Connect with us

അന്യസ്ത്രീയുമായി കിടക്ക പങ്കിടും, ഭാര്യയെ ചിരിച്ച് കൊണ്ട് ചതിക്കും.. ഇതാണ് ബ്ലാക്ക് മാജിക്ക്!

Malayalam

അന്യസ്ത്രീയുമായി കിടക്ക പങ്കിടും, ഭാര്യയെ ചിരിച്ച് കൊണ്ട് ചതിക്കും.. ഇതാണ് ബ്ലാക്ക് മാജിക്ക്!

അന്യസ്ത്രീയുമായി കിടക്ക പങ്കിടും, ഭാര്യയെ ചിരിച്ച് കൊണ്ട് ചതിക്കും.. ഇതാണ് ബ്ലാക്ക് മാജിക്ക്!

പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അനുപമ പരമേശ്വരൻ പിന്നീട് തെന്നിന്ത്യയുടെ പ്രിയതാരമാവുകയായിരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷമാണ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെലുങ്ക് സിനിമയിലെ മുൻനിരനായികമാരിൽ ഒരാളായി മാറാൻ താരത്തിന് സാധിച്ചു.

കുറച്ച് ദിവസങ്ങളായിലായി അനുപമ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരിക്കുന്ന ഫ്രീഡം അറ്റ് മിഡ് നൈറ്റ് എന്ന ഷോര്‍ട്ട് ഫിലിം സോഷ്യൽ മീഡിയയുടെ കൈയ്യടി നേടുകയാണ്. അനുപമ പരമേശ്വരനെയും ഹക്കീം ഷാജഹാനേയും കേന്ദ്ര കഥാപാത്രമാക്കി ആര്‍ജെ ഷാനാണ് ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്
ചിത്രത്തെ പ്രകീര്‍ത്തിച്ചും വിമർശിച്ചും ഇതിനോടകം തന്നെ നിരവധി പേരെത്തി. ദമ്പതികൾ പരസ്പരം നൽകുന്ന ‘ഫ്രീഡ’ത്തെ പറ്റി പ്രേക്ഷകരിൽ ചിന്ത ഉളവാക്കുന്നതാണ് ഷോർട്ട് ഫിലിമിൻ്റെ ഇതിവൃത്തം. ‘ഫ്രീഡം വേണ്ടത് തനിക്കോ? എനിക്കോ?’ എന്ന ചോദ്യമാണ് മുന്നോട്ട് വെക്കുന്നത്. ഇപ്പോള്‍ ഇതാ ഹ്രസ്വ ചിത്രത്തെ കുറിച്ചും ചിത്രത്തില്‍ പ്രതിപാതിക്കുന്ന വിഷയത്തെ കുറിച്ചും മോഡല്‍ ജോമോള്‍ ജോസഫിന്റെ ഭര്‍ത്താവ് വിനോ ബാസ്റ്റ്യന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

വിനോ ബാസ്റ്റ്യന്റെ കുറിപ്പ്

ഫ്രീഡം അറ്റ് മിഡ്‌നെറ്റ് അഥവാ തലയില്‍ മുണ്ടിട്ട് നടപ്പിലാക്കുന്ന പുരോഗമനം. ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് കണ്ടു. പലരും പറഞ്ഞതില്‍ നിന്നും വിഭിന്നമായ ഒരു ആംഗിള്‍ ഞാനതില്‍ കണ്ടു. ആ ഷോട്ട് ഫിലിം സദാചാര കുലസത്രീ വേര്‍ഷനെന്ന് അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ… പുരോഗമന വാദികളായ, കപടസദാചാര വാദങ്ങളെ പൊളിച്ചെഴുതണം എന്ന് വാദിക്കുന്ന കുറെ സുഹൃത്തുക്കള്‍ എനിക്കുണ്ട്. മിക്കവരും വിവാഹിതരും കുടുംബജീവിതം നയിക്കുന്നവരുമാണ്. എന്നാല്‍ അവരില്‍ പലരുംതന്നെ ലൈംഗീക സ്വാതന്ത്ര്യം എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നവരും, ഭാര്യയല്ലാതെ മറ്റുപലരുമായും ലൈംഗീക ബന്ധവും റിലേഷന്‍ഷിപ്പുകളും ഒക്കെ കൊണ്ടുപോകുന്നവരോ, ദീര്‍ഘകാലമായി മറ്റൊരാളുമായി ഡേറ്റിങ്ങില്‍ കഴിയുന്നവരും ഒക്കെയാണ്.

