Connect with us

എന്റെ ലൈഫിൽ ഞാൻ ഭയങ്കരമായിട്ട് വിഷമിച്ച്, ഡിപ്രസിഡ് ആയി, സങ്കടപ്പെട്ട് തകർന്ന് പണ്ടാരമടങ്ങിയിരിക്കുന്ന ഒരു സമയമാണിത് ;ആകെ മൊത്തത്തിൽ സീൻ കോണ്ട്രയാണ്; വീഡിയോയുമായി ഡോ.റോബിൻ!

TV Shows

എന്റെ ലൈഫിൽ ഞാൻ ഭയങ്കരമായിട്ട് വിഷമിച്ച്, ഡിപ്രസിഡ് ആയി, സങ്കടപ്പെട്ട് തകർന്ന് പണ്ടാരമടങ്ങിയിരിക്കുന്ന ഒരു സമയമാണിത് ;ആകെ മൊത്തത്തിൽ സീൻ കോണ്ട്രയാണ്; വീഡിയോയുമായി ഡോ.റോബിൻ!

എന്റെ ലൈഫിൽ ഞാൻ ഭയങ്കരമായിട്ട് വിഷമിച്ച്, ഡിപ്രസിഡ് ആയി, സങ്കടപ്പെട്ട് തകർന്ന് പണ്ടാരമടങ്ങിയിരിക്കുന്ന ഒരു സമയമാണിത് ;ആകെ മൊത്തത്തിൽ സീൻ കോണ്ട്രയാണ്; വീഡിയോയുമായി ഡോ.റോബിൻ!

ബിഗ് ബോസ് മലയാളം സീസൺ 4 ലെ മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർഥികളിൽ ഒരാളായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. വളരെ അപ്രത്യക്ഷമായിട്ടായിരുന്നു റോബിന് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തേക്ക് പോകേണ്ടി വന്നത്. എന്നാൽ പുറത്തിറങ്ങിയ റോബിനെ കാത്തിരുന്നത് വൻ ജനാവലി തന്നെയായിരുന്നു. ഗംഭീര വരവേൽപ്പ് നൽകിയാണ് റോബിനെ ബിഗ് ബോസ് ആരാധകർ വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ചത്. ഇപ്പോഴിത റോബിൻ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീ‍ഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ചെറിയ ഒരു ആമുഖത്തോടെയാണ് റോബിൻ വീഡിയോയിലേക്ക് കടക്കുന്നത്. എല്ലാവർക്കും നമസ്കാരം, ഞാൻ രണ്ട് ചെറിയ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് വീഡിയോയും എനിക്ക് സ്പെഷ്യലാണ്. ഒരു വീഡിയോ 2021 ജൂലൈ 9ന് ഷൂട്ട് ചെയ്ത വീഡിയോയാണ്. അതെന്നുവച്ചാൽ ഞാൻ ബിഗ് ബോസിൽ എത്തുന്നതിന് ഒരു എട്ട് മാസം മുൻപ് എടുത്ത വീഡിയോ ആണ്. മറ്റൊന്ന് ഞാൻ ബിഗ് ബോസിലേക്ക് പോകുന്നതിന്റെ അന്ന് രാവിലെ ചെയ്ത വീഡിയോയാണ്- റോബിൻ വീഡിയോയിൽ പറയുന്നു.

