ലാലേട്ടൻ വരട്ടെ എന്നിട്ട് ഞാൻ റിയാസിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കും ;അവന് വേദനിക്കുന്നപ്പോലെ തന്നെ വേദനകൾ എനിക്കും ഉണ്ട്; വിനയിയോട് റിയാസിനെ കുറിച്ച് ലക്ഷ്മിപ്രിയ !
ബിഗ്‌ബോസ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ഹൗസിനുള്ളിൽ വൻ പൊട്ടിത്തെറികളാണ് സംഭവിക്കുന്നത് കഴിഞ്ഞ ഒരാഴ്ചയായി റിയാസ്-ലക്ഷ്മിപ്രിയ യുദ്ധം തുടരുകയാണ് . വൈൽഡ് കാർഡായി വീട്ടിലേക്ക് വന്ന റിയാസ് തുടക്കം മുതൽ ലക്ഷ്മിപ്രിയ എന്ന മത്സരാർഥിക്ക് എതിരായിരുന്നു. കുലസ്ത്രീ ചമയൽ, കുറ്റം പറയൽ, ,നുണകൾ വളച്ചൊടിക്കൽ എന്നിവയെല്ലാം ലക്ഷ്മിപ്രിയ വീട്ടിൽ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് ചൂണ്ടി കാണിച്ചാണ് റിയാസ് ലക്ഷ്മിപ്രിയയ്ക്കെതിരെ വീട്ടിൽ പ്രവർത്തിച്ച് തുടങ്ങിയത്.
റോബിൻ, ലക്ഷ്മിപ്രിയ, ദിൽഷ തുടങ്ങിയവരെല്ലാം വീട്ടിലെ റിയാസിന്റെ ടാർഗെറ്റുകളായിരുന്നു. അതിൽ റോബിൻ പുറത്താക്കപ്പെട്ടു. ശേഷം ദിൽഷയുമായിട്ടായിരുന്നു റിയാസിന്റെ യുദ്ധം. ഇപ്പോൾ ഇരുവരും വലിയ തർക്കങ്ങൾക്കോ വഴക്കുകൾക്കോ പോകാറില്ല.അതേസമയം ലക്ഷ്മിപ്രിയയോടാണ് റിയാസ് ഇപ്പോൾ ഏറ്റുമുട്ടുന്നത്. വീട്ടിലേക്ക് വരുമ്പോൾ റിയാസ് കൂട്ടുകൂടിയിരുന്ന രണ്ട് വ്യക്തികൾ ജാസ്മിനും നിമിഷയുമായിരുന്നു. ഇവർ രണ്ടുപേരും പുറത്തായതോടെ റോൺസണാണ് റിയാസിന്റെ കൂട്ട്. ജാസ്മിന്റേയും നിമിഷയുടേയും കാഴ്ചപ്പാടുകൾ റിയാസുമായി ഒത്ത് പോകുന്നതായിരുന്നു.
പതിനൊന്നാം ആഴ്ചയിലെ ഫോൺ വിളി ടാസ്ക്ക് മുതലാണ് റിയാസ്-ലക്ഷ്മിപ്രിയ യുദ്ധം ആരംഭിച്ചത്. പറയാൻ പാടില്ലാത്ത പല അനാവശ്യങ്ങളും റിയാസ് തന്നെ പറഞ്ഞുവെന്നാണ് ലക്ഷ്മിപ്രിയ ആരോപിക്കുന്നത്. തന്റെ ഭർത്താവിനെ വരെ വലിച്ചിഴച്ച് വിഷയമാക്കി റിയാസ് അപമാനിച്ചുവെന്നും ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു.ഇതിന്റെ എല്ലാം പകരം വീട്ടലെന്നോണം ലക്ഷ്മിപ്രിയ റിയാസിന്റെ മാനറിസം അനുകരിക്കുകയും ജന്മന റിയാസിന് തകരാറുണ്ടെന്ന് പറയുകയും ചെയ്തതും വലിയ ചർച്ചകൾ അകത്തും പുറത്തുമുണ്ടാകാൻ കാരണമായിരുന്നു.
ലക്ഷ്മിയെ പരിഹസിച്ച് പ്രകോപിപ്പിക്കാൻ ആദ്യം ശ്രമിച്ചത് റിയാസായിരുന്നു. അതേ നാണയത്തിൽ തിരിച്ചടിച്ച ലക്ഷ്മിക്ക് പക്ഷേ സംസാരിച്ചുവന്നപ്പോൾ വാക്കുകളിൽ നിയന്ത്രണം നഷ്ടമായി.
