Connect with us

വിവാദങ്ങളുടെ തോഴി വനിതാ വിജയകുമാര്‍ നാലാം വിവാഹത്തിലേയ്ക്ക്? മുന്നൊരുക്കങ്ങള്‍ തുടങ്ങി!

Malayalam

വിവാദങ്ങളുടെ തോഴി വനിതാ വിജയകുമാര്‍ നാലാം വിവാഹത്തിലേയ്ക്ക്? മുന്നൊരുക്കങ്ങള്‍ തുടങ്ങി!

വിവാദങ്ങളുടെ തോഴി വനിതാ വിജയകുമാര്‍ നാലാം വിവാഹത്തിലേയ്ക്ക്? മുന്നൊരുക്കങ്ങള്‍ തുടങ്ങി!

എപ്പോഴും വിവാദങ്ങളിലും വിമര്‍ശനങ്ങളിലും പെട്ട് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷമായി മാറാറുള്ള താരമാണ് വനിത വിജയകുമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ വനിത തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ ഒന്നായിരുന്നു വനിത വിജയകുമാറും പീറ്റര്‍ പോളുമായുള്ള വിവാഹം. തമിഴ് നടന്‍ വിജയകുമാറിന്റെ മകളാണ് വനിത. ദിവസങ്ങള്‍ക്ക് ശേഷം പീറ്റര്‍ പോളുമായുള്ള ബന്ധം പിരിഞ്ഞ വനിത തന്റെ യൂട്യൂബ് ചാനലും മറ്റുമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം പുറത്തെത്തിയ താരത്തിന്റെ പുതിയ വീഡിയോ വൈറലായിരുന്നു. മൂന്നാമത്തെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ പീറ്റര്‍ പോളും വനിതയും കയ്യില്‍ ടാറ്റൂചെയ്തിരുന്നു. പീറ്റര്‍ പോള്‍ എന്ന പേര് വനിതയും വനിതയുടെ പേര് പീറ്ററും ടാറ്റുചെയതിരുന്നു. ഇപ്പോള്‍ ആ ടാറ്റുവില്‍ മാറ്റം വരുത്തിയിരിക്കുകയാണ് താരം. ടാറ്റു മായ്ക്കാതെ അതിനെ മറ്റൊരു രൂപത്തിലേക്ക് മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഇതോടെ താരം നാലാം വിവാഹത്തിനൊരുങ്ങുകയാണോ എന്ന് ചോദിച്ച് പലരും കമന്റ് ചെയ്തിട്ടുണ്ട്.

രണ്ട് തവണ വിവാഹിതയായിരുന്ന വനിത ഒരു തവണ ലിവിങ് റിലേഷനിലും ആയിരുന്നതിന് ശേഷമാണ് മൂന്നാമത് വിവാഹിതയായത്. പീറ്റര്‍ പോളിന്റേത് രണ്ടാം വിവാഹമായിരുന്നു. ഇതിനിടെ താനുമായി ബന്ധം പിരിയാതെയാണ് പീറ്റര്‍ രണ്ടാം വിവാഹം ചെയ്തത് എന്ന് ആരോപിച്ച് ആദ്യ ഭാര്യ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ നിരവധി വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍ തങ്ങള്‍ സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണെന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് വനിത വ്യക്തമാക്കി. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ഒരു ഗോവന്‍ ട്രിപ്പിനിടെ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു. വളരെയധികം സന്തോഷത്തോടെയാണ് ജീവിതം മുന്‍പോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ വീണ്ടും പീറ്റര്‍ മദ്യത്തിന് അടിമയായി. ആരും ഇല്ലാതെ കഴിഞ്ഞ ഒരാള്‍ക്ക് ഞാനൊരു കുടുംബം ഉണ്ടാക്കി കൊടുക്കുകയായിരുന്നു. അല്ലാതെ ആരുടേയും ജീവിതം ഞാന്‍ നശിപ്പിച്ചിട്ടില്ല. ഒരു പെണ്ണിന് ആണ്‍ തുണ വേണം എന്ന് മാത്രമായിരുന്നു ഞാനും കരുതി പോന്നത്. എന്റെ പെണ്‍മക്കള്‍ക്ക് ഒരു സുരക്ഷതത്വബോധം നല്‍കണം എന്ന് തോന്നിയതു കൊണ്ടുമാത്രമാണ് വീണ്ടും വിവാഹ ജീവിതം തെരെഞ്ഞെടുത്തത്. പീറ്ററിനെ താന്‍ സ്‌നേഹിചിട്ടു മാത്രമേയുളളുവെന്നും വനിത പറഞ്ഞിരുന്നു.