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളേക്കുറിച്ചാണ് റോബിൻ ആദ്യത്തേ വീഡിയോയിൽ പറയുന്നത്. ഇന്ന് 2021 ജൂലൈ 9, സത്യത്തിൽ ഒരു വീഡിയോ ചെയ്യാനുള്ള മാനസികാവസ്ഥ എനിക്കില്ല. പക്ഷേ എന്നിരുന്നാൽ കൂടി ഒരു വീഡിയോ ചെയ്യണമെന്ന് തോന്നി. എന്റെ ലൈഫിൽ ഞാൻ ഭയങ്കരമായിട്ട് വിഷമിച്ച്, ഡിപ്രസിഡ് ആയി, സങ്കടപ്പെട്ട് തകർന്ന് പണ്ടാരമടങ്ങിയിരിക്കുന്ന ഒരു സമയമാണിത്. ജീവിതത്തിലെ പല പ്രശ്നങ്ങൾ, ഒട്ടും പ്രതീക്ഷിക്കാതെ ചെയ്യേണ്ടി വന്ന ശസ്ത്രക്രിയ അതിന്റെ ഭാഗമായി ഒരു മാസത്തോളമായി ബെഡ് റെസ്റ്റ് ആണ്. ആകെ മൊത്തത്തിൽ സീൻ കോണ്ട്രയാണ്. എന്റെ ലൈഫിലെ അടുത്ത ഘട്ടത്തിലേക്ക് പോകണമെന്നുണ്ടെങ്കിൽ ഞാൻ തന്നെ എഫേർട്ട് എടുത്താലേ പറ്റൂ- റോബിൻ വീഡിയോയിലൂടെ പറയുന്നു.

ഇന്ന് ജൂലൈ 9. ബിഗ് ബോസ് സീസൺ 4 ന്റെ ഫിനാലെ പോലും പുറത്തുവിട്ടിട്ടില്ല. പക്ഷേ എനിക്ക് ബിഗ് ബോസിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ട്. 99 ശതമാനവും അതിലേക്ക് സെലക്ട് ആകാൻ ഒരു സാധ്യതയുമില്ല. എങ്ങനെ അതിലേക്ക് പോകണം, ആരെ കാണണം, എങ്ങനെയാണ് അതിന്റെ സെലക്ഷൻ ഒന്നും എനിക്ക് അറിയത്തില്ല. ഒരു ശതമാനം ചാൻസേ ഉളളൂ അതിൽ ഞാൻ സെലക്ട് ആകാൻ. പക്ഷേ ആ ഒരു ശതമാനം ചാൻസിന് വേണ്ടി ഞാൻ ഇന്ന് മുതൽ പരിശ്രമിക്കും. ഞാൻ ഒരുങ്ങും,99 ശതമാനം കിട്ടത്തില്ല. ഒരു ശതമാനം മാത്രമേ ഞാൻ അതിൽ സെലക്ട് ആകാൻ സാധ്യതയുള്ളൂ. പക്ഷേ തോൽക്കാൻ എനിക്ക് മനസില്ല, ഞാൻ പരിശ്രമിക്കും- തന്റെ ഉറച്ച തീരുമാനത്തെക്കുറിച്ച് വീ‍ഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് റോബിൻ.

അതിന് വേണ്ടി ഞാൻ ഒറ്റയ്ക്ക് പോരാടും, ശ്രമിക്കും. അതിന് വേണ്ടി തയാറെടുക്കും. ഈ വീഡിയോയ്ക്ക് ശേഷം ഓരോ അപ്ഡേറ്റും ഞാൻ നിങ്ങളെ അറിയിക്കും. ഇപ്പോഴൊന്നും ഞാൻ ഈ വീഡിയോ പോസ്റ്റ് ചെയ്യത്തില്ല. ഒരുപക്ഷേ എനിക്ക് ബിഗ് ബോസിൽ സെലക്ഷൻ കിട്ടി ഞാൻ അതിൽ മത്സരിച്ച് കഴിഞ്ഞാൽ, ഞാൻ അതിൽ നിന്ന് എന്ന് തിരിച്ചു വരുന്നോ അന്ന് ഞാൻ ഈ വീഡിയോ പോസ്റ്റ് ചെയ്യും. മെന്റലി ഫിസിക്കലി ഡൗൺ ആയിരിക്കുന്ന ഈ ഒരു സമയത്തും തോൽക്കാൻ എനിക്ക് മനസില്ല. ഒറ്റയ്ക്ക് ഫൈറ്റ് ചെയ്യും, നോക്കാമെന്നും റോബിൻ വീഡിയോയിൽ പറയുന്നു. ഇതിന് ശേഷം 2022 മാർച്ച് 20ന് ബിഗ് ബോസിൽ പങ്കെടുക്കുന്നതിനായി മുംബൈയിലേക്ക് പോകാനായി എയർപോർട്ടിൽ എത്തിയതിന്റെ ഒരു വീഡിയോയും റോബിൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top