TV Shows
റോബിനിൽ ഇഷ്ടം ഉള്ളതും ജാസ്മിനിൽ ഇഷ്ടം ഇല്ലാത്തതും ; രജിത് കുമാര്‍ കാരണം താനും തന്റെ സുഹൃത്തുക്കളും ഇല്ലാത്ത കാര്യങ്ങളില്‍ കുറേ അനുഭവിച്ചിട്ടുണ്ട്; ബിഗ് ബോസ് സീസൺ ഫോറിനെ കുറിച്ച് ഫുക്രു!
റോബിനിൽ ഇഷ്ടം ഉള്ളതും ജാസ്മിനിൽ ഇഷ്ടം ഇല്ലാത്തതും ; രജിത് കുമാര്‍ കാരണം താനും തന്റെ സുഹൃത്തുക്കളും ഇല്ലാത്ത കാര്യങ്ങളില്‍ കുറേ അനുഭവിച്ചിട്ടുണ്ട്; ബിഗ് ബോസ് സീസൺ ഫോറിനെ കുറിച്ച് ഫുക്രു!
ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോൾ മത്സരം കടക്കുകയാണ്. സഹ മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്ത കുറ്റത്തിന് റോബിന്‍ എന്ന മത്സരാർത്ഥി പുറത്തായതും വലിയ ശ്രദ്ധ നേടിയിരുന്നു.
സീസണ്‍ ടുവില്‍ റോബിനെ പോലെ പുറത്താക്കപ്പെട്ട താരമാണ് രജിത് കുമാര്‍. ആ സീസണില്‍ രജിത്തിന്റെ മുഖ്യ എതിരാളികളില്‍ ഒരാളായിരുന്നു ഫുക്രു. ഇപ്പോഴിതാ ബിഗ് ബോസിനെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചുമൊക്കെ ഫുക്രു മനസ് തുറക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫുക്രു മനസ് തുറന്നത്.
“തുടക്കത്തില്‍ തന്നെ ചിലര്‍ ഗെയിമിനെ ഗെയിമായി എടുക്കാതെ അതിലേക്ക് എത്തിക്‌സ് കൊണ്ടു വന്നു. ഗെയിമില്‍ അങ്ങനയൊന്നുമില്ല, ട്രിക്കുകളിലൂടേയും കളിക്കേണ്ടി വരും. എന്നാല്‍ ചിലര്‍ എത്തിക്‌സ് കൊണ്ട് വന്നതോടെ അത് മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടായി. അതേസമയം ഇങ്ങനെ ചെയ്യുന്നതിലൂടെ ചിലപ്പോള്‍ കണ്ടോ അവന്‍ ഇത്തരക്കാരനാണെന്നൊരു ചിന്ത കാഴ്ചക്കാരിലുണ്ടാകുമെന്നും അതും അവരുടെ ഗെയിമാകാമെന്നും ഫുക്രു പറയുന്നു.
ഇത്തവണത്തെ സീസണില്‍ ഇഷ്ടപ്പെട്ട ഒരാളെ പറയാനാകില്ല. എല്ലാവരിലും ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായി സ്വഭാവങ്ങളുണ്ട്. റോബിനില്‍ ഇഷ്ടം റോബിന്‍ മാറിയിരുന്ന് അരേയും അധിക്ഷേപിക്കുകയോ കുറ്റം പറയുകയോ ചെയ്യില്ല എന്നതാണ്. ഒരേ വിഷയത്തിന്റെ പിന്നാലെ നടന്ന് ട്രിഗര്‍ ചെയ്യുന്നതും താന്‍ പറയുന്ന പോയന്റ് എല്ലാവരും അംഗീകരിക്കണമെന്ന വാശിയുമാണ് ജാസ്മിനില്‍ ഇഷ്ടമില്ലാത്തതെന്നും ഫുക്രു പറയുന്നു.
കാഴ്ചക്കാര്‍ മത്സരം തങ്ങളുടേതായി കാണുന്നത് കൊണ്ടാണ് പുറത്താകുമ്പോള്‍ കരയുന്നതെന്നും ഫുക്രു പറുന്നത്. ഒരാളെ ഇഷ്ടപ്പെടുമ്പോള്‍ അയാളുടെ ശത്രുവിനെ നമ്മളുടെ ശത്രുവാക്കേണ്ടതില്ല. പുറത്താകാന്‍ കാരണമായവരെ ടാര്‍ജറ്റ് ചെയ്യുന്നതും ശരിയല്ലെന്നും ഫുക്രു പറയുന്നു.
രജിത് കുമാറുമായി കോണ്ടാക്ടില്ല. വെക്കാനും താല്‍പര്യമില്ല. അതിന് എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. പക്ഷെ ഇപ്പോള്‍ ഇവിടെയിരുന്ന് പറഞ്ഞാല്‍ ശരിയാകില്ല. പുള്ളിയും കൂടെയുണ്ടെങ്കില്‍ പറയാമായിരുന്നു. നേര്‍ക്കുനേര്‍ പറയാം, ഇല്ലാത്തപ്പോള്‍ കുറ്റം പറയാന്‍ താല്‍പര്യമില്ലെന്നും മിണ്ടണമെന്നും സൗഹൃദം പുതുക്കണമെന്നുമില്ലെന്നും ഫുക്രു പറയുന്നു. രജിത് കുമാര്‍ കാരണം താനും തന്റെ സുഹൃത്തുക്കളും ഇല്ലാത്ത കാര്യങ്ങളില്‍ കുറേ അനുഭവിച്ചിട്ടുണ്ടെന്നും താരം പറയുന്നു.
രജിത് കുമാര്‍ ഒഴികെയുള്ള എല്ലാവരുമായും തനിക്ക് സൗഹൃദമുണ്ടെന്നും രജിത് പറയുന്നു. താനാണ് കൈയ്യടിച്ചതെന്നും വയറ്റില്‍ ചവുട്ടിയതെന്നുമാണ് രജിത് പറഞ്ഞ് നടക്കുന്നതെന്നും എന്നാല്‍ താന്‍ അതൊന്നും തിരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും പഴയ എപ്പിസോഡ് പോയി കണ്ടാല്‍ മനസിലാകുമെന്നും ഫുക്രു പറയുന്നു. അതേസമയം അത് കണ്ട് വന്ന് തന്നെ പിന്തുണയ്ക്കണമെന്നില്ലെന്നും ഫുക്രു വ്യക്തമാക്കുന്നു.
കമന്റുകളില്‍ പലരും നോട്ട് ചെയ്തിട്ടുള്ളതാണ് പ്രീമ പ്രിന്‍സ് എന്നത്. ആരാണ് ആ പെണ്‍കുട്ടിയെന്ന് ചോദിച്ചപ്പോള്‍ അതൊരു നിഗൂഢതയായി വച്ചിരിക്കുകയാണെന്നും അതിന്റേതായ സമയം വരുമ്പോള്‍ പറയാമെന്നും ഇപ്പോള്‍ ആളുകളുടെ അഭിപ്രായം എടുക്കേണ്ടതില്ലെന്നും ഫുക്രു പറയുന്നു. സുഹൃത്താണെങ്കിലും സഹോദരിയാണെങ്കിലും ലവര്‍ ആണെങ്കിലും വ്യക്തിപരമായ കാര്യമാണെന്നും താരം പറയുന്നു.
about biggboss