ഇരുവരുടെയും വിവാഹവാര്‍ത്ത ചര്‍ച്ചയായതോടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ വനിതയെ വിമര്‍ശിച്ച് എത്തിയത്. നിരവധി സിനിമാ താരങ്ങളും എത്തിയിരുന്നു. എന്നാല്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് തക്കതായ മറുപടിയും വനിത നല്‍കുന്നുണ്ട്. പീറ്റര്‍ പോളിനെതിരെ മുന്‍ഭാര്യ രംഗത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടി ലക്ഷ്മി രാമകൃഷ്ണനും രംഗത്തുവന്നിരുന്നു. പീറ്റര്‍ നേരത്തെ വിവാഹിതനാണെന്ന വാര്‍ത്ത കേട്ട താന്‍ ഞെട്ടിപ്പോയെന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. എന്നാല്‍ ലക്ഷ്മി സ്വന്തം കുടുംബകാര്യം നോക്കിയാല്‍ മതിയെന്നും ഇതില്‍ ഇടപെടേണ്ടെന്നുമായിരുന്നു വനിത മറുപടിയായി പറഞ്ഞത്. പത്തൊന്‍പതാം വയസിലായിരുന്നു വനിത വിജയ്കുമാറിന്റെ ആദ്യ വിവാഹം. 2000 ല്‍ നടന്‍ ആകാശുമായി വിവാഹിതയായെങ്കിലും 2007 ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനും മകളുമുണ്ട്. 2007 ല്‍ തന്നെ വനിത രണ്ടാമതും വിവാഹിതയായി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ആനന്ദ് ജയ് രാജ് എന്ന ബിസിനസുകാരനുമായിട്ടായിരുന്നു രണ്ടാം വിവാഹം. ഈ ബന്ധം 2010 അവസാനിപ്പിച്ചു. ഇരുവര്‍ക്കും ഒരു മകളുണ്ട്.വലിയൊരു പ്രോജക്ടിന്റെ നിര്‍മാണത്തിനിടെയായിരുന്നു പീറ്ററുമായി വനിത കണ്ടുമുട്ടുന്നത്.

1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ ഇളയദളപതി വിജയുടെ നായികയായിട്ടാണ് വനിത സിനിമയിലേക്ക് എത്തുന്നത്. രാജ്കിരണ്‍ നായകനായി അഭിനയിച്ച മഞ്ചികം എന്ന ചിത്രത്തിലും വനിത അഭിനയിച്ചു. പിന്നീട് തെലുങ്കിലും മലയാളത്തിലുമായി രണ്ട് സിനിമകളില്‍ കൂടി അഭിനയിച്ചതോടെ നടി വിവാഹിതയായി. പിന്നീട് ടിവി ഷോകളിലും സജീവമായ നടി ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലും എത്തിയിരുന്നു. അതുപോലെതന്നെ വിവാദങ്ങളുടെ തോഴിയായിരുന്നു വനിത വിജയകുമാര്‍. അച്ഛന്‍ വിജയകുമാറിനെതിരെ പോലും പോലീസ് കംപ്ലയിന്റ് നല്‍കിയിട്ടുണ്ട്. വിജയ്കുമാര്‍ ഗുണ്ടകളേയും പോലീസിനെയും ഉപയോഗിച്ച് തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് പറഞ്ഞ് വനിത രംഗത്തെത്തിയിരുന്നു. അച്ഛന് പിന്നാലെ സഹോദരന്‍ അരുണ്‍ വിജയ്, സഹോദരിയുടെ ഭര്‍ത്താവ് സംവിധായകന്‍ ഹരി, ഡാന്‍സ് മാസ്റ്റര്‍ റോബര്‍ട്ട് എന്നിവര്‍ക്കെതിരേയും വനിത രംഗത്ത് വന്നിരുന്നു.

More in Malayalam

Trending