TV Shows
ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച ആദ്യത്തെ മൂന്നുപേരിൽ ഒരാൾ ആയി മാറിയിരിക്കുകയാണ് റിയാസ്; റിയാസിന് ലഭിച്ചത് ഗംഭീര പിന്തുണ; ഇത്തവണ പുറത്തായത് ആരും പ്രതീക്ഷിക്കാത്ത മത്സരാർത്ഥി; പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ആ സംഭവം!
ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച ആദ്യത്തെ മൂന്നുപേരിൽ ഒരാൾ ആയി മാറിയിരിക്കുകയാണ് റിയാസ്; റിയാസിന് ലഭിച്ചത് ഗംഭീര പിന്തുണ; ഇത്തവണ പുറത്തായത് ആരും പ്രതീക്ഷിക്കാത്ത മത്സരാർത്ഥി; പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ആ സംഭവം!
ബിഗ് ബോസ് റിയാലിറ്റി ഷോ നൂറ് ദിവസം പൂർത്തിയാക്കാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ബിഗ് ബോസ് വീട്ടിൽ ഇനി ശേഷിക്കുന്നത് വെറും ഒൻപത് മത്സരാർഥികൾ മാത്രമാണ്. ഇവരിൽ ഒരാൾ ഇന്നത്തെ എവിക്ഷൻ പ്രക്രിയയിലൂടെ പുറത്തായിരുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും രണ്ട് മത്സരാർഥികളാണ് പുറത്തായത്.
റോബിനും ജാസ്മിനും. റിയാസിനെ തള്ളി എന്ന കാരണത്താൽ റോബിനെ ഷോയിൽ നിന്നും പുറത്താക്കുകയും ബിഗ് ബോസ് ഷോയുടെ നിയമങ്ങളുമായി ഒത്ത് പോകാൻ കഴിയില്ല എന്ന് വ്യക്തമാക്കി ജാസ്മിൻ സ്വയമേ ഇറങ്ങി പോവുകയുമായിരുന്നു. രണ്ട് മത്സരാർഥികൾ കുറഞ്ഞത് കാരണം കഴിഞ്ഞ ആഴ്ച എവിക്ഷൻ പ്രക്രിയ നടത്തിയിരുന്നില്ല.
തുടന്ന് ഈ ആഴ്ചത്തെ നോമിനേഷൻ പട്ടികയിൽ ദിൽഷയും ധന്യയും ഒഴികെ ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാർഥികൾ എല്ലാരും നോമിനേഷനിൽ വന്നിരുന്നു. റിയാസ്, ലക്ഷ്മിപ്രിയ, റോൻസോൺ, വിനയ് മാധവ്, ബ്ലെസ്ലി, സൂരജ്, അഖിൽ എന്നിവരാണ് ഇത്തവണ എവിക്ഷൻ പട്ടികയിൽ വന്നത്.
ഇവരിൽ അഖിൽ, സൂരജ്, വിനയ്, റൊൺസൺ എന്നിവർക്ക് രണ്ട് ശതമാനം വോട്ടുകൾ മാത്രമേ കിട്ടിയിരുന്നുള്ളു. ഇവരിൽ അഖിൽ ആണ് ഈ ആഴ്ച പുറത്തായതെന്നാണ് ഇപ്പോൾ വരുന്ന വിവരം. ബിഗ് ബോസ് വീട്ടിൽ ഏറ്റവും നല്ല മത്സരാർഥിയായിരുന്നു അഖിൽ. ടാസ്ക്കുകൾ ചെയ്യുന്നതിലും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ഇടപെടുന്നതിലും മറ്റുള്ളവരുമായി സംസാരിക്കുന്നതിലുമെല്ലാം അഖിൽ മറ്റ് മത്സരാർത്ഥികളെ അപേക്ഷിച്ച് വളരെ മുന്നിലാണ് നിന്നിരുന്നത്.
