തെന്നിന്ത്യയിലാകെ സൂപ്പര്‍ഹിറ്റായ ചിത്രമായിരുന്നു രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ആര് ആര് ആര്. മികച്ച പ്രേക്ഷക, നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഹോളിവുഡിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് ഹോളിവുഡില്‍ നിന്നും പ്രശംസ എത്തിയത്.
ആര്‍ആര്‍ആറിന് നാല് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നെങ്കിലും താന്‍ ഇഷ്ടപ്പെടുമായിരുന്നെന്നാണ് നടനും നിര്‍മ്മാതാവും രചയിതാവുമായ ക്രിസ്റ്റഫര്‍ മില്ലര്‍ ട്വീറ്റ് ചെയ്തത്. ഹോളിവുഡ് ചിത്രം എവരിതിംഗ് എവരിവെയര്‍ ഓള് അറ്റ് വണ്‍സുമായി താരതമ്യം ചെയ്തുകൊണ്ടാണ് മാര്‍വെലിന്റെയും ഡിസിയുടെയും ഇല്യുസ്ട്രേറ്ററായ ആലിസ് എക്സ് സാംഗിന്റെ ട്വീറ്റ്.
ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. പിന്നാലെ ചിത്രത്തിന്റെ അണ്‍കട്ട് പതിപ്പ് യുഎസില്‍ റിലീസ് ചെയ്തിരുന്നു. 550 കോടി മുതല്‍മുടക്കുള്ള ചിത്രം 1100 കോടിയിലേറെയാണ് നേടിയത്.
ബാഹുബലി 2നു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണിത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...