TV Shows
ജാസ്മിനും കാമുകിയും ബ്രേക്ക്അപ്പ്; ജാസ്മിന്റെ സംശയരോഗം; “എല്ലാത്തിനും കാരണം ബിഗ് ബോസ് ഷോ?; ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് ഉൾപ്പടെ പുറത്തുവിട്ട് മോണിക്ക; ജാസ്മിന്‍ വളരെ അധികം ഇമോഷണല്‍ ; മാനസികമായും വൈകാരികമായും വളരെ ഡൗണാണ്; വേദനയോടെ ജാസ്മിൻ!
ജാസ്മിനും കാമുകിയും ബ്രേക്ക്അപ്പ്; ജാസ്മിന്റെ സംശയരോഗം; “എല്ലാത്തിനും കാരണം ബിഗ് ബോസ് ഷോ?; ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് ഉൾപ്പടെ പുറത്തുവിട്ട് മോണിക്ക; ജാസ്മിന്‍ വളരെ അധികം ഇമോഷണല്‍ ; മാനസികമായും വൈകാരികമായും വളരെ ഡൗണാണ്; വേദനയോടെ ജാസ്മിൻ!
ബിഗ് ബോസ് സീസൺ ഫോറിൽ മലയാളികൾക്ക് അത്ര പ്രിയങ്കരിയാകാതെ കടന്നുവന്ന് , നിലപാടുകൾ കൊണ്ട് മലയാളികൾക്കിടയിൽ വലിയ ചർച്ച ആയ താരമാണ് ജാസ്മിൻ മൂസ. എന്നാൽ, ബിഗ്ഗ് ബോസിന് ശേഷം ജാസ്മിന്‍ എം മൂസയുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്.
മാനസികമായി ഒരുപാട് തളര്‍ന്ന അവസ്ഥയിലാണ് ജാസ്മിന്‍ തിരിച്ചെത്തിയത്. എന്നാല്‍ തിരിച്ചെത്തിയ ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായ ജാസ്മിന്‍, തന്റെ ഫ്രസ്‌ട്രേഷന്‍ എല്ലാം ഓരോ പോസ്റ്റിലൂടെയും തീര്‍ക്കാന്‍ തുടങ്ങി.
അതേസമയം സുഹൃത്ത് നിമിഷയ്ക്കും കാമുകി മോണിക്കയ്ക്കും ഒപ്പമുള്ള ‘അടിച്ചുപൊളി’ നിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. എന്നാല്‍ ഏറ്റവും ഒടുവില്‍ പങ്കുവച്ചത് മോണിക്കയുമായി ബ്രേക്കപ്പ് ആകുന്നു എന്ന വാര്‍ത്തയാണ്. അതിന് മറുപടി നല്‍കി മോണിക്കയും എത്തി.
ആദ്യം എത്തിയത് ജാസ്മിൻ ആയിരുന്നു, “ഞാനും മോണിക്കയും വേര്‍പരിയാന്‍ തീരുമാനിച്ചു. ബിഗ്ഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് എനിക്കുണ്ടായിരുന്ന ഏക കുടുംബം ഞാനും മോണിക്കയും എന്റെ പട്ടി സിയാലോയും മാത്രമാണ്. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ പലരും ഞങ്ങളുടെ ജീവിതത്തില്‍ ഇടപെടുന്നു. ഒരുപാട് സൈബര്‍ ബുള്ളിങ്. ഇതൊന്നും കേള്‍ക്കേണ്ട ആവശ്യം മോണിക്കയ്ക്ക് ഇല്ല. എന്നെക്കാള്‍ നല്ല ഒരാളെ മോണിക്ക അര്‍ഹിയ്ക്കുന്നു അതുകൊണ്ട് ബ്രേക്കപ്പ് ആകുന്നു എന്നാണ് ജാസ്മിന്‍ പറഞ്ഞത്.
തുടർന്ന് സ്റ്റോറിയുമായി മോണിക്ക എത്തി.
“ജാസ്മിന്റെ പോസ്റ്റിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തനിയ്ക്ക് പറയാനുള്ളത് മോണിക്കയും പറഞ്ഞു. മാത്രമല്ല, ജാസ്മിനുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും മോണിക്ക പങ്കുവച്ചു. എന്നാല്‍ അത് പിന്നീട് ഡിലീറ്റ് ചെയ്തുവെങ്കിലും അതിനകം ജാസ്മിന്‍ ചാറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. ജാസ്മിന്റെ സംശയ രോഗവും ബിഗ്ഗ് ബോസില്‍ വച്ചുള്ള സംസാരവുമാണ് വേര്‍പിരിയാന്‍ കാരണം എന്നാണ് അതില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റുന്നത്.
ജാസ്മിന്റെ ചാറ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. “നീ ഇപ്പോള്‍ മറ്റൊരാളുമായി പ്രണയത്തിലാണ്, അതിന് കാരണം ഞാനാണ്. നിനക്ക് അങ്ങനെ ഒരു സാഹചര്യത്തിലേക്ക് പോകേണ്ട വന്നതിന്റെ കാരണം ഞാനാണ്. നീ കുറച്ചധികം സമാധാനപരമായ ജീവിതം അര്‍ഹിക്കുന്നു എന്ന് ചിന്തിക്കാന്‍ കാരണം ഞാനാണ്, നിനക്ക് മറ്റൊരാളോടൊപ്പം ജീവിയ്ക്കാം എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ജാസ്മിന്റെ ചാറ്റ്. എല്ലാം തെറ്റും ഞാന്‍ ഏല്‍ക്കുന്നു എന്നും, എല്ലാം എന്റെ തെറ്റാണ് എന്നും ജാസ്മിന്‍ ആവര്‍ത്തിയ്ക്കുന്നുണ്ട്.
ഇതിനു മോണിക്കയുടെ മറുപടി, ” ‘ഷോയില്‍ തോന്നിയത് എല്ലാം വിളിച്ച് പറയുന്നതിന് മുന്‍പ് ആലോചിക്കണമായിരുന്നു’ എന്നാണ്. മാത്രമല്ല ജാസ്മിന്‍ പങ്കുവച്ച വീഡിയോയുടെ സ്‌ക്രീന്‍പ്രിന്റ് എടുത്ത് നന്ദി പറഞ്ഞുകൊണ്ട് മറ്റൊരു സ്റ്റോറി കൂടെ മോണിക്ക പങ്കുവച്ചിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ജാസ്മിന്‍ വളരെ അധികം ഇമോഷണല്‍ ആയിരുന്നു. മാനസികമായും വൈകാരികമായും ഞാന്‍ വളരെ ഡൗണാണ്. ഈ സാഹചര്യത്തില്‍ എനിക്ക് മോണിക്കയെ കെയര്‍ ചെയ്യാന്‍ പറ്റില്ല, അവളെ സന്തോഷിപ്പിയ്ക്കാന്‍ പറ്റുന്ന മറ്റൊരാളെ അവള്‍ അര്‍ഹിയ്ക്കുന്നു എന്നാണ് പറഞ്ഞത്…
about biggboss