ലക്ഷ്മിയെ പരിസഹിച്ച സമയത്ത് റിയാസ് മറ്റൊരു ശൈലിയിലാണ് സംസാരിച്ചത്. റിയാസ് ശരിക്കും സംസാരിക്കുന്നതും ഇതേപോലെയാണെന്നും അത് ജന്മനാലുള്ള തകരാറാണെന്നും ലക്ഷ്മി പറഞ്ഞു. ഇത് റിയാസ് ഏറ്റുപിടിച്ചെങ്കിലും താൻ അങ്ങനെയല്ല ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ലക്ഷ്മി ഒഴിഞ്ഞു.പിന്നീട് സ്വയം ചെറിയ കുറ്റബോധം തോന്നുകയും മാനസീകമായി തളരുകയും ചെയ്ത ലക്ഷ്മിപ്രിയ അവസാനം ബിഗ് ബോസിനോട് കൺഫഷൻ റൂണിൽപ്പോയി സംസാരിച്ചിരുന്നു. ബിഗ് ബോസിനോട് വികാരാധീനയായാണ് ലക്ഷ്മി സംസാരിച്ചത്.
സമ്മർദ്ദം താങ്ങാൻ പറ്റുന്നില്ലെന്നും റിയാസിൽ നിന്നും വിനയ്‍യിൽ നിന്നും കുത്തുവാക്കുകൾ കേട്ടെന്നും അത് ഒരു സ്ത്രീയും സഹിക്കില്ലെന്നും ലക്ഷ്മി പറഞ്ഞു. എന്നാൽ കുറച്ച് ദിവസങ്ങൾ മാത്രമേ ഉള്ളൂവെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു ബിഗ് ബോസ്.
ഇതോടെയാണ് ലക്ഷ്മിപ്രിയയ്ക്ക് കുറച്ച് സമാധാനമായത്. അതേസമയം ഈ ആഴ്ചയിലെ വീട്ടിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷ്മിപ്രിയയും വിനയിയുമാണ് ജയിലിലടയ്ക്കപ്പെട്ടത്.
ജയിലിൽ വെച്ച് വിനയിയോട് റിയാസിനെ കുറിച്ച് ലക്ഷ്മിപ്രിയ സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഇനി കുറച്ച് ദിവസങ്ങൾ മാത്രമെ വീട്ടിൽ അവശേഷിക്കുന്നുള്ളൂവെന്നും അതിനാൽ ഒത്തൊരുമയിൽ പോകാൻ ശ്രമിക്കണമെന്നുമാണ് വിനയ് ലക്ഷ്മിപ്രിയയോട് പറഞ്ഞത്.
‘നാളെ ലാലേട്ടൻ വരട്ടെ എന്നിട്ട് ഞാൻ റിയാസിന്റെ വിഷയം പറഞ്ഞ് എല്ലാത്തിനും പരിഹാരം കാണും. അവൻ എന്നെ ചൊറിയാൻ തുടങ്ങിയ ശേഷമാണ് ഞാനും അവനോട് അതേ നാണയത്തിൽ സംസാരിച്ച് തുടങ്ങിയത്.’
‘അവൻ എന്റെ മകനൊന്നുമല്ലല്ലോ എല്ലാം പൊറുത്ത് അവനോട് ക്ഷമിക്കാൻ. അവന് വേദനിക്കുന്നപ്പോലെ തന്നെ വേദനകൾ എനിക്കും ഉണ്ട്. ഞാൻ കൺഫഷൻ റൂമിൽ വെച്ച് ബിഗ് ബോസിനോട് സംസാരിച്ചിരുന്നു.’
‘അതിന് അനുസരിച്ചാണ് ഞാൻ പെരുമാറുന്നത്. നിങ്ങൾക്കെല്ലാവർക്കും അവനെ ഞാൻ പറയുമ്പോൾ മാത്രമെ പൊള്ളുന്നുള്ളൂ. എന്നെ അവൻ പറയുമ്പോൾ നിങ്ങൾക്ക് പൊള്ളുന്നില്ല’ വിനയിയോട് ലക്ഷ്മിപ്രിയ വിശദീകരിച്ചു.