Connect with us

സീതാകല്യാണത്തിന് ശേഷം റിനീഷയുടെ ആ വെളിപ്പെടുത്തൽ; ചേച്ചിയ്ക്ക് വേണ്ടി അനിയത്തി രംഗത്ത് ; ‘വ്യക്തിത്വവും നിലപാടും മുറുകെ പിടിക്കുന്ന ​മത്സരാർഥി’; ബിഗ് ബോസ് സീസൺ ഫോർ വിജയി ധന്യ തന്നെ!

TV Shows

സീതാകല്യാണത്തിന് ശേഷം റിനീഷയുടെ ആ വെളിപ്പെടുത്തൽ; ചേച്ചിയ്ക്ക് വേണ്ടി അനിയത്തി രംഗത്ത് ; ‘വ്യക്തിത്വവും നിലപാടും മുറുകെ പിടിക്കുന്ന ​മത്സരാർഥി’; ബിഗ് ബോസ് സീസൺ ഫോർ വിജയി ധന്യ തന്നെ!

സീതാകല്യാണത്തിന് ശേഷം റിനീഷയുടെ ആ വെളിപ്പെടുത്തൽ; ചേച്ചിയ്ക്ക് വേണ്ടി അനിയത്തി രംഗത്ത് ; ‘വ്യക്തിത്വവും നിലപാടും മുറുകെ പിടിക്കുന്ന ​മത്സരാർഥി’; ബിഗ് ബോസ് സീസൺ ഫോർ വിജയി ധന്യ തന്നെ!

മിനി സ്ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ധന്യ മേരി വർഗീസ്. ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ വേദിയിൽ എത്തിയതോടെ സീരിയൽ കഥാപാത്രത്തിൽ നിന്നും വേറിട്ട് , എന്താണ് യഥാർത്ഥ ധന്യ എന്ന് മനസിലാക്കാൻ ആരാധകർക്ക് ഒരു അവസരം ലഭിച്ചു.

ബിഗ് ബോസ് വീട്ടിൽ അ‌വശേഷിക്കുന്ന ഒമ്പത് മത്സരാർഥികളിൽ ഒരാളാണ് ധന്യ മേരി വർ​ഗീസ്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധ നേടിയ ധന്യയെ ബി​ഗ് ബോസ് ഹൗസിലെത്തിയ ശേഷമാണ് പ്രേക്ഷകർ അടുത്ത് അറിഞ്ഞ് തുടങ്ങിയത്.

വീട്ടിൽ ഇപ്പോൾ മൂന്ന് സ്ത്രീ മത്സരാർഥികൾ മാത്രമാണ് അവശേഷിക്കുന്നത്. ബാക്കിയുള്ള ആറ് പുരുഷന്മാർക്കൊപ്പവും ഏറ്റുമുട്ടി വേണം വളരെ നിർണായകമായ മൂന്ന് ആഴ്ചകൾ ഇവർക്ക് താണ്ടാൻ. ഗ്രൂപ്പിസം വിട്ട് കളത്തിലിറങ്ങി കളിക്കാൻ എല്ലാവരും ശ്രമിക്കുന്നുണ്ട്. വന്ന ആദ്യത്തെ ആഴ്ചകളിൽ എല്ലാം ധന്യ സേഫ് ​ഗെയിമായിരുന്നു സുചിത്രയ്ക്കൊപ്പം കളിച്ചിരുന്നത്.

ഇപ്പോൾ ധന്യ ഒറ്റയ്ക്ക് നിന്ന് കളിച്ച് ക്യാപ്റ്റൻസി വരെ നേടിയിട്ടുണ്ട്. ഇപ്പോഴുള്ള മത്സരാർഥികളിൽ​ ടാസ്ക്കുകൾ മനോ​ഹരമായി കളിക്കുന്ന മത്സരാർഥികളിൽ ഒരാളും ധന്യയാണ്. മിനി സ്ക്രീനിൽ ധന്യയെ പ്രശസ്തയാക്കിയ സീരിയലായിരുന്നു സീതാകല്യാണം.

ഈ സീരിയലിൽ ധന്യയുടെ സഹോദരിയായി അഭിനയിച്ച റഹീന റഹ്മാൻ ധന്യയെ കുറിച്ച് എഴുതിയ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ‘വ്യക്തിത്വവും നിലപാടും മുറുകെ പിടിക്കുന്ന ​മത്സരാർഥി’യാണ് ധന്യയെന്നാണ് റനീഷ സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.

‘ധന്യ ചേച്ചിയെ ഞാൻ കണ്ടുമുട്ടുന്നത് മൂന്നര വർഷം മുമ്പാണ്. അന്ന് മുതൽ ഇന്ന് ഈ നിമിഷം വരെ ചേച്ചിയെനിക്ക് സഹോദര തുല്യയാണ് എന്ന് പറയുന്നതിനേക്കാൾ ഉപരി സഹോദരി തന്നെയാണ്. എന്റെ ഏറ്റവും ക്ലോസ് സോണിലുള്ള എനിക്കും ഏറ്റവും അടുപ്പമുള്ള പ്രിയപ്പെട്ടവരിൽ ഒരാൾ.’

ചേച്ചി ബിഗ് ബോസിലുണ്ടെന്ന് എന്നറിഞ്ഞപ്പോൾ വലിയ സന്തോഷമാണ് എനിക്ക് ഉണ്ടായത്. ചേച്ചി അൽപം പോലും ഫേക്ക് ആകാതെ സ്വന്തം വ്യക്തിത്വവും നിലപാടും മുറകെ പിടിച്ച് ഷോയിൽ മുന്നേറുന്നത് കാണുമ്പോൾ അതിലും സന്തോഷം തോന്നുന്നു.’

‘ഷോയുടെ നിലവാരം കാത്ത് സൂക്ഷിച്ചുക്കൊണ്ട് തന്റെ അഭിപ്രായങ്ങൾ വ്യക്തതയോടെ പറഞ്ഞും അതോടൊപ്പം ഫിസിക്കൽ-മെന്റൽ ഗെയിമുകളിൽ ഒരേപോലെ മികവ് പുലർത്തിയും മുന്നേറുന്ന മറ്റൊരു സ്ത്രീ മത്സരാർഥി ഷോയിൽ ഉണ്ടെന്ന് തോന്നുന്നില്ല.’

‘പേടകം ടാസ്ക്കും, ബ്ലസിലിയുടെ ക്യാപ്റ്റൻസി ടാസ്ക്കും, കോയിൻ ടാസ്ക്കും ഒക്കെ ചേച്ചി എത്ര ഡെഡിക്കേറ്റഡായാണ് ഷോയിൽ പങ്കെടുക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളുമാണ്.’

‘എനിക്ക് അറിയാവുന്ന ധന്യചേച്ചിയെ തന്നെയാണ് ഷോയിലും കാണുന്നത് വലിയ മന സാന്നിധ്യമുള്ള തന്റെ വ്യക്തിത്വം മുറകെ പിടിക്കുന്ന പ്രതിസന്ധികളെ ദൈവ വിശ്വാസത്തോടെ അതിജീവിച്ച് വിജയിക്കുന്ന ചേച്ചിക്ക് ഇനിയും ഒരുപാട് മുന്നേറുവാനുണ്ട്.”മുന്നേറുക തന്നെ ചെയ്യും റനീഷ കുറിച്ചു’ ധന്യയ്ക്കൊപ്പമുള്ള ചിത്രങ്ങളും റനീഷ പങ്കുവെച്ചിട്ടുണ്ട്.

about biggboss

More in TV Shows

Trending