Connect with us

പണമുണ്ടാക്കാനും ആരെയെങ്കിലും കൊല്ലുന്നതും മരിച്ചുവെന്ന് പ്രചരിപ്പിക്കുന്നതും കഷ്ടമാണ് ;തന്റെ മരണവാർത്തയോട് പ്രതികരിച്ച് നടി കുളപ്പുള്ളി ലീല !

Actress

പണമുണ്ടാക്കാനും ആരെയെങ്കിലും കൊല്ലുന്നതും മരിച്ചുവെന്ന് പ്രചരിപ്പിക്കുന്നതും കഷ്ടമാണ് ;തന്റെ മരണവാർത്തയോട് പ്രതികരിച്ച് നടി കുളപ്പുള്ളി ലീല !

പണമുണ്ടാക്കാനും ആരെയെങ്കിലും കൊല്ലുന്നതും മരിച്ചുവെന്ന് പ്രചരിപ്പിക്കുന്നതും കഷ്ടമാണ് ;തന്റെ മരണവാർത്തയോട് പ്രതികരിച്ച് നടി കുളപ്പുള്ളി ലീല !

മലയാളികളുടെ പ്രിയതാരമാണ് കുളപ്പുള്ളി ലീല. കുശുമ്പത്തി വേഷങ്ങളിലും കോമഡി വേഷങ്ങളിലും തനതായ അഭിനയ ശൈലി പിന്തുടരുന്ന കുളപ്പുള്ളി ലീലയുടെ വ്യാജ മരണമാണ് സോഷ്യൽ മീഡിയയിലെ ചർച്ച. വാർത്തയുടെ സത്യാവസ്ഥ മനസിലാക്കാതെ പ്രിയതാരത്തിന് ആദരാഞ്ജലി അർപ്പിക്കുകയാണ് സമൂഹമാധ്യമത്തിൽ പലരും.

. സോഷ്യൽമീഡിയയിൽ ആരോ പടച്ചുവിട്ട വാർത്തയാണെന്നും താൻ ജീവിനയോടെയുണ്ടെന്നും തന്നോട് പ്രതികരണങ്ങൾ ആരാഞ്ഞ മാധ്യമങ്ങളോട് കുളപ്പുള്ളി ലീല തന്നെ നേരിട്ട് പ്രതികരിച്ചു. തൃശൂരിൽ തിലകൻ സൗഹൃദ സമിതിയുടെ പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനിടെയാണ് ചിലർ ഈ വാർ‍ത്തയുടെ വിശാദാംശങ്ങൾ ചോദിച്ച് തന്നെ വിളിച്ചതെന്നും മാധ്യമങ്ങളോട് ലീല പറഞ്ഞിരിക്കുകയാണ്.തീരാദുഖം മലയാളിയെ കണ്ണീരിലാഴ്ത്തി പ്രിയ നടി കുളപ്പുള്ളി ലീല..’ എന്ന തലക്കെട്ടോടെയാണ് ഒരു വീഡിയോ കഴിഞ്ഞ ദിവസം യൂട്യൂബിലെത്തിയത്. ഇതോടെയാണ് ലീലയെ തേടി ഫോൺവിളികൾ വന്നു തുടങ്ങിയത്. താനിപ്പോള്‍ എറണാകുളത്തെ വീട്ടിൽ ഉണ്ടെന്നും ഒരു കുഴപ്പവുമില്ലെന്നും ലീല മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം മുതൽ നൂറ് കണക്കിന് ഫോൺ വിളികളാണ് തനിക്ക് വന്നതെന്ന് ലീല പറഞ്ഞു. പണമുണ്ടാക്കാൻ കക്കാൻ പോയാലും കുഴപ്പമില്ല വീഡിയോ കാണാനും വാർത്ത വായിപ്പിക്കാനും പണമുണ്ടാക്കാനും ആരെയെങ്കിലും കൊല്ലുന്നതും മരിച്ചുവെന്ന് പ്രചരിപ്പിക്കുന്നതും കഷ്ടമാണെന്ന് ലീല 24 ന്യൂസിനോട് പ്രതികരിച്ചു.എനിക്ക് 94 വയസ്സുള്ളൊരു അമ്മയുണ്ട്. അമ്മയെങ്ങാനും ഇതറിഞ്ഞാൽ എന്താകും അവസ്ഥ. പലരും എന്നോട് കേസ് കൊടുക്കണമെന്ന് പറഞ്ഞു.

എന്നാൽ ഞാനതു ചെയ്യുന്നില്ല. എനിക്ക് അറിയാവുന്നൊരാൾ കൂടെ നേരിട്ടിത് പോസ്റ്റ് ചെയ്തത് ഞാൻ കണ്ടു, അയാൾക്ക് എന്നെ നേരിട്ട് വിളിച്ചെങ്കിലും ചോദിക്കാമായിരുന്നില്ലേയെന്നും കുളപ്പുള്ളി ലീല പറഞ്ഞിരിക്കുകയാണ്.നാടക ലോകത്തുനിന്നും സിനിമയിലേക്കെത്തിയ കുളപ്പുള്ളി ലീല നൂറിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാളവും കടന്ന് ഇപ്പോൾ തമിഴിൽ സജീവമാണ് താരം. അടുത്തിടെ വിജയ് ചിത്രം മാസ്റ്ററിലും രജിനികാന്ത് ചിത്രം അണ്ണാത്തെയിലും ലീല അഭിനയിച്ചിരുന്നു.

More in Actress

Trending

Recent

To Top