ബിഗ് ബോസ് വീട്ടിലെ ഈ ആഴ്ചത്തെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതും അഖിലാണ്. ബിഗ് ബോസ് സീസൺ ഫോറിൽ തുടർച്ചയായി മൂന്ന് തവണയും ക്യാപ്റ്റൻ ആയ വ്യക്തിയും അഖിലാണ്. പുറത്ത് വരുന്ന വാർത്തകൾ സത്യമാണെങ്കിൽ സുചിത്രയെപോലെ തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് എത്തിയപ്പോൾ തന്നെ വീട്ടിൽ നിന്നും പുറത്താവേണ്ട ഗതികേട് അഖിലിനും വന്ന് ചേരും.
ഈ ആഴ്ചത്തെ എവിക്ഷനിൽ റിയാസ് പുറത്താകും എന്നാണ് ചിലർ കരുതിയിരുന്നത്. കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും റോബിൻ പുറത്തായതോടെ റിയാസിനെതിരെ നിരവധി റോബിന് ആരാധകർ രംഗത്ത് വന്നിരുന്നു. എന്നാൽ കഴിഞ്ഞ വീക്കിലി ടാസ്ക്കിൽ മിന്നുന്ന പ്രകടനമാണ് റിയാസ് കാഴ്ചവച്ചത്. മാത്രമല്ല റോബിനും ജാസ്മിനും ബിഗ് ബോസ് വീട്ടിൽ നിന്നും പോയ ശേഷം വീട്ടിൽ കണ്ടന്റുകൾ ഉണ്ടാവുന്നത് റിയാസ് കാരണം മാത്രമാണ്.
ഇത്തവണ എവിക്ഷൻ പട്ടികയിൽ ഒരുപാടുപേർ ഉണ്ടായിരുന്നതും അഖിലിന് തിരിച്ചടി ആയെന്നുവേണം കരുതാൻ. വോട്ടുകൾ പലർക്കായി സ്പ്ലിറ്റ് ആയി പോയത് ബിഗ് ബോസ് വീട്ടിലെ അഖിലിന്റെ നിലനിൽപ്പിനെ ബാധിച്ചു. സൈഫ് ഗെയിം കളിക്കുന്ന പലരും ബിഗ് ബോസ് വീട്ടിൽ ഇപ്പോഴും നിൽക്കുന്നു എന്നതും വോട്ടുകൾ സ്പ്ലിറ്റ് ആവുന്നതുകൊണ്ട് മാത്രമാണ്.
അഖിൽ പുറത്ത് പോവുമ്പോൾ ബിഗ് ബോസ് വീട്ടിൽ രണ്ടുപേരാവും സെയ്ഫ് ആവുന്നത് അതിൽ ഒരാൾ റിയാസും മറ്റൊരാൾ സൂരജും ആയിരിക്കും. ക്യാപ്റ്റൻ സ്ഥാനത്ത് നിൽകുമ്പോൾ തന്നെ പുറത്തായാൽ സ്വാഭാവികമായും തന്റെ ക്യാപ്റ്റൻ സ്ഥാനം അഖിൽ സൂരജിന് നൽകും അതോടെ അടുത്ത ആഴ്ചത്തെ എവിക്ഷനിൽ നിന്നും സൂരജ് രക്ഷപെടും. ബിഗ് ബോസ് കണ്ടിരുന്ന പ്രേക്ഷകരിൽ ഭൂരിഭാഗവും റോബിന് ആരാധകർ ആയിരുന്നു. അതുകൊണ്ട് തന്നെ റോബിന് പുറത്ത് പോയതിന് കാരണക്കാരനായ റിയാസ് ഈ ആഴ്ച പുറത്താകും എന്നാണ് പലരും കരുതിയിരുന്നത്.
എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്, ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച ആദ്യത്തെ മൂന്നുപേരിൽ ഒരാൾ ആയി മാറിയിരിക്കുകയാണ് റിയാസ്. റിയാസിന്റെ പ്രകടനം പ്രേക്ഷകർക്ക് ഇഷ്ട്ടപെട്ട് തുടങ്ങി എന്ന് വേണം ഇതിൽ നിന്നും മനസിലാക്കാൻ.
about biggboss