‘എല്ലാത്തിനും ഒടുവില്‍ ഒരു മുന്‍വിധിയും ഇല്ലാതെ എന്നെ ഞാനുമായി ബന്ധിപ്പിക്കുന്നത് എന്റെ ആത്മാവ് മാത്രമാണ്’;ഭാവനയുടെ പുതിയ പോസ്റ്റ് വൈറൽ !
സാമൂഹിക മാധ്യമങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ നടി ഭാവന പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഏറ്റവും ഒടുവില്‍ ഭാവന പങ്കുവച്ച ചിത്രങ്ങളും ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്. ‘കാരണം, ദിവസാവസാനം ഒരു വിധിയും ഇല്ലാതെ ബന്ധിപ്പിക്കുന്നത് ഞാനും എന്റെ ആത്മാവുമാണ് !!!’ എന്ന ക്യാപ്ഷനോടെയാണ് ഭാവന തന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്‍റുകളുമായെത്തിയത്. ഒന്നരലക്ഷത്തിന് മേലെ ലൈക്കുകളാണ് ഭാവനയുടെ സാരി ചിത്രങ്ങള്‍ക്ക് ലഭിച്ചത്. വസ്ത്രവും സ്റ്റൈലും ഒരുക്കിയത് അഭിനവാണ്. എസ്ബികെ ഷുഹൈബാണ് ഫോട്ടോഗ്രാഫി. ഹെയര്‍ ഡ്രസ് ഫെമി ആന്‍റണി. ഷനീമാണ് പിആര്‍ വര്‍ക്ക്.
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുള്ള മലയാളിതാരമാണ് ഭാവന. ആദില്‍ മൈമുനാത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്! എന്ന സിനിമയിലൂടെ ഭാവന മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 2017-ല്‍ പുറത്തിറങ്ങിയ ‘ആദം ജോണ്‍’ എന്ന സിനിമയാണ് ഭാവന ഒടുവില്‍ അഭിനയിച്ച മലയാളചിത്രം. 2017-ല്‍ തന്നെ പുറത്തിറങ്ങിയ ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ എന്ന ചിത്രത്തിലും ഭാവന അഭിനയിച്ചിരുന്നു. ഈ ചിത്രത്തില്‍ അതിഥി താരമായിട്ടായിരുന്നു ഭാവന എത്തിയത്.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നത്. പുതിയ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് വെച്ച് നടന്ന ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടനവേദിയില്‍ അതിഥിയായി എത്തിയ ഭാവനയെ പ്രേക്ഷകര്‍ നിറകയ്യടികളോടെയാണ്തന്റെ സിനിമയിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ഭാവന അടുത്തിടെയാണ് വെളിപ്പെടുത്തിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാവന തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ പുത്തന്‍ സാരിയില്‍ മനോഹരചിത്രങ്ങളുമായി ആരാധകരോട് സംവദിക്കുകയാണ് ഭാവന. ഒപ്പം ഒരു കുറിപ്പും ചേര്‍ക്കുന്നു.’എല്ലാത്തിനും ഒടുവില്‍ ഒരു മുന്‍വിധിയും ഇല്ലാതെ എന്നെ ഞാനുമായി ബന്ധിപ്പിക്കുന്നത് എന്റെ ആത്മാവ് മാത്രമാണ്’ എന്നാണ് ഭാവന കുറിച്ചിരിക്കുന്നത്. കറുപ്പ് ഫ്‌ലോറല്‍ പ്രിന്റിലുള്ള പുതിയ സാരി ധരിച്ചുള്ള അനേകം ചിത്രങ്ങളും കുറിപ്പിനൊപ്പം ഭാവന പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി ആരാധകരാണ് ഭാവനയുടെ ചിത്രങ്ങളെ പ്രശംസിച്ച് കമന്റുകള്‍ രേഖപ്പെടുത്തുന്നത്.
മലയാളത്തിനു പുറമേ തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളില്‍ മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുള്ള ഭാവനയ്ക്ക് തെന്നിന്ത്യ മുഴുവനും ആരാധകരുണ്ട്. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവനയുടെ അരങ്ങേറ്റം. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 2018-ലായിരുന്നു കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള ഭാവനയുടെ വിവാഹം. വിവാഹശേഷം കന്നഡ ചിത്രങ്ങളിലാണ് നടി കൂടുതലും അഭിനയിച്ചിരിക്കുന്നത്. 96-ന്റെ കന്നഡ റീമേക്കില്‍ ഭാവനയായിരുന്നു നായിക.2002-ൽ ‘നമ്മൾ’ എന്ന സിനിമയിലൂടെയാണ് ഭാവന സിനിമയിൽ അരങ്ങേറിയത്. നമ്മൾ സിനിമയുടെ വൻ ഹിറ്റിന് ശേഷം അനേകം അവസരങ്ങളാണ് മലയാളത്തിൽ നിന്ന് താരത്തെ തേടിയെത്തിയത്. മലയാളത്തിലെ ഒട്ടുമിക്ക മുൻ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്.
2003ൽ പുറത്തിറങ്ങിയ CID മൂസ, ക്രോണിക് ബാച്ചലർ എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായതോടെയാണ് ഭാവനയുടെ താരമൂല്യം വർധിച്ചത്.പിന്നീട് വിവിധ തെന്നിന്ത്യൻ ഭാഷകളിലായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹശേഷം കന്നഡ സിനിമയിലാണ് ഭാവന സജീവമായുള്ളത്. തഗരു, 99, ഇൻസ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ അടുത്തിടെ ഭാവന അഭിനയിച്ചിരുന്നു.
ഷറഫുദ്ദീൻ നായകനാകുന്ന സിനിമയിലൂടെയാണ് ഭാവനയുടെ തിരിച്ചു വരവ്. റെനീഷ് അബ്‍ദുൾഖാദറാണ് നിർമ്മാണം. നടൻ മമ്മൂട്ടിയാണ് ഭാവനയുടെ മടങ്ങിവരവ് സിനിമയുടെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. സഹോദരി-സഹോദര ബന്ധമാണ് സിനിമയുടെ പ്രമേയമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.
