Malayalam
പിന്നാലെ നടന്ന് വേട്ടയാടുന്ന ഗോസിപ്പുകാര്ക്കുള്ള മറുപടിയുമായി അമൃത സുരേഷ്, ഗോപി സുന്ദറിനൊപ്പം പുതിയ ചിത്രം പങ്കുവെച്ച് ഗായിക… ചിത്രത്തിന് നൽകിയ ക്യാപ്ഷൻ ഇങ്ങനെ
പിന്നാലെ നടന്ന് വേട്ടയാടുന്ന ഗോസിപ്പുകാര്ക്കുള്ള മറുപടിയുമായി അമൃത സുരേഷ്, ഗോപി സുന്ദറിനൊപ്പം പുതിയ ചിത്രം പങ്കുവെച്ച് ഗായിക… ചിത്രത്തിന് നൽകിയ ക്യാപ്ഷൻ ഇങ്ങനെ
അമൃത സുരേഷ് പങ്കുവെച്ച ഒരു പോസ്റ്റും അതിന് നൽകിയ അടികുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബ്യൂട്ടി പാര്ലറിലില് നിന്നും എടുത്ത ഒരു മിറര്‍ സെല്‍ഫിയാണ് പങ്കിട്ടത്. എന്റെ കണ്ണാടി (My Mirror) എന്ന് പറഞ്ഞുകൊണ്ടാണ് അമൃത ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. അമൃതയോടൊപ്പം ഗോപി സുന്ദറും ചിത്രത്തിൽ ഉണ്ട്.
പിന്നാലെ നടന്ന് വേട്ടയാടുന്ന ഗോസിപ്പുകാര്ക്കുള്ള മറുപടി കൂടെയാണ് ഈ സെല്‍ഫി ചിത്രം.
ഗോപി സുന്ദറും അമൃത സുരേഷും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയ വിവരം പുറത്ത് വിട്ടതോടെ ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഗോപി സുന്ദറിന്റെ നെഞ്ചോട് ചേര്‍ന്നു നിന്നുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അമൃത പുതിയ ജീവിതം തുടങ്ങുന്നു എന്ന വിവരം പങ്കുവെച്ചത്. ചിത്രം വൈറലായി മാറിയതിന് പിന്നാലെയാണ് അമൃതയുമായി ഒന്നിച്ചു എന്ന് ഗോപി സുന്ദറും അറിയിച്ചത്. പിന്നാലെ ഇവർ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറുന്നുമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വിമര്‍ശിക്കപ്പെട്ട സ്വകാര്യ ജീവിതമാണ് ഗോപി സുന്ദറിന്റേത്. ആദ്യ ഭാര്യ പ്രിയയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുന്നതിന് മുന്‍പെ തന്നെ അഭയ ഹിരണ്മയിയ്ക്കൊപ്പം ലിവിങ് റിലേഷനില്‍ ആയിരുന്നു. പത്ത് വര്‍ഷത്തിലേറെ ആ ബന്ധത്തില്‍ തുടര്‍ന്നതിന് ശേഷമാണ് ഇപ്പോള്‍ അമൃതയ്ക്കൊപ്പമുള്ള പുതിയ ജീവിതം ആരംഭിച്ചിരിയ്ക്കുന്നത്. അതേ പോലെ വിമര്‍ശനം നേരിട്ട സ്വകാര്യ ജീവിതമാണ് അമൃതയുടെയും. നടന് ബാലയാണ് അമൃതയുടെ മുന്‍ ഭര്‍ത്താവ്.
സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക് മറുപടിയുമായി ഗോപി സുന്ദറും എത്തിയിരുന്നു. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്ന ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്നായിരുന്നു ഗോപി സുന്ദര്‍ കുറിച്ചത്. സോഷ്യല്‍മീഡിയയിലൂടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴെല്ലാം ശക്തമായ ഭാഷയില്‍ പ്രതികരിക്കാറുണ്ട് ഗോപി സുന്ദര്‍.
