Malayalam
ഒടിടിയിലും മികച്ച പ്രതികരണം; ’21 ഗ്രാംസ്’ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുമായി അനൂപ് മേനോന്
ഒടിടിയിലും മികച്ച പ്രതികരണം; ’21 ഗ്രാംസ്’ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുമായി അനൂപ് മേനോന്
അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത ചിത്രമായിരുന്നു 21 ഗ്രാംസ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 10നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഇതിന് പിന്നാലെ ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഒടിടി റിലീസിലെ മികച്ച പ്രതികരണത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് അനൂപ് മേനോന്.
പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അനൂപ് മേനോന് ചിത്രത്തില്‍ എത്തുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോര്‍ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന് അവതരിപ്പിക്കുന്നത്. അഞ്ചാം പാതിര, ഫോറന്‍സിക്, ഓപ്പറേഷന് ജാവ എന്നീ സിനിമകള്‍ക്കു ശേഷം മലയാളത്തില്‍ നിന്നെത്തുന്ന ത്രില്ലര്‍ ആണ് 21 ഗ്രാംസ്. ബിബിന്‍ കൃഷ്ണ തന്നെയാണ് 21 ഗ്രാംസിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
മര്‍ഡര്‍ മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ ലിയോണ ലിഷോയ്, അനു മോഹന്‍, രണ്‍ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്, പ്രശാന്ത് അലക്സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന് തുടങ്ങിയവരും എത്തുന്നുണ്ട്.
നിര്‍മ്മാണം റിനീഷ് കെ എന്‍, ഛായാഗ്രഹണം ജിത്തു ദാമോദര്‍, ഛായാഗ്രഹണം അപ്പു എന്‍ ഭട്ടതിരി, സംഗീതം ദീപക് ദേവ്, വരികള്‍ വിനായക് ശശികുമാര്‍, സൗണ്ട് മിക്സിംഗ് പി സി വിഷ്ണു, സൗണ്ട് ഡിസൈന്‍ ജുബിന്‍, പ്രോജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഷിനോജ് ഓടണ്ടിയില്‍, ഗോപാല്‍ജി വാദയര്‍.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പാര്ത്ഥന്, മേക്കപ്പ് പ്രദീപ് രംഗന്, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ശിഹാബ് വെണ്ണല, പിആര്‍ഒ വാഴൂര്‍ ജോസ്, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, ഡിസൈന്‍ യെല്ലോടൂത്സ്, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് നിതീഷ് ഇരിട്ടി, നരേഷ് നരേന്ദ്രന്, അസിസ്റ്റന്റ് ഡയറക്ടര്‍സ് സുധീഷ് ഭരതന്, യദുകൃഷ്ണ ദയകുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം ആര് പ്രൊഫഷണല്‍.
