Connect with us

പൃഥ്വിരാജ് സുപ്രിയ പ്രണയത്തെക്കുറിച്ച് ; രാജുവിന്റെ ഇഷ്ടത്തെ കുറിച്ച് അറിയാമായിരുന്നു; സുപ്രിയ വന്നതോടെ കാര്യങ്ങളെല്ലാം മാറിയെന്നും മല്ലിക സുകുമാരന്‍!

News

പൃഥ്വിരാജ് സുപ്രിയ പ്രണയത്തെക്കുറിച്ച് ; രാജുവിന്റെ ഇഷ്ടത്തെ കുറിച്ച് അറിയാമായിരുന്നു; സുപ്രിയ വന്നതോടെ കാര്യങ്ങളെല്ലാം മാറിയെന്നും മല്ലിക സുകുമാരന്‍!

പൃഥ്വിരാജ് സുപ്രിയ പ്രണയത്തെക്കുറിച്ച് ; രാജുവിന്റെ ഇഷ്ടത്തെ കുറിച്ച് അറിയാമായിരുന്നു; സുപ്രിയ വന്നതോടെ കാര്യങ്ങളെല്ലാം മാറിയെന്നും മല്ലിക സുകുമാരന്‍!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമണ് നടി മല്ലിക സുകുമാരന്റേത്. മലയാളികളുടെ പ്രിയനടൻ സുകുമാരനും മല്ലിക സുകുമാരനും പൃഥ്വിരാജ്ഉം ഇന്ദ്രജിത്തും പൂർണ്ണിമ ഇന്ദ്രജിത്തും, അതോടൊപ്പം അഭിനയത്തിൽ ഇടം പിടിച്ചിട്ടില്ലെങ്കിലും സുപ്രിയയും മലയാളികൾക്ക് പ്രിയപ്പെട്ടവളാണ്.

ഇവരുടെ കുടുംബത്തില്‍ നടക്കുന്ന ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും വലിയ വാര്‍ത്തയാറുണ്ട്. ഇപ്പോഴിത പൃഥ്വിരാജിന്റേയും സുപ്രിയയുടേയും വിവാഹത്തെ കുറിച്ച് പറയുകയാണ് മല്ലിക സുകുമാരന്‍.

ഒരു ടെലിവിഷൻ പരുപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് പൃഥ്വിയുടെ വിവാഹം നടന്നതിനെ കുറിച്ച് മല്ലിക സുകുമാരന്‍ പറഞ്ഞത്. കൂടാതെ സുപ്രിയ വന്നതിന് ശേഷമുളള മകന്റെ മാറ്റത്തെ കുറിച്ചും നടി പറയുന്നുണ്ട്.

രാജുവിന്റെ ഇഷ്ടത്തെ നേരത്തെ അറിയാമായിരുന്നുവെന്നും തന്നെ കാണാന്‍ വേണ്ടി സുപ്രിയ വിവാഹത്തിന് മുന്‍പ് തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയിരുന്നെന്നും അവതാരകനായ ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് മറുപടിയായ മല്ലിക സുകുമാരന്‍ പറഞ്ഞു. കണ്ട മാത്രയില്‍ തന്നെ പൃഥ്വിയ്ക്ക് ചേരുന്ന പെണ്‍ക്കുട്ടിയാണെന്ന് തനിക്ക് മനസിലായെന്നും നടി കൂട്ടിച്ചേര്‍ത്തു.

പിന്നീട് സുപ്രിയയുടെ പാലക്കാട്ടെ വീട്ടില്‍ പോയി കാര്യങ്ങള്‍ സംസാരിച്ച് ഉറപ്പിക്കുകായിരുന്നു. ഞാനും ചേട്ടനും ചേട്ടത്തിയുമായിരുന്നു പാലക്കാട്ടെ വീട്ടിലേയ്ക്ക് പോയി സംസാരിച്ചതെന്നും’ നടി കൂട്ടിച്ചേർത്തു. ‘രാജു മാത്രമല്ല ഇന്ദ്രനും പ്രണയത്തെ കുറിച്ച് തന്നോട് തന്നെയായിരുന്നു ആദ്യം പറഞ്ഞത്. മക്കളുടെ ഇഷ്ടം ആഗ്രഹിച്ച രീതിയില്‍ നടത്തി കൊടുത്തുവെന്നും’ മല്ലിക സുകുമാരാന്‍ നിറഞ്ഞ പുഞ്ചിരിയോടെ വ്യക്തമാക്കി.

സുപ്രിയ വന്നതിന് ശേഷമുള്ള പൃഥ്വിയുടെ ജീവിതത്തിലെ മാറ്റത്തിനെ കുറിച്ചും ഷോയിലൂടെ വെളിപ്പെടുത്തി. ‘വിവാഹ ശേഷമാണ് മകന്റെ ജീവിതത്തിലൊരു അടുക്കും ചിട്ടയും വന്നത്. മുന്‍പ് സാമ്പത്തിക കാര്യങ്ങളിലൊന്നും അത്ര ശ്രദ്ധിക്കില്ലായിരുന്നു. എന്നാല്‍ സുപ്രിയ വന്നതോടെ കാര്യങ്ങളെല്ലാം മാറി. പൃഥ്വിയുടെ ദേഷ്യവും മറ്റ് കാര്യങ്ങളുമെല്ലാം കൃത്യമായി മനസിലാക്കി അതനുസരിച്ച് പെരുമാറുന്നയാളാണ്’; നടി കൂട്ടിച്ചേർത്തു.

സുപ്രിയയുടെ പാലക്കാട്ടത്തെ വീട്ടില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. സുപ്രിയയുടെ അച്ഛന്റെ അമ്മയും അമ്മയുടെ അമ്മയുമൊക്കെ അല്‍പം പ്രായമായവരാണ്. അവര്‍ക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായത് കൊണ്ടാണ് കല്യാണം ചെറിയ രീതിയില്‍ അവിടെ വെച്ച് നടത്തിത്. പിന്നീട് തിരുവനന്തപുരത്ത് ഹോട്ടലില്‍ വെച്ച് വിവാഹ വിരുന്ന് സംഘടിപ്പിക്കുകയു ചെയ്തു’, മകന്റെ വിവാഹത്തെ കുറിച്ച മല്ലിക സുകുമാരന്‍ പറഞ്ഞ് നിര്‍ത്തി.

ജീവിതത്തില്‍ തന്നെ ഏറ്റവും നന്നായി മനസിലാക്കിയ ആള്‍ സുപ്രിയയാണെന്ന് പൃഥ്വിരാജും മുന്‍പ് ഒരിക്കല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നിര്‍മ്മാണക്കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നോക്കുന്നത് സുപ്രിയയാണ്. അതിനാല്‍ തനിക്ക് മറ്റ് ടെന്‍ഷനുകളൊന്നുമില്ലാതെ ജോലി ചെയ്യാനാവും. തന്നെ സമ്മര്‍ദ്ദത്തിലാക്കാതെ കൊണ്ടുപോവുന്നതിന് പ്രത്യേകശ്രദ്ധ കൊടുക്കുന്നയാളാണെന്നും ഭാര്യയെ കുറിച്ച അന്ന് നടന്‍ പറഞ്ഞത്.

about mallika sukumaran

Continue Reading
You may also like...

More in News

Trending

Uncategorized