സമൂഹത്തിന്റെ പ്രതിനിധി എന്നൊക്കെ പറഞ്ഞ് സീസണ്‍ 2 വിലെ രജിത് കുമാറിന്റെ അശാസ്ത്രീയതയെക്കാളും ഒക്കെ അപ്പുറത്തേക്ക് തരം താഴ്ന്നിരിക്കുന്നു ;റിയാസ് ലക്ഷ്മി പ്രിയ വിഷയത്തിൽ വിമര്‍ശനവുമായി ദിയ സന!

ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ റിയാസിന്റെ സംസാരശൈലിയെ പരിഹസിച്ചിരുന്നു. വ്യക്തിത്വത്തെ അപമാനിക്കുന്ന രീതിയിലായിരുന്നു സംസാരിച്ചത്. ഇത് ഇപ്പോള്‍ ബിഗ് ബോസ് വീടിനു പുറത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്.
ലക്ഷ്മിപ്രിയയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ബിഗ് ബോസ് താരം ദിയ സന രംഗത്ത് വന്നതോടെ സംഭവം ആക വഷളായിരിക്കുകയാണ്. ദിയ സനയെ സപ്പോർട്ട് ചെയ്ത് ലക്ഷ്മി പ്രിയയ്ക്ക് എതിരേയായി പ്രേക്ഷകർ. ഫേസ്ബുക്ക് പേജിലൂടെയാണ് ലക്ഷ്മിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഒരു വിഭാഗം ജനങ്ങളെയാണ് ലക്ഷ്മി അധിഷേപിച്ചിരിക്കുന്നതെന്നാണ് ദിയ കുറിപ്പില്‍ പറയുന്നത്. കൂടാതെ ടോക്‌സിക്കാണെന്നും പറയുന്നുണ്ട്.
ദിയ നയുടെ വാക്കുകള്‍ വായിക്കാം …’വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇത് ഒരു ഷോ എന്ന് കരുതി തള്ളികളയാന്‍ പറ്റുന്ന കാര്യങ്ങളല്ല ലക്ഷ്മിപ്രിയ എന്ന ടോക്‌സിക് സ്ത്രീ റിയാസിനോട് കാണിക്കുന്നത്.. ഇവര്‍ നിന്നെപ്പോലെ ഉള്ള എന്ന് പറഞ്ഞു അധിക്ഷേപിക്കിന്നത് ഇന്നീ ലോകത്തിലെ മുഴുവന്‍ മൈനോരിറ്റി മനുഷ്യരെ കൂടിയാണ്. ആരാണ് ഈ സ്ത്രീയ്ക്ക് തോന്യവാസം പറയാന്‍ ലൈസന്‍സ് കൊടുത്തത്’; ദിയ ചോദിക്കുന്നു.
‘സമൂഹത്തിന്റെ പ്രതിനിധി എന്നൊക്കെ പറഞ്ഞ് സീസണ്‍ 2 വിലെ രജിത് കുമാറിന്റെ അശാസ്ത്രീയതയെക്കാളും ഒക്കെ അപ്പുറത്തേക്ക് ഒരു മനുഷ്യന്‍ എങ്ങനെ തരം താഴാം എന്ന് കാണിച്ചു തരുന്നുണ്ട്’.
‘ഇവിടത്തെ മനുഷ്യര്‍ പ്രതികരിക്കും. ഇത് ജനാതിപത്യ രാജ്യമാണ് അഭിപ്രായ സ്വാതന്ത്ര്യം എന്നത് എന്തും കാണിച്ചു കൂട്ടാനുള്ള ലൈസന്‍സ് അല്ല.. ആ വീട്ടില്‍ 2 മാസം അടച്ചു മൂടി കിടന്നാല്‍ മന കട്ടി ഇല്ലാത്തവര്‍ക്ക് ഇത്തിരി പ്രശ്ങ്ങള്‍ ഉണ്ടാകും അത് ചികില്‍സിച്ചു നേരെ ആക്കണം അല്ലതെ ഇമ്മാതിരി ടോക്‌സിസിറ്റി വാരി വിതറാന്‍ അനുവദിക്കരുത്’; വീഡിയോയ്‌ക്കൊപ്പം ദിയ കുറിച്ചു.
ദിയയുടെ വാക്കുളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അധികവും ലഭിക്കുന്നത്. റിയാസിനെതിരെ ഉന്നയിച്ച പരാമര്‍ശം ശരിയല്ലെന്നായിരുന്നു ഇവരുടേയും അഭിപ്രായം. മാപ്പ് പറയണമെന്ന് പറഞ്ഞിരുന്നു. ടിക്കറ്റ് ടു ഫിനാലെ മത്സരമാണ് ഇപ്പോള്‍ ഹൗസില്‍ നടക്കുന്നത്. ഇതിനിടെയാണ് ലക്ഷ്മിയും റിയാസും തമ്മില്‍ ഏറ്റുമുട്ടിയത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...