ഇവിടെ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. എന്തുകൊണ്ട് തനിക്ക് ഭാര്യയല്ലാതെ മറ്റൊരു ലൈംഗീക പങ്കാളികൂടെയുണ്ട് എന്നകാര്യം ഭാര്യയില്‍ നിന്നും സമൂഹത്തില്‍ നിന്നും അവര്‍ മറച്ചുവെക്കുന്നു? ഭര്‍ത്താവെന്ന പ്രിവിലേജ് കല്‍പ്പിച്ചുനല്‍കുന്ന അധികാരങ്ങളുടെ ഭാഗമായി ലൈംഗീക സ്വാതന്ത്ര്യം അടക്കം പല സ്വാതന്ത്ര്യങ്ങളും പുരുഷന്‍മാര്‍ മാത്രം കയ്യടക്കുകയും, അത്തരം പുരുഷന്‍മാര്‍ പോലും സ്വന്തം ഭാര്യയെ സാമൂഹ്യ സദാചാര തിട്ടൂരങ്ങള്‍ക്ക് വിധേയമായി തളച്ചിടുകയും ചെയ്യുന്നു? മിനിമം തന്റെ ഇടപെടലുകളെ കുറിച്ച് പോലും സ്വന്തം ഭാര്യയോട് തുറന്നുപറയാന്‍ മുതിരാതെ, താനിങ്ങനെയാണ് എന്നത് സ്വന്തം ഭാര്യയെ ബോധിപ്പിക്കാതെ കബളിപ്പിക്കാനും അവര്‍ തയ്യാറാകുന്നു? ഇതിനെയെല്ലാം പുരോഗമനം, സ്വാതന്ത്ര്യം എന്നീ പുതപ്പുകള്‍ കൊണ്ട് പൊതിയുമ്പോഴും, അവര്‍ അവരുടെ ഭാര്യമാരെ ചതിക്കുകയാണ് എന്നതല്ലേ യാഥാര്‍ത്ഥ്യം?

കുടുംബം നോക്കാനും മക്കളെ വളര്‍ത്താനും ഉള്ള ഉത്തരവാദിത്തങ്ങള്‍ മുഴുവനും ഭാര്യയുടെ തലയില്‍ കെട്ടിവെച്ച്, കുടുംബത്തിന്റേതായ കെട്ടുപാടുകളില്‍ നിന്നും സ്വതന്ത്രമായി സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക് ഇറങ്ങിവരുന്ന ഏതൊരു ഭര്‍ത്താവിനും ഭാര്യയോട് ചോദിക്കാം നിനക്ക് എന്തിന്റെ കുറവാണ് ഞാന്‍ വരുത്തിയതെന്ന്. ആ ചോദിക്കുന്നവരുടെ കണ്ണുകളില്‍ കാണാനാകാത്ത പല കുറവുകളും മറ്റുള്ള കണ്ണുകള്‍ കൊണ്ട് നോക്കുമ്പോള്‍ കാണാനാകും.. പങ്കാളിയായ ഭാര്യക്കും മക്കള്‍ക്കും നിങ്ങളില്‍ നിന്നും ലഭിക്കേണ്ട ക്വാളിറ്റി ടൈം, കുട്ടികള്‍ക്ക് ഒരച്ഛനെന്ന നിലയില്‍ നഷ്ടപ്പെടുന്ന ലാളനകള്‍, മക്കള്‍ക്ക് അവരോടൊപ്പം കളിക്കാനായി അവര്‍ക്ക് കിട്ടാത്ത അച്ഛന്‍, തീര്‍ത്താലും തീര്‍ത്താലും തീരാത്ത വീട്ടിലെ ഉത്തരവാദിത്തങ്ങളില്‍ നിങ്ങളില്‍ നിന്നും ലഭിക്കേണ്ട പിന്തുണ, വീട്ടുത്തരവാദിത്തങ്ങള്‍ പാരസ്പര്യത്തോടെ ചെയ്തുതീര്‍ക്കുന്നതില്‍ നിങ്ങള്‍ പരാജപ്പെടുന്നത്, ഇതിനൊക്കെയപ്പുറം യാതൊരു ഉളുപ്പുമില്ലാതെ ഭാര്യയുടെ മുഖത്ത് നോക്കി അവളോട് കളവുകള്‍ മാത്രം പറഞ്ഞുകൊണ്ട് ചിരിച്ചുകൊണ്ട് അവളെ ചതിക്കുന്ന ചതിയുണ്ടല്ലോ സാറമ്മാരെ, ആ ചതി തന്നെയാണ് ഇതിലെ ഏറ്റവും ഭീകരമായ ആ ബ്ലാക് മാജിക്.

