Connect with us

ഒരു പൂച്ചക്കുഞ്ഞ് പോലും അറിഞ്ഞില്ല, അതീവ രഹസ്യമാക്കിവെച്ചു! അവസാന നിമിഷം എല്ലാം പുറത്ത് വിട്ട് റോബിൻ, അതീവ സന്തോഷവാനായി ഡോക്ടർ മച്ചാൻ

Malayalam

ഒരു പൂച്ചക്കുഞ്ഞ് പോലും അറിഞ്ഞില്ല, അതീവ രഹസ്യമാക്കിവെച്ചു! അവസാന നിമിഷം എല്ലാം പുറത്ത് വിട്ട് റോബിൻ, അതീവ സന്തോഷവാനായി ഡോക്ടർ മച്ചാൻ

ഒരു പൂച്ചക്കുഞ്ഞ് പോലും അറിഞ്ഞില്ല, അതീവ രഹസ്യമാക്കിവെച്ചു! അവസാന നിമിഷം എല്ലാം പുറത്ത് വിട്ട് റോബിൻ, അതീവ സന്തോഷവാനായി ഡോക്ടർ മച്ചാൻ

ബി​ഗ് ബോസ് മലയാളം സീസൺ 4ലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായ വ്യക്തിയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ടെങ്കിലും ഇപ്പോഴും നിരവധി ആരാധകരാണ് റോബിനുള്ളത്.

റിയാസ് എന്ന മത്സരാർഥിയെ തല്ലിയതിന്റെ പേരിലായിരുന്നു റോബിനെ ഷോയിൽ നിന്ന് പുറത്താക്കിയത്. അപ്രതീക്ഷിതമായാണ് റോബിന് ബിഗ് ബോസിന്റെ പടിയിറങ്ങേണ്ടി വന്നത്. ഇപ്പോഴും പലർക്കും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല റോബിൻ ഷോയിൽ നിന്ന് പുറത്തായപ്പോൾ വൻ പ്രതിഷേധമായിരുന്നു ചാനലിന് നേരെ ഉയർന്നത്. റോബിൻ ആണ് ഈ സീസണിലെ ഞങ്ങളയുടെ വിജയി എന്ന് പ്രേഷകർ ഒന്നടങ്കം പറഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ആദ്യത്തെ ഫോട്ടോ ഷൂട്ട്‌ പങ്കുവച്ചിരിക്കുകയാണ് റോബിൻ.

കലിപ്പ് ലുക്കിൽ ആണ് റോബിൻ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. കോട്ടും സ്യൂട്ടും അണിഞ്ഞു ആണ് റോബിൻ എത്തിയിരിക്കുന്നത്. ഹെയർ സ്റ്റൈലിലും പുതിയ പരീക്ഷണം നടത്തിയിട്ടുണ്ട്. ഫോട്ടോ ഷൂട്ടിന്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. നരസിംഹ സ്വാമി ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. പോത്തിസ് ആണ് റോബിന്റെ കോസ്റ്റ് ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആയ മഹാദേവൻ തമ്പിക്കൊപ്പമാണ് റോബിന്റെ ആദ്യത്തെ ഫോട്ടോ ഷൂട്ട്‌ നടത്തിയിരിക്കുന്നത്. ഇതിന്റെ സന്തോഷം റോബിനും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. എന്റെ ആദ്യത്തെ ഒഫീഷ്യൽ ഫോട്ടോഷൂട്ട്, ലെജൻഡിനൊപ്പം എന്നാണ് റോബിൻ ചിത്രങ്ങൾക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

അതേസമയം ബിഗ്ഗ് ബോസ് എന്ന ഷോയിലേക്ക് വരുമ്പോഴും റോബിന് വലിയ ഒരു ആഗ്രഹം ഉണ്ടായിരുന്നു, ഒരു നടന്‍ ആവണം എന്ന ആഗ്രഹം. ആ ആഗ്രഹവും ഒടുവിൽ സാധ്യമായിട്ടുണ്ട്. ഡോക്ടര്‍ റോബിന്‍ നായകനാകുന്ന പുതിയ ചിത്രം വരുന്നു. തന്റെ ആദ്യ ചിത്രത്തിന്റെ ചര്‍ച്ചകള്‍ കഴിഞ്ഞു എന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് റോബിന്‍ കഴിഞ്ഞ ദിവസം ആരാധകരെ അറിയിച്ചത്. സംഭവിയ്ക്കാന്‍ പോകുന്ന സര്‍പ്രൈസിന് വേണ്ടി കാത്തിരിയ്ക്കുകയാണെന്നാണ് റോബിന്റെ പോസ്റ്റ്. റോബിന്‍ പങ്കുവച്ച ചിത്രത്തില്‍ കാണുന്നത് എല്ലാം പുതുമുഖങ്ങളാണ്. ഒരുപക്ഷെ പുതുമുഖ സംവിധായകന് ഒപ്പമാവാം റോബിന്റെ സിനിമാ പ്രവേശനം.അതേ സമയം, അഭിനയത്തിലേക്ക് തുടക്കം കുറിയ്ക്കുന്ന ഡോക്ടര്‍ മച്ചാന്‍ നേരത്തെ ചില കവര്‍ സോങുകള്‍ എല്ലാം ചെയ്തിട്ടുണ്ട്. അത്യന്തമായ ലക്ഷ്യം സിനിമ തന്നെയായിരുന്നു. ആ ആഗ്രഹം ആണ് ഇപ്പോള്‍ പൂവണിയുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ റോബിന്‍ തന്നെ പിന്നാലെ അറിയിക്കും എന്ന് പ്രതീക്ഷിയ്ക്കാം.

നടന്‍ ജയറാം റോബിന് ആശംസകളുമായി എത്തിയിട്ടുണ്ട്. മറ്റൊരു സ്‌റ്റോറിയിലാണ് ജയറാമിന്റെ ആശംസ റോബിന്‍ പങ്കുവച്ചിരിയ്ക്കുന്നത്. ‘ഡോ. റോബിന്‍ ചെയ്യാന്‍ പോകുന്ന പുതിയ സിനിമയ്ക്ക് എന്റെ എല്ലാവിധ ആശംസകളും’ എന്നാണ് ജയറാം വീഡിയോയില്‍ പറയുന്നത്. റോബിന് ഒപ്പം നിന്ന് കൊണ്ടാണ് ഈ വീഡിയോ എടുത്തിരിയ്ക്കുന്നത്. സിനിമാ മേഖലയിലുള്ള പലരും റോബിന് പിന്തുണയുമായി ഉണ്ട് എന്ന് ഇതിനോടകം ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ വ്യക്തമായിരുന്നു.

ബിഗ്ഗ് ബോസ്സിൽ നിന്നു തിരികെ വന്ന ശേഷം ഷോയിലെ തന്റെ സുഹൃത്തുക്കളെ കാണാൻ റോബിൻ എത്തിയിരുന്നു. അപർണ മൾബറി, അശ്വിൻ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. നിരവധി പേരാണ് റോബിന്റെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top