News
സുരറൈ പോട്ര് ഹിന്ദി റീമേക്ക്…; അക്ഷയ്കുമാറിനൊപ്പം അതിഥി വേഷത്തില്‍ സൂര്യയും എത്തും; വൈറലായി ചിത്രങ്ങള്‍
സുരറൈ പോട്ര് ഹിന്ദി റീമേക്ക്…; അക്ഷയ്കുമാറിനൊപ്പം അതിഥി വേഷത്തില്‍ സൂര്യയും എത്തും; വൈറലായി ചിത്രങ്ങള്‍
തെന്നിന്ത്യയിലേറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു സുരറൈ പോട്ര്. ഏറെ ചര്‍ച്ചയായ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ അക്ഷയ്കുമാറാണ് നായകനായി എത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ അതിഥി വേഷത്തില്‍ സൂര്യയും എത്തുന്നുണ്ട് എന്നാണ് വിവരം. സൂര്യ അഭിനയിക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും ഇപ്പോളാണ് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം എത്തിയത്.
സിനിമയുടെ ലൊക്കേഷന്‍ ചിത്രം പങ്കുവച്ച് സൂര്യ തന്നെയാണ് സന്തോഷവാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
‘അക്ഷയ് കുമാറിനെ കാണുന്നത് ഒരു നൊസ്റ്റാള്‍ജിക് അനുഭവമായിരുന്നു. ഞങ്ങളുടെ കഥ മനോഹരമായി വീണ്ടും സജീവമാകുന്നത് കാണാം. ടീമിനൊപ്പമുള്ള എല്ലാ നിമിഷവും ആസ്വദിച്ചു. സുരറൈ പോട്ര് ഹിന്ദിയില്‍ ചെറിയ കാമിയോ വേഷത്തില്‍’, എന്ന് ചിത്രത്തിനൊപ്പം സൂര്യ കുറിച്ചു.
സംസ്ഥാനത്ത് 7 ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: മുന്നറിയിപ്പ്
തമിഴില്‍ സൂര്യ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയില്‍ അക്ഷയ് കുമറാണ് എത്തുന്നത്.
അപര്‍ണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി എത്തുന്നത് ബോളിവുഡ് താരം രാധിക മധന്‍ ആണ്. സുധ കൊങ്കര തന്നെയാണ് തമിഴിലും ചിത്രം സംവിധാനം ചെയ്തിരുന്നത്. വി.ഐ.ആര് എന്നാണ് ഹിന്ദി റീമേക്കിന്റെ പേര്. സൂര്യയുടെ 2ഡി എന്റര്ടെയ്ന്മെന്റ്സും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
