Connect with us

ഇനി ഒരു തുള്ളി കണ്ണുനീര്‍ വന്നാല്‍ അതെന്നോട് ചെയ്യുന്ന ക്രൂരതയായിരിക്കും; ഫിറോസിനും സജ്‌നയ്ക്കും നീതി കിട്ടിയെന്ന് തോന്നുന്നുണ്ടോ?; പുറത്തായതിനെ കുറിച്ച് ഫിറോസും സജ്‌നയും ; ആ വാക്കുകൾ ഇന്ന് കേൾക്കുമ്പോൾ കഴിഞ്ഞ സീസണിൽ സംഭവിച്ചത് ഓർത്തുപോകും!

TV Shows

ഇനി ഒരു തുള്ളി കണ്ണുനീര്‍ വന്നാല്‍ അതെന്നോട് ചെയ്യുന്ന ക്രൂരതയായിരിക്കും; ഫിറോസിനും സജ്‌നയ്ക്കും നീതി കിട്ടിയെന്ന് തോന്നുന്നുണ്ടോ?; പുറത്തായതിനെ കുറിച്ച് ഫിറോസും സജ്‌നയും ; ആ വാക്കുകൾ ഇന്ന് കേൾക്കുമ്പോൾ കഴിഞ്ഞ സീസണിൽ സംഭവിച്ചത് ഓർത്തുപോകും!

ഇനി ഒരു തുള്ളി കണ്ണുനീര്‍ വന്നാല്‍ അതെന്നോട് ചെയ്യുന്ന ക്രൂരതയായിരിക്കും; ഫിറോസിനും സജ്‌നയ്ക്കും നീതി കിട്ടിയെന്ന് തോന്നുന്നുണ്ടോ?; പുറത്തായതിനെ കുറിച്ച് ഫിറോസും സജ്‌നയും ; ആ വാക്കുകൾ ഇന്ന് കേൾക്കുമ്പോൾ കഴിഞ്ഞ സീസണിൽ സംഭവിച്ചത് ഓർത്തുപോകും!

ബിഗ് ബോസ് സീസൺ ഫോർ മുൻ സീസണിൽ നിന്നെല്ലാം വ്യത്യസ്തമായി ചർച്ചചെയ്യപ്പെടുകയാണ്. കഴിഞ്ഞ സീസണിൽ അധികം ചർച്ച ചെയ്യപ്പെടാൻ വിഷയം ഉണ്ടായിരുന്നില്ലെങ്കിലും ഫിറോസും സജ്നയും ആയിരുന്നു ബിഗ് ബോസ് സീസൺ ത്രീയുടെ ഹൈലൈറ്റ്.

മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണിലെ ശക്തരായ താരങ്ങളായിരുന്നു ഫിറോസ് ഖാനും ഭാര്യ സജ്‌ന ഫിറോസും. വൈല്‍ഡ് കാര്‍ഡിലൂടെ എത്തിയ ഇരുവരും ബിഗ് ബോസില്‍ പങ്കെടുത്ത ആദ്യ സെലിബ്രിറ്റി കപ്പിള്‍സായി. അതുവരെ ഉണ്ടായിരുന്ന മത്സരമൊക്കെ മാറുന്ന കാഴ്ചയാണ് ഫിറോസിലൂടെ കാണാന്‍ സാധിച്ചത്.

എന്നാല്‍ ഷോ പൂര്‍ത്തിയാവുന്നതിന് മുന്‍പേ ഫിറോസിനും സജ്‌നയ്ക്കും പുറത്തേക്ക് പോവേണ്ടി വന്നു. ബിഗ് ബോസിന്റെ നിയമാവലി തെറ്റിച്ചു എന്ന് ചൂണ്ടി കാണിച്ചാണ് ഇരുവരെയും പുറത്താക്കിയത്. അവിടെ നില്‍ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു എന്ന് പറയുകയാണ് ഫിറോസും സജ്‌നയും.

“ഗെയിമിന്റെ ഭാഗമായി കുറച്ച് കാര്യങ്ങളുണ്ട്. അത് നമുക്ക് പുറത്ത് പറയാന്‍ പാടില്ലായിരുന്നു. എഗ്രിമെന്റൊക്കെ ഉണ്ടായിരുന്നു. അതൊരു ഷോ എന്ന് പറയുന്നതിനൊപ്പം ജീവിതത്തിന്റെ ഭാഗം കൂടിയാണ്.

