Malayalam
ബിഗ് ബോസ് മത്സരാർത്ഥിയായി വാനമ്പാടിയിലെ സുചിത്ര!; വാർത്തകളോട് പ്രതികരിച്ച് താരം
ബിഗ് ബോസ് മത്സരാർത്ഥിയായി വാനമ്പാടിയിലെ സുചിത്ര!; വാർത്തകളോട് പ്രതികരിച്ച് താരം
മലയാള ടെലിവിഷൻ ഷോകളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ് ‘ബിഗ് ബോസ് സീസൺ-3. ഷോ തുടങ്ങുന്ന വിവരം പ്രഖ്യാപിച്ചത് മുതൽ മത്സരാർത്ഥികൾ ആരൊക്കെയായിരിക്കുമെന്നുള്ള ചർച്ച സോഷ്യൽമീഡിയയിൽ ചൂട് പിടിക്കുകയാണ്
പലരുടെയും പേരുകൾ ചേർത്ത് അഭ്യൂഹങ്ങൾ പ്രചരിക്കുകയാണ്. നടിയും നർത്തകിയുമായ സുചിത്ര നായരാണ് ഏറ്റവും പ്രചാരത്തിലുള്ള ഒരു പേര്. എന്നാൽ ഇപ്പോഴിതാ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നടി ഇത് നിഷേധിക്കുകയാണ്. ഓൺലൈനിൽ പ്രചരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കിട്ട സുചിത്ര, ‘ഞാൻ ബിഗ് ബോസിൽ വരുന്നില്ല, ഇത് വ്യാജ വാർത്തയാണ്’ എന്ന് കുറിക്കുകയാണ്
നേരത്തെ ഗായിക റിമി ടോമി, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ദിയ കൃഷ്ണ, കരിക്ക് ഫെയിം അനു അനിയൻ എന്നിവരും ഷോയിലേക്കെന്ന വാർത്തകൾ നിഷേധിച്ചിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം അനാര്‍ക്കലി മരിക്കാര്‍ വാർത്ത നിഷേധിച്ച് എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അനാര്‍ക്കലിയുടെ പ്രതികരണം. താന്‍ ബിഗ് ബോസ് സീസണ് ത്രീയിലുണ്ടാകുമെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണ്, ഷോയിലേക്ക് തന്നെ ക്ഷണിച്ചിരുന്നു, എന്നാല്‍ താന്‍ പോകുന്നില്ലെന്നായിരുന്നു അനാർക്കലി പറഞ്ഞത്. ബിഗ് ബോസ് തനിക്ക് ഇഷ്ടമാണെന്നും പക്ഷെ അതൊരു പരദൂഷണമല്ലേയെന്നും അനാര്‍ക്കലി ചോദിച്ചിരുന്നു
