‘അഗ്നിപഥ്’ എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയ്ക്കെതിരെ പലകോണുകളില്‍ നിന്നും പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മേജര്‍ രവി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
ആശയം കൊള്ളാം, പക്ഷേ, പണി പാളി എന്നാണ് ഒറ്റവാചകത്തില്‍ എനിക്കു പറയാനുള്ളത്. യുവാക്കളെ സൈനികരംഗത്തേക്കു കൂട്ടിക്കൊണ്ടുവരാനുള്ള ആശയം എപ്പോഴും സ്വാഗതാര്ഹമാകേണ്ട ഒന്നാണ്. പക്ഷേ, ഈ പദ്ധതിക്ക് അതിനപ്പുറം വലിയൊരപകടം പതിയിരിക്കുന്നുണ്ട്.
ഈ പദ്ധതി വരുന്നതിലൂടെ സൈനികരംഗത്തേക്കു മറ്റേതെങ്കിലും റിക്രൂട്ട്മെന്റ് നടക്കാതെ വരുമെന്നതാണ് ഇതില്‍ പ്രധാനം. നാലുവര്‍ഷം കഴിഞ്ഞാല്‍ ഇവരില്‍ 75 ശതമാനവും പുറത്തുപോകുമെന്നതും വലിയ അപകടകരമായ സംഗതിയാണ്. നാലുവര്‍ഷം കൊണ്ട് ലഭിക്കുന്ന വേതനം മാത്രമല്ല പരിഗണിക്കേണ്ടത്.
ഒരാള്‍ സൈന്യത്തിലെത്തി വിവിധതരത്തിലുള്ള പരിശീലനത്തിലൂടെ ദേശസ്നേഹവും ആത്മവീര്യവുമുള്ള ഒരു സൈനികനാകാന്‍ കുറെ സമയമെടുക്കും. ആ ഘട്ടത്തിലെത്തി കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് രാജ്യത്തേക്കാള്‍ വലുതായി മറ്റൊന്നുമുണ്ടാകില്ല. നാലു വര്‍ഷത്തെ ചെറിയ സമയംകൊണ്ട് അത്തരമൊരു സൈനികനാകാന്‍ ആര്‍ക്കും കഴിയില്ലെന്നുറപ്പാണ്. എന്നാല്‍, അച്ചടക്കവും തീവ്ര പരിശീലനവും ഉള്‍പ്പെടെയുള്ള കുറെ ഗുണങ്ങള്‍ അവര്‍ക്കു ഇവിടെ കിട്ടും.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...