Malayalam
ബിഗ് ബോസ് 3 യിൽ സംഭവിക്കാൻ പോകുന്നത്, ഞെട്ടിക്കുന്ന പ്രവചനം അന്തം വിട്ട് സോഷ്യൽമീഡിയ! ബിഗ് ബോസ് വീട്ടിൽ ബോബി ചെമ്മണ്ണൂർ അത് ചെയ്തിരിക്കും
ബിഗ് ബോസ് 3 യിൽ സംഭവിക്കാൻ പോകുന്നത്, ഞെട്ടിക്കുന്ന പ്രവചനം അന്തം വിട്ട് സോഷ്യൽമീഡിയ! ബിഗ് ബോസ് വീട്ടിൽ ബോബി ചെമ്മണ്ണൂർ അത് ചെയ്തിരിക്കും
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മൂന്നാം സീസണ്‍ ഉടനെത്തുകയാണ്. സംഗീത റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 വേദിയില്‍ നടന്‍ ടൊവിനോ തോമസാണ് ബിഗ് ബോസ് സീസണ്‍ 3 ലോഗോ പുറത്തിറക്കിയത്. മൂന്നാം സീസണ്‍ ഉടന്‍ എത്തുമെന്ന് സ്റ്റാര്‍ സിങ്ങറിനിടെ അവതാരിക ജുവല്‍ മേരിയും വേദിയില്‍ വെച്ച് പ്രഖ്യാപിച്ചിരുന്നു. ലോഗോ ലോഞ്ച് ഇവന്‍റ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മുന്‍ ബിഗ് ബോസ് താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. മോഹൻലാലും പുതിയ സീസൺ പ്രഖ്യാപനം നടത്തിയിരുന്നു.ഇതിന് പിന്നാലെ ഈ സീസണിലെ മത്സരാർത്ഥികളെ പ്രവചിക്കാനുള്ള തിരക്കിലാണ് സോഷ്യൽ മീഡിയ. രശ്മി നായർ മുതൽ ബോബി ചെമ്മണ്ണൂർ വരെയുണ്ട് അക്കൂട്ടത്തിൽ
കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥികളും തങ്ങളുട അഭിപ്രായങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ദയ അശ്വതിയും തന്റെ അഭിപ്രായം പറഞ്ഞെത്തിയിരിക്കുകയാണ്. ബിഗ് ബോസ് സീസണ്‍ 3 യില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് ഞാനും കണ്ടു. പ്രവചിക്കാന്‍ ഞാന്‍ ദൈവം അല്ല ,എന്നാലും ഈ കാര്യത്തില്‍ ഞാന്‍ കണ്ണും പൂട്ടി പറയും, ബിഗ് ബോസ് സീസണ്‍ 3 യിലെ വിജയി ബോബി ചെമ്മണൂരാണെന്ന്. കാത്തിരുന്നു കാണാമെന്നുമായിരുന്നു ദയ അശ്വതി കുറിച്ചത്.
ജപ്തിക്കിടെ ആത്മഹത്യ ഭീണണി മുഴക്കിയ രാജൻ അമ്പിളി ദമ്പതികൾ തീ ആളി മരിച്ചത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. മാതാപിതാക്കൾ നഷ്ടപെട്ട രാഹുലിനും രഞ്ജിത്തിനു രക്ഷകനായി അവതരിച്ചത് ബോബി ചെമ്മണ്ണൂറായിരുന്നു. തർക്കഭൂമിയും വീടും മരിച്ച ദമ്പതികളുടെ മക്കൾക്ക് വേണ്ടി ബോബി ചെമ്മണ്ണൂർ വിലയ്ക്ക് വാങ്ങുകയായിരുന്നു.അന്ന് മുതൽ ബോബി വാർത്തകളിൽ നിറയുകയാണ്. ഇത് കൊണ്ട് ഒക്കെ തന്നെയാണ് ബിഗ് ബോസ്സിലെ മത്സരാർത്ഥിയായി സോഷ്യൽ മീഡിയ ബോബി ചെമ്മണ്ണൂരിന്റെ പേര് നിർദേശിച്ചത്
ബിഗ്ബോസ് വിജയെ തിരെഞ്ഞെടുക്കുന്ന പ്രേക്ഷകരല്ല, ചാനലും മോഹല്‍ലാലും അവരുടെ ഇഷ്ടത്തിന് തിരെഞ്ഞെടുക്കുകയാണെങ്കില്‍ നമ്മള്‍ എന്തിന് പരിപാടി കാണണമെന്നായിരുന്നു ഒരാള്‍ ദയയോട് ചോദിച്ചത്. അങ്ങനെയല്ലെന്നായിരുന്നു ദയയുടെ മറുപടി.
അതിനിടെ റിമി ടോമി, ദിയ കൃഷ്ണ, അനു കെ അനിയന്‍, സുചിത്ര നായര്‍ തുടങ്ങിയവരെല്ലാം ബിഗ് ബോസിനെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്ത് എത്തിയിരുന്നു . തങ്ങളെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നായിരുന്നു ഇവരെല്ലാം പറഞ്ഞത്. നടിയും നർത്തകിയുമായ സുചിത്ര നായരാണ് ഏറ്റവും പ്രചാരത്തിലുള്ള ഒരു പേര്. എന്നാൽ ഇപ്പോഴിതാ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നടി ഇത് നിഷേധിക്കുകയാണ്. ഓൺലൈനിൽ പ്രചരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കിട്ട സുചിത്ര, ‘ഞാൻ ബിഗ് ബോസിൽ വരുന്നില്ല, ഇത് വ്യാജ വാർത്തയാണ് എന്നായിരുന്നു കുറിച്ചത്
