Connect with us

ഒരു വാണിംഗ് എങ്കിലും കൊടുക്കുമെന്നൊക്കെ ഞാന്‍ കരുതി. ഒരാള്‍ക്ക് മാത്രമല്ല രണ്ട് പേര്‍ക്കും. അത്രയ്ക്ക് വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട് രണ്ട് പേരും… പക്ഷേ ബലൂണിലെ കാറ്റു പോണ പോലെ ശ്യൂ… ന്നു കാര്യം തീര്‍ത്തു ലാലേട്ടന്‍ പോയി. ഇപ്പോ എങ്ങനിരിക്കണ്! അശ്വതിയുടെ കുറിപ്പ് വായിക്കാം

TV Shows

റിയാസും ലക്ഷ്മിപ്രിയയും തമ്മിലെ വാക്കേറ്റമായിരുന്നു ഈ ആഴ്ചയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത്.
റിയാസന്റെ പ്രവൃത്തികളിലെ സ്ത്രൈണതയെ കുറിച്ച് വഴക്കിനിടെ വളരെ മോശമായി എല്ലാവർക്കും മുമ്പിൽ വെച്ച് ലക്ഷ്മിപ്രിയ സംസാരിച്ചിരുന്നു. റിയാസിനെ കളിയാക്കുന്ന തരത്തിലായിരുന്നു ലക്ഷ്മിപ്രിയയുടെ സംസാരം.ലക്ഷ്മി പ്രിയ റിയാസിനെ കാര്‍ക്കിച്ച് തുപ്പുക വരെയുണ്ടായി

ഇതിനെതിരെ വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ എന്ത് പറയുമെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. ഇതേ കുറിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി അശ്വതി

‘വ്യത്യസ്തതകളാണ് ഈ ലോകത്തെ കളര്‍ ആക്കുന്നത്. ജീവന്‍ നല്‍കുന്നത്’..! ആഹാ നല്ലൊരു കൊട്ട് കൊടുത്തു കൊണ്ട് തന്നെ തുടങ്ങി. പക്ഷെ ലക്ഷ്മിയേച്ചിയുടെയും റിയാസിന്റെയും വാക്കുകളും തര്‍ക്കങ്ങളും ഉപയോഗിച്ച വാക്കുകളും എല്ലാം സകലരോടും അഭിപ്രായം ചോദിച്ചു വന്നപ്പോഴേക്കും തുടക്കമിട്ട ചൂട് ആറിപ്പോയോ എന്നെനിക്ക് തോന്നി. (ആ വീടിന്റെ ഉള്ളിലെ മരത്തിനോടും സോഫയോടും മാത്രമേ അഭിപ്രായം ചോദിക്കാന്‍ ബാക്കി ഉണ്ടായിരുന്നുള്ളു. മാത്രമല്ല 8 പേര് മാത്രം ആയത് കൊണ്ട് പെട്ടന്ന് തീര്‍ന്നു 16 പേര് വല്ലോം ഉണ്ടായിരുന്നെങ്കില്‍ ഒരുറുക്കം കഴിഞ്ഞ് എണീറ്റു വന്നാലും തീരില്ലായിരുന്നു). എന്നാണ് അശ്വതി പറയുന്നത്.

ആ കാര്‍ക്കിച്ചു തുപ്പിയ പ്രയോഗം എലീന സീസണ്‍ 2 ല്‍ ചെയ്തത് ചോദ്യം ചെയ്തിരുന്നു എന്നാണ് എന്റെ ഓര്‍മ. അതെങ്കിലും പ്രേക്ഷകര്‍ക്കു വേണ്ടി ലാലേട്ടന്‍ ചോദിക്കണമായിരുന്നു. ഒരു വാണിംഗ് എങ്കിലും കൊടുക്കുമെന്നൊക്കെ ഞാന്‍ കരുതി. ഒരാള്‍ക്ക് മാത്രമല്ല രണ്ട് പേര്‍ക്കും. അത്രയ്ക്ക് വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട് രണ്ട് പേരും. പക്ഷേ ബലൂണിലെ കാറ്റു പോണ പോലെ ശ്യൂ… ന്നു കാര്യം തീര്‍ത്തു ലാലേട്ടന്‍ പോയി. ഇപ്പോ എങ്ങനിരിക്കണ്!

ധന്യ അടിപൊളിയായി പ്രതികരിച്ചു തുടങ്ങിയല്ലോ.. ഒരുപക്ഷെ ആദ്യം തൊട്ടേ പ്രതികരിച്ചിരുന്നെങ്കില്‍ സേഫ് ഗെയിംര്‍ എന്നു ആരും പറയാന്‍ വരില്ലായിരുന്നു. നല്ലത് ഇങ്ങനെ തന്നെ ബാക്കിയുള്ള ദിവസം മുന്നോട്ടു പോകട്ടെ. (എന്റെ ടോപ് 5 പ്രെഡിക്ഷനില്‍ ഉള്ളവര്‍ നല്ലപോലെ നില്‍ക്കണം എന്ന ഒരു കുഞ്ഞു കുശുമ്പ് ഇല്ലാതില്ലാതില്ലാട്ടോ)

വിശ്വാസം, വിശ്വാസമില്ലായ്മ’ കളിച്ചതില്‍ എന്റെ കാഴ്ചപ്പാട് പറയുകയാണെങ്കില്‍ : ആരെയും വിശ്വസിക്കരുത് ആ വീട്ടില്. ആ വീട്ടിലെ പാത്രങ്ങളെ പോലും വിശ്വസിക്കരുത് (ആ വീട്ടില് മാത്രമല്ല പുറത്താണേലും) അങ്ങനെ ലാലേട്ടന്‍ പോയി. നാളെ ജനവിധി കിട്ടിയ ആളാരാണെന്നു എല്ലാവരും ഈ സമയം കൊണ്ട് അറിഞ്ഞു കാണും. അതിനെ കുറിച്ച് നാളെ എഴുതാം. അപ്പോള്‍ ശുഭരാത്രി.. എന്നും പറഞ്ഞാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top