Connect with us

‘അവരെ അത്രമാത്രം ഞാന്‍ മനസ്സില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. മറ്റൊരാളെ ഞാന്‍ മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ സമയമായിട്ടില്ല. ചിലപ്പോള്‍ വരുമായിരിക്കാം; മുകേഷിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

Malayalam

‘അവരെ അത്രമാത്രം ഞാന്‍ മനസ്സില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. മറ്റൊരാളെ ഞാന്‍ മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ സമയമായിട്ടില്ല. ചിലപ്പോള്‍ വരുമായിരിക്കാം; മുകേഷിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

‘അവരെ അത്രമാത്രം ഞാന്‍ മനസ്സില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. മറ്റൊരാളെ ഞാന്‍ മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ സമയമായിട്ടില്ല. ചിലപ്പോള്‍ വരുമായിരിക്കാം; മുകേഷിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

മലയാളികളുടെ പ്രിയ താരജോഡികളായിരുന്നു മുകേഷും സരിതയും. മുകേഷ് രണ്ടാമത് മേതില്‍ ദേവികയെ വിവാഹം കഴിച്ചെങ്കിലും അതും വൈകാതെ പകുതി വഴിയ്ക്ക് വേര്‍പിരിഞ്ഞു. എന്നാല്‍ സരിത രണ്ടാമത് വിവാഹിതയായിരുന്നില്ല. ഇപ്പോഴിതാ ചാനല്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ മുകേഷ് പറഞ്ഞവാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മറ്റെല്ലാ മേഖലയിലും വിജയിച്ചെങ്കിലും സ്വന്തം കുടുംബജീവിതത്തിലെ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയോ എന്ന ചോദ്യത്തിനായിരുന്നു മുകേഷിന്റെ മറുപടി.’ അതെല്ലാം നമുക്ക് വന്ന് ഭവിക്കാനുള്ളതാണെന്നാണ് എന്റെ വിശ്വാസം. എങ്ങനെയൊക്കെ വേണ്ട എന്നു പറഞ്ഞാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ വേര്‍പിരിഞ്ഞ് ജീവിക്കുന്നതാണ് നല്ലത്. രണ്ടുപേരുടെയും ജോലി, സമാധാനം, സന്തോഷം എന്നിവയ്ക്കെല്ലാം നല്ലത് അത്തരമൊരു തീരുമാനം തന്നെയാണ്. വിവാഹജീവിതം എന്നത് പാര്‍ട്നര്‍ഷിപ്പല്ലേ, ചിലപ്പോള്‍ വിജയിക്കാം പരാജയപ്പെടാം. സരിതയ്ക്കും ഒരുപാട് കഴിവുകളുള്ളതാണ്.

രണ്ട് പേര്‍ ഒന്നിച്ചുനില്‍ക്കുന്നതിനേക്കാള്‍ വേര്‍പിരിഞ്ഞ് നില്‍ക്കുന്നതാണ് നല്ലതെങ്കില്‍ അങ്ങനെ തന്നെയല്ലേ ചെയ്യേണ്ടത്. ജോലി ചെയ്യുന്ന കാര്യത്തില്‍ അതായിരിക്കാം കൂടുതല്‍ മനസ്സമാധാനവും സന്തോഷവും നല്‍കുക. രണ്ട് വ്യക്തികളും തമ്മില്‍ ചേരായ്മയുണ്ടായിരുന്നു. പിന്നെ അതില്‍ കടിച്ചുതൂങ്ങേണ്ട കാര്യമില്ല. ഞാന്‍ നന്നായി ശ്രമിച്ചു

എന്നാല്‍ വിവാഹജീവിതത്തില്‍ അഡ്ജസ്റ്റ്മെന്റിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അവതാരകനോട് മുകേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ ചില അഡ്ജസ്റ്റ്മെന്റുകള്‍ നമ്മുടെ ആത്മാഭിമാനത്തെ പോലും ബാധിക്കും. ചിലപ്പോള്‍ എന്തിന് എന്ന തോന്നല്‍ പോലും വരും. കുട്ടികള്‍ വലുതായി. അവര്‍ ഞങ്ങള്‍ രണ്ട് പേരുടെ കൂടെയും വളരെ കംഫര്‍ട്ടബിളാണ്.

നിയമപരമായി ബന്ധം വേര്‍പെടുത്തിയോ എന്ന ചോദ്യത്തിന് പിരിഞ്ഞു എന്നതാണ് വലിയ കാര്യമെന്നും സര്‍ട്ടിഫിക്കറ്റിന് അതില്‍ പ്രസക്തിയില്ലെന്നും മുകേഷ് മറുപടി നല്‍കുന്നു. മറ്റൊരു വിവാഹം കഴിയ്ക്കുമോ എന്ന ചോദ്യത്തിന് ഒരുപാട് ആലോചനകള്‍ വരുന്നുണ്ട്, എന്നാല്‍ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല എന്നായിരുന്നു തമാശരൂപേണ മുകേഷിന് പറയാനുണ്ടായിരുന്നത്. പക്ഷെ, പിന്നീട് മറ്റൊന്നുകൂടി പറഞ്ഞു. ‘അവരെ അത്രമാത്രം ഞാന്‍ മനസ്സില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. മറ്റൊരാളെ ഞാന്‍ മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ സമയമായിട്ടില്ല. ചിലപ്പോള്‍ വരുമായിരിക്കാം.

മുകേഷുമായുള്ള വിവാഹശേഷം സരിത സിനിമയില്‍ അത്ര സജീവമല്ലായിരുന്നു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുണ്ട്. വിവാഹ മോചനം വരെ സരിത ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ അതുവരെ ഒരു തുറന്നു പറച്ചിലുകള്‍ക്കും തയാറാകാതിരുന്ന സരിത, മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നില്‍ പൊട്ടിത്തെറിച്ചത് ശ്രദ്ധേയമായിരുന്നു.

തുടര്‍ന്ന് ഇവര്‍ ബോധരഹിതയായി വീഴുകയും ചെയ്തിരുന്നു. 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ താന്‍ എല്ലാം സഹിക്കുകയായിരുന്നു എന്നും മുകേഷിനു വേണ്ടി താന്‍ ഒരുപാട് അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്തുവെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍.മറ്റു പല സ്ത്രീകളേയും പോലെ ഞാനും എന്റെ ഭര്‍ത്താവിന്റെ നിരന്തരമായ മാനസിക പീഢനങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നുവെന്നും വീട്ടിലെ പ്രശ്‌നങ്ങള്‍ പുറത്തറിയാതിരിക്കാന്‍ എല്ലാം മൂടി വയ്ക്കുകയായിരുന്നുവെന്നും അന്ന് സരിത പറഞ്ഞു.

More in Malayalam

Trending