‘ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് എന്നീ വേര്‍തിരിവുകള്‍ വിഡ്ഢിത്തമാണ്; രാജ്യമെമ്പാടുമുള്ള പ്രേക്ഷകര്‍ ഒരുപോലെ ഇഷ്ടപെടുന്ന മികച്ച സിനിമകള്‍ ഒരുക്കുവാനാണ് നമ്മള് ശ്രമിക്കേണ്ടത്’ എന്ന് നാനി

നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് നാനി. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് എന്നീ വേര്‍തിരിവുകള്‍ വിഡ്ഢിത്തം എന്ന് പറയുകയാണ് നാനി. സിനിമയാണ് വിജയിക്കുന്നത്, ഇത്തരം വേര്‍തിരിവുകള്‍ക്ക് അടിസ്ഥാനമില്ല. പല ഭാഷകള്‍ ആണെങ്കിലും ഒരേ രാജ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
‘ഈ വേര്‍തിരിവ് വിഡ്ഢിത്തം ആണ്. സിനിമയാണ് വിജയിക്കുന്നത്. നമ്മള് സ്വയമേ ബോളിവുഡ്, ടോളിവുഡ്, കോളിവുഡ് എന്നിങ്ങനെ പേരിടുന്നു. ഈ പേരുകള്‍ ഹോളിവുഡില്‍ നിന്നും കടമെടുത്തതാണ്. നമ്മള് സ്വയം വ്യത്യസ്ത ഇന്ഡസ്ട്രികള് എന്ന് പറയുന്നത് എന്തിന് എന്ന് എനിക്ക് മനസിലാകുന്നില്ല. ഭാഷകള്‍ പലതാണെങ്കിലും നമ്മള് ഒരേ രാജ്യമാണ്’ എന്നും നാനി പറഞ്ഞു.
സിനിമ ആകാംഷ ഉള്ളതാകുമ്പോള്‍ രാജ്യമെമ്പാടും ചര്‍ച്ച ചെയ്യപ്പെടും. അപ്പോഴാണ് അത് ഒരു പാന്‍ ഇന്ത്യന്‍ സിനിമ ആകുന്നത്. അല്ലാതെ എല്ലായിടങ്ങളിലും റിലീസ് ചെയ്തു എന്നത് കൊണ്ടല്ല. രാജ്യമെമ്പാടുമുള്ള പ്രേക്ഷകര്‍ ഒരുപോലെ ഇഷ്ടപെടുന്ന മികച്ച സിനിമകള്‍ ഒരുക്കുവാനാണ് നമ്മള് ശ്രമിക്കേണ്ടത്’ നാനി വ്യക്തമാക്കി.
‘അണ്ടേ സുന്ദരനികി’ എന്ന സിനിമയാണ് നാനിയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. നസ്രിയ നായികയായ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പിന് ‘ആഹാ സുന്ദര’ എന്നാണ് പേര്. നാനിയുടെ 28ാം ചിത്രം കൂടിയാണിത്.
മലയാളികളുടെ ഇഷ്ടതാരമാണ് രമ്യാനമ്പീശൻ. ഇപ്പോഴിതാ തന്റെ പുത്തൻ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുകയാണ്. ബോൾഡ് ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങൾ ഒന്നടങ്കം ഏറ്റെടുക്കുകയാണ്...
മമ്മുട്ടിയുടെ കണ്ണൂർ സ്ക്വാഡ് ചിത്രത്തിൽ വളരെ വലിയൊരു കഥാപാത്രമാണ് അസീസ് നെടുമങ്ങാട് ചെയ്തത്. എന്നാലിപ്പോഴിതാ ഇനി മുതല്‍ അശോകനെ അനുകരിക്കില്ലെന്ന് വ്യക്തമാക്കിക്കിയിരിക്കുകയാണ്...
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ജോമോൾ. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ചലചിത്രരംഗത്തേക്ക് താരത്തിന്റെ കാൽവെയ്പ്പ്....