അപ്പോള്‍ ആ ഷോ യ്ക്ക് നമ്മള്‍ കൊടുക്കുന്നൊരു കരാറുണ്ട്. അല്ലെങ്കില്‍ പിന്നെ നമ്മളത് ഒപ്പിട്ട് കൊടുക്കരുത്. അങ്ങനെ കൊടുത്തതിന് ശേഷം നമ്മളത് കീറി മുറിക്കുമ്പോള്‍ കൊടുത്ത വാക്കിന് മുറിവേല്‍ക്കുകയാണെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ഫിറോസും സജ്‌നയും പറയുന്നു.

ലാലേട്ടന്‍ മുന്നില്‍ വന്ന് ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ തന്നെ നമ്മള്‍ ഔട്ട് ആവാന്‍ പോവുകയാണെന്ന് സജ്‌നയോട് ഞാന്‍ പറഞ്ഞിരുന്നു. ഒരു കാര്യത്തിന്റെ തുടക്കം കേള്‍ക്കുമ്പോള്‍ തന്നെ ഇതെവിടെയാണ് പോയി അവസാനിക്കുന്നതെന്ന് നമുക്ക് മനസിലാവും. ‘ഒരു കാരണവശാലും ടെന്‍ഷന്‍ അടിക്കണ്ട, ഇത്രയും ദിവസം നിന്നത് തന്നെ വലിയ കാര്യമാണ്. ഇനി ഒരു തുള്ളി കണ്ണുനീര്‍ വന്നാല്‍ അതെന്നോട് ചെയ്യുന്ന ക്രൂരതയായിരിക്കും’ എന്നും താന്‍ സജ്‌നയോട് പറഞ്ഞതായി ഫിറോസ് വ്യക്തമാക്കുന്നു.

ഞാന്‍ പ്രതീക്ഷിച്ചത് പോലെ എല്ലാ കാര്യങ്ങളും അവിടെ സംഭവിച്ചിരുന്നു. ഞങ്ങള്‍ ഇറങ്ങിയതിന് ശേഷം അവിടെ എന്ത് നടക്കുമെന്ന് പറഞ്ഞിരുന്നു. അതും അവിടെ നടന്നില്ലേന്ന് ഫിറോസ് ചോദിക്കുന്നു. ബിഗ് ബോസിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും വീക്ഷിച്ച് കൊണ്ടിരിക്കുന്നതിലാണ്. ഊണിലും ഉറക്കത്തിലുമൊക്കെ അതിനെ പറ്റിയുള്ള പഠനമായിരുന്നു. നൂറ്റിയൊന്ന് ശതമാനവും ആ ഷോ യ്ക്ക് വേണ്ടി ഞാന്‍ സമര്‍പ്പിച്ചിരുന്നു.

ഫിറോസിനും സജ്‌നയ്ക്കും നീതി കിട്ടിയെന്ന് തോന്നുന്നുണ്ടോ? ഇത് സുതാര്യമായൊരു കാര്യമാണ്. അവര്‍ക്ക് നീതി കിട്ടിയോ ഇല്ലയോ എന്നത് ജനങ്ങളാണ് അത് തീരുമാനിക്കേണ്ടത്. നമുക്കതില്‍ പ്രത്യേകിച്ച് അഭിപ്രായമില്ല. ഒന്നാമത്തെ കാര്യം നമുക്കതില്‍ എഗ്രിമെന്റ് ഉണ്ട്. ഞങ്ങള്‍ ബിഗ് ബോസിലൂടെ ലഭിച്ച ഗുണങ്ങളെ കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളു എന്നാണ് ഫിറോസ് പറയുന്നത്. നമ്മളെ ലോകം അറിയുന്ന തലത്തിലേക്ക് എത്തിച്ച ചാനലിനെ നിന്ദിക്കുന്ന തരത്തില്‍ ഒരു വാക്ക് പോലും പറയില്ല. അവിടെ നിന്നിരുന്നെങ്കില്‍ എന്തായാലും മത്സരിക്കുമായിരുന്നു. വിജയിക്കുമെന്ന കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നെന്ന് താരദമ്പതിമാര്‍ പറയുന്നു.

about biggboss

More in TV Shows

Trending