ചിലര്‍ ചില മിനിമം കാര്യങ്ങള്‍ ഭാര്യമാര അറിയിക്കും, എനിക്കങ്ങനെ ഒരു സുഹൃത്തുണ്ട്, കേവലം സൗഹൃദം മാത്രമേ അവളുമായുള്ളൂ, ചിലര്‍ പറയും യാത്ര പോകാനായി നിരവധി കൂട്ടുകാരില്‍ ഒരാള്‍ മാത്രമാണ് അവള്‍.. ചിലര്‍ക്ക് ഒരേ സമയം നിരവധി പങ്കാളികള്‍. ചിലര്‍ മിക്കമാസവും യാത്രകള്‍ പോകും, പക്ഷെ ആ യാത്രകളിലൊന്നും ഭാര്യയെയോ മക്കളെയോ കൂടെ കൂട്ടില്ല. പകരം മറ്റു സ്ത്രീകള്‍ മാറി ഈ യാത്രയുടെ ഭാഗമാകുകയോ, ഇതിന് മറയായി ചില സുഹൃത്തുക്കളെ കൂടി ബുദ്ധിപരമായി യാത്രയിലേക്ക് ആഡ് ചെയ്യുകയും ചെയ്യാനും ചിലര്‍ മടിക്കില്ല. ഇങ്ങനെ പുട്ടിന് പീര പോലെ ചില ചില കാര്യങ്ങള്‍..

ചില ചില തുമ്പും വാലുകളും.. ചില ചില അര്‍ത്ഥ സത്യങ്ങളും.. എന്നാല്‍ എനിക്ക് അവള്‍ ലൈംഗീക പങ്കാളിയും കൂടിയാണ് എന്ന് നിങ്ങള്‍ ഭാര്യയോട് പറയാത്ത പക്ഷം, നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ ചതിക്കുക തന്നെയാണ് പ്രിയ്യപ്പെട്ട സുഹൃത്തുക്കളേ..

‘നിങ്ങള്‍ക്കിവിടെ എന്തിന്റെ കുറവാ, മട്ടന് മട്ടനില്ലേ, ബിരിയാണിക്ക് ബിരിയാണിയില്ലേ, പട്ടുകുപ്പായത്തിന് പട്ടുകുപ്പായമില്ലേ… ‘ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയില്‍ ശ്രീനിവാസന്‍ പറയുന്ന ഈ ഡയലോഗാണ് ഇത്തരം പുരോഗമന സിംഹങ്ങളുടെ മെയിന്‍.. വ്യക്തി സ്വാതന്ത്ര്യവും ലൈംഗീക സ്വാതന്ത്ര്യവും നേടാനായി പുറപ്പെട്ടിറങ്ങുമ്പോള്‍, തലയില്‍ മുണ്ടിട്ട് പോകാതിരിക്കാനുള്ള മിനിമം മര്യാദയെങ്കിലും നിങ്ങള്‍ കാണിക്കുക. വ്യക്തി സ്വാതന്ത്ര്യവും ലൈംഗീക സ്വാതന്ത്ര്യവും ചുരുക്കം ചിലരുടെ മാത്രം പ്രിവിലേജുകളല്ല, അവരുടെ ഭാര്യമാരും മക്കളും ഉള്‍പ്പെട്ട ഈ സമൂഹത്തിലെ എല്ലാ മനുഷ്യരുടേയും അവകാശം തന്നെയാണ് വ്യക്തി സ്വാതന്ത്ര്യവും ലൈംഗീക സ്വാതന്ത്ര്യവും. നോട്ട് കുറെക്കാലം ഒരേയൊരു ഡേറ്റിങ് ഗ്രൂപ്പില്‍ അംഗമായി തുടര്‍ന്നപ്പോള്‍, നേരിട്ട് കണ്ടും കേട്ടും ബോധ്യം വന്ന പുരോഗമനത്തിന്റെ ഹോള്‍സെയില്‍ ഡീലര്‍മാരെയും, റീട്ടെയ്‌ലര്‍മാരെയും കുറിച്ച് തന്നെയാണ് ഈ എഴുത്ത്

More in Malayalam

Trending

Recent

To Top