TV Shows
ബിഗ് ബോസ് പ്രേക്ഷകർ പ്രതീക്ഷിച്ച എവിക്ഷന്; ഇനി ടോപ് ഫൈവിലേക്ക് ഇവർ അഞ്ചുപേർ; ടൈറ്റിൽ വിന്നറാകാൻ ലക്ഷ്മി പ്രിയയ്ക്ക് ഇവരെ കടത്തിവെട്ടണം ; ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായത് ഈ മത്സരാർത്ഥി!
ബിഗ് ബോസ് പ്രേക്ഷകർ പ്രതീക്ഷിച്ച എവിക്ഷന്; ഇനി ടോപ് ഫൈവിലേക്ക് ഇവർ അഞ്ചുപേർ; ടൈറ്റിൽ വിന്നറാകാൻ ലക്ഷ്മി പ്രിയയ്ക്ക് ഇവരെ കടത്തിവെട്ടണം ; ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായത് ഈ മത്സരാർത്ഥി!
ബിഗ് ബോസ് സീസണ് 4 ഇതുവരെയില്ലാത്ത ജനപിന്തുണ നേടിയാണ് മുന്നോട്ട് പോവുകയാണ്. ഇനി ഷോ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമേയുളളൂ. തിങ്കളാഴ്ച മുതല്‍ സെമി ഫിനാലെ മത്സരങ്ങളായിരിക്കും ബിഗ് ബോസ് വീട്ടിൽ നടക്കുക. ജൂണ്‍ അവസാനത്തോടെ ബിഗ് ബോസ് സീസണ് 4 അവസാനിക്കും.
17 മത്സരാര്‍ത്ഥികളുമായി മാര്‍ച്ച് 27 നാണ് ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. വൈവിധ്യമായിരുന്നു ഇത്തവണത്തെ തീം,. വ്യത്യസ്ത രീതിയില്‍ ചിന്തിക്കുന്ന ഒരു കൂട്ടം ആളുകള്‍ എത്തിയതോടെ ഷോ നല്ല കളർ ആയി. തുടക്കം മുതല്‍ തന്നെ ഒരു ഓളം കൊണ്ടു വരാന്‍ ബിഗ് ബോസ് ഷോയ്ക്ക് കഴിഞ്ഞു.
പ്രേക്ഷകരേയും ഉള്‍ക്കൊളളിച്ച് കൊണ്ടാണ് ബിഗ് ബോസ് ഗെയിം ഒരുക്കിയിരിക്കുന്നത്. ഒരു പരിധിവരെ പ്രേക്ഷകരുടെ തീരുമാനം പോലെയാണ് ഷോ മുന്നോട്ട് പോവുന്നത്. ഡോക്ടര്‍ റോബിന്റെ എവിക്ഷന് മാത്രമാണ് പ്രേക്ഷകരുടെ ആഗ്രഹത്തിന് വിഭിന്നമായി നടന്ന് കൃത്യമായ റൂള്‍ ഫോളോ ചെയ്യുന്ന പ്രേഗ്രാമായത് കൊണ്ട് തന്നെ റേബിന്റെ എവിക്ഷ ആവശ്യമായിരുന്നു. ഡോക്ടറും ബിഗ് ബോസിന്റെ തീരുമാനത്തെ അനുകൂലിച്ചിരുന്നു.
ജാസ്മിന് റോബിന് പടിയിറക്കത്തിന് ശേഷം ഷോ വീണ്ടും സാധാരണ സ്ഥിതിയിലേയ്ക്ക് മാറിയിരിക്കുകയാണ്. ബിഗ് ബോസ് അംഗങ്ങളും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ദിവസമാണ് മോഹന്‍ലാല്‍ എത്തുന്ന വാരാന്ത്യത്തിലേത്. ശനി, ഞായര്‍ ദിവസങ്ങളിലായിട്ടാണ് വീട്ടില്‍ എവിക്ഷന് നടക്കുന്നത്. ഇപ്പോഴിത വീണ്ടും ഒരു എവിക്ഷന് ഹൗസ് വേദിയാവുകയാണ്. ഇത്തവണ മൂന്ന് പേരാണ് നോമിനേഷനില്‍ ഇടം പിടിച്ചിരിക്കുന്നത്.
പുറത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം വിനയ് ആണ് ഈ വാരം പുറത്തായിരിക്കുന്നത്. റോണ്സണ്, ധന്യ എന്നിവരായിരുന്നു വിനയ്ക്കെപ്പം നോമനേഷനില് ഉണ്ടായിരുന്നു. വിനയ് മാധവിന്റെ എവിക്ഷന് ഏകദേശം പ്രേക്ഷകര്‍ക്ക് ഉറപ്പായിരുന്നു. എപ്പിസോഡ് ടെലികാസ്റ്റ ചെയ്താല്‍ മാത്രമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുകയുള്ളൂ. ബിഗ് ബോസ് സീസണ് 4 ലെ മികച്ച മത്സരാര്‍ത്ഥിയായിരുന്നു വിനയ് മാധവ്.
കഴിഞ്ഞ വാരം മികച്ച പ്രകടനമായിരുന്നു വിനയ് കാഴ്ചവെച്ചത്. ഡോക്ടര്‍ റോബിന് പോയതിന് ശേഷം ഹൗസ് വീണ്ടും ആക്ടീവായത് വിനയിലൂടെയാണ്. ലക്ഷ്മി പ്രിയയുമായിട്ടുളള വഴക്ക് ഹൗസിന് അകത്തും പുറത്തും ചര്‍ച്ചയായിരുന്നു. കൂടാതെ തന്നെ ടിക്കറ്റ് ടു ഫിനാലെയിലും മികച്ച പ്രകനം വിനയ് കാഴ്ച വെച്ചിരുന്നു. നല്ല ഗെയിമറും മികച്ച എന്റെര്ടെയ്നറുമായിരുന്നു . അതേസമയം ലക്ഷ്മി പ്രിയയും റിയാസും തമ്മിലാണ് ഇപ്പോൾ പോരാട്ടം . റിയാസിനെ തോല്പിക്കാതെ ലക്ഷ്മി പ്രിയയ്ക്ക് ജയിക്കാൻ ആവില്ല.
about biggboss
