Connect with us

എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഒരാളെ മാത്രം ടാര്‍ഗെറ്റ് ചെയ്ത് തോല്‍പ്പിക്കാനായി ഡീഗ്രേഡ് ചെയ്യുന്നതാരെ?; ജനുവിനിറ്റി കൈവിടാതെ ഇമേജ് ഭയക്കാതെ എല്ലാവര്‍ക്കും എതിരാളി ആരാണ്?റോബിൻ പോയതോടെ ഷോ കാണാത്ത ആരെങ്കിലും ഇന്നുണ്ടോ..?; ചോദ്യങ്ങളുമായി വൈറൽ കുറിപ്പ്!

TV Shows

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന് ഇപ്പോള്‍ ബിഗ് ബോസ് സീസൺ ഫോർ ഒരു വിജയമാക്കിയ മത്സരാർഥിയാണ് റിയാസ് സലീം. റോബിന് പുറത്തുള്ള സപ്പോർട്ട് തിരിച്ചറിഞ്ഞിട്ടും, റോബിനിലെ ടോക്സിക് ഗെയിം പ്ലാൻ വലിച്ചുകീറിയ , നിലപാടുള്ള മത്സരാർത്ഥി. റോബിനെ പുറത്താക്കിയതിന്റെ പേരില്‍ ഏറെയും അവഹേളനങ്ങള്‍ റിയാസിന് നേരിടേണ്ടതായി വന്നിരുന്നു. എന്നാല്‍ വിമര്‍ശകരോട് ചില ചോദ്യങ്ങളുമായിട്ടാണ് ആരാധകരില്‍ ചിലര്‍ എത്തിയിരിക്കുന്നത്.

‘ചിലര്‍ പുറത്തായെന്ന് പറഞ്ഞ് ഷോ കാണേണ്ടന്ന് തീരുമാനിച്ചവര്‍ വരെ ഇന്ന് ഷോ കണ്ട് പോസ്റ്റും കമന്റ്‌സും ഇടാന്‍ തയാറായെങ്കില്‍ അത് ആര് കാരണമാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അവരുടെ നായിക, നായകന്‍മാര്‍ ബ്ലെസ്ലിയോ ദില്‍ഷയോ ലക്ഷ്മിപ്രിയയോ ധന്യയോ ആരുമാകാം..

എന്നാല്‍ അവരുടെ ഓപ്പോസിറ്റ് നില്‍ക്കുന്ന വില്ലനായ ഒറ്റയാന്‍ ആര്?

എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഒരാളെ മാത്രം ടാര്‍ഗെറ്റ് ചെയ്ത് തോല്‍പ്പിക്കാനായി ഡീഗ്രേഡ് ചെയ്യുന്നതാരെ?

അകത്തും പുറത്തും എല്ലാവരും ഒരേ സ്വരത്തില്‍ ‘ഒറ്റപ്പെടുത്തുന്ന വ്യക്തി ആരാണ്?

ജനുവിനിറ്റി കൈവിടാതെ ഇമേജ് ഭയക്കാതെ വ്യക്തമായ സ്‌പേസ് ഉണ്ടാക്കി തന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് എല്ലാവര്‍ക്കും എതിരാളി എന്ന് തോന്നിപ്പിച്ച വ്യക്തി ആരാണ്?

പ്രമോ മുതല്‍ ട്രോള്‍സ് വരെ എല്ലായിടത്തും കൂടുതല്‍ കാണുന്നതും സ്‌ക്രീന്‍ സ്‌പേസും ആര്‍ക്ക്?

ഏതൊരാളെ ഇഷ്ടപ്പെടുന്ന വ്യക്തിക്കും ആര് വിഷമിച്ചാലാണ് സന്തോഷമാകുന്നത്?

ഫൈനല്‍ ഫൈവ് ഇവരാകും എന്ന് ശക്തമായി എല്ലാവരും ഊന്നി പറഞ്ഞ പ്രവചനത്തെ ഒറ്റ രാത്രി കൊണ്ട് തകര്‍ത്തവന്‍ ആര്?

ഇതിനെല്ലാം ഉത്തരം നിങ്ങള്‍ സ്വയം നിങ്ങളോട് ചോദിക്കുക. എന്നിട്ട് സ്വയം വിലയിരുത്തണം ആരാണ് സീസണ്‍ ഫോറിനെ നിലവില്‍ ചുമലിലേറ്റുന്ന വില്ലനും നായകനുമായ കേന്ദ്രമെന്ന്. മാനറിസങ്ങള്‍ കണ്ട് കരയുന്നവനല്ല അവന്‍. ലക്ഷ്മിപ്രിയയെ പോലെ ഒരുപാട് ലക്ഷ്മി പ്രിയമാരാല്‍ മാനറിസങ്ങളാല്‍ കളിയാക്കപ്പെട്ട വ്യക്തിയാണവന്‍.

കൊടുങ്കാറ്റിന് തകര്‍ത്തെറിയാന്‍ പറ്റിയിട്ടില്ല. പിന്നെയാണോ മീന മാസത്തിലെ ചാറ്റല്‍മഴക്ക്.. ചിലര്‍ അവനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. തോല്‍ക്കാതിരിക്കാന്‍ അവനും. കാരണം അവന് ജയിച്ചേ മതിയാകൂ. സമൂഹത്തില്‍ മാനറിസങ്ങളാല്‍ തരംതാഴ്ത്തപ്പെട്ട ഒത്തിരി പേരുടെ ചിറകുകള്‍ക്ക് കരുത്തേകാന്‍ റിയാസിന് സാധിക്കുമെന്നാണ് ആരാധകന്‍ പറയുന്നത്.

ലക്ഷ്മിപ്രിയയെ കളിയാക്കി എന്ന് ആരോപിച്ച് കൊണ്ടാണ് നടി റിയാസിനെതിരെയും തിരിഞ്ഞത്. റിയാസിന്റെ മാനറിസങ്ങള്‍ കാണിച്ചതിനൊപ്പം അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വെച്ച് പരിഹസിക്കുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്നത്.

about bigg boss

More in TV Shows

Trending