മളില്‍ പലരും അത് പോലെയൊക്കെ ജീവിതത്തില്‍ കടന്ന് പോയിട്ടുണ്ടാവും അതുകൊണ്ടാണ് അത് പെട്ടെന്ന് റിലേറ്റ് ചെയ്യുന്നതും ഒരു ദീര്‍ഘനിശ്വാസം ഉണ്ടാവുന്നതും. എല്ലാത്തിലുമുപരി അവന്‍ പറഞ്ഞവസാനിപ്പിക്കുന്നത് സമത്വത്തെ കുറിച്ചാണ്. മുപ്പത്ത് സെക്കന്റുകള്‍ കൊണ്ട് മണിക്കൂറുകള്‍ ചിന്തിക്കാനുള്ള വിഷയം.’സമത്വം’.

‘ജീവിതത്തില്‍ ഒരുപാട് കഷ്ടത അനുഭവിച്ചവന്റെ ആഗ്രഹം ഒത്തിരി കാണാമായിരുന്നു റിയാസിന്റെ വാക്കുകളില്‍. തന്റെ അവസ്ഥ സമ്പത്തികസ്ഥിതി മോശമായ മറ്റൊരാള്‍ക്ക് വന്നുകൂടാ എന്ന മഹത്തരമായ ചിന്ത. നമിച്ചു റിയാസെ…നിന്റെ ചിന്താഗതിക്ക് മുന്നില്‍…എല്ലാ മനുഷ്യനെയും ഒരേപോലെ കാണണം എന്ന സന്ദേശം ഒരിക്കല്‍ കൂടി നീ സമൂഹത്തിന് നല്‍കിയതിന്. ഗെയിം ഗെയിമായി മാത്രം എടുത്ത് എല്ലാവരെയും സ്‌നേഹിക്കുന്ന നിന്റെ നല്ല മനസിന് നന്ദി.’ എന്നാണ് കുറിപ്പ്.

about riyas

More in TV Shows

Trending