Connect with us

‘വിയറ്റ്‌നാം കോളനി’യിലേക്ക് നായികയായി ആദ്യം വിളിച്ചത് സോണിയെയായിരുന്നു.. എന്നാൽ ആ ചിത്രത്തിൽ നിന്നും പിന്മാറി; കാരണം ഇതാണ്, നടിയുടെ തുറന്ന് പറച്ചിൽ വൈറൽ

Actress

‘വിയറ്റ്‌നാം കോളനി’യിലേക്ക് നായികയായി ആദ്യം വിളിച്ചത് സോണിയെയായിരുന്നു.. എന്നാൽ ആ ചിത്രത്തിൽ നിന്നും പിന്മാറി; കാരണം ഇതാണ്, നടിയുടെ തുറന്ന് പറച്ചിൽ വൈറൽ

‘വിയറ്റ്‌നാം കോളനി’യിലേക്ക് നായികയായി ആദ്യം വിളിച്ചത് സോണിയെയായിരുന്നു.. എന്നാൽ ആ ചിത്രത്തിൽ നിന്നും പിന്മാറി; കാരണം ഇതാണ്, നടിയുടെ തുറന്ന് പറച്ചിൽ വൈറൽ

നടി സോണിയ ജോസിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ബിഗ് സ്‌ക്രീനിനെക്കാൾ കൂടുതൽ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലാണ് നടി കൂടുതൽ ശ്രദ്ധ നേടിയത്. ഭാഗ്യജാതകം ‘കറുത്തമുത്ത്, പൂക്കാലം വരവായി, കുടുംബ വിളക്ക്, സീത പെണ്ണ് തുടങ്ങിയ സീരിയലുകളിൽ നിറഞ്ഞ് നിന്ന നടിയാണ് സോണിയ. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ, ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്. സോണിയ നടിയായി അരങ്ങേറ്റം കുറിച്ചിട്ട് ഇപ്പോൾ 25 വർഷം കഴിഞ്ഞിരിക്കുകയാണ്

ഇപ്പോഴിതാ നടിയുടെ ഒരു വെളിപ്പെടുത്തൽ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുകയാണ്. സിനിമയില്‍ താന്‍ കൈവിട്ട വലിയ ഒരു വേഷത്തെ കുറിച്ച് ടെലിവിഷന്‍ താരങ്ങളുടെ സംസ്ഥാന സമ്മേളനത്തില്‍ വെച്ച് വെളിപ്പെടുത്തുകയിരുന്നു

സിദ്ധിഖ്‌ലാല്‍ സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘വിയറ്റ്‌നാം കോളനി’യിലെ നായികയായി സംവിധായകന്‍ ആദ്യം തീരുമാനിച്ചത് സോണിയയെ ആയിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ക്കിടെ വീട്ടിലെ എതിര്‍പ്പ് കടുത്തപ്പോള്‍ ചിത്രത്തില്‍ നിന്ന് സോണിയ പിന്‍മാറുകയായിരുന്നു. പിന്നീട് നായിക സ്ഥാനത്തേക്ക് വന്നത് കനകയാണ്.

‘മലയാള മനോരമ ആഴ്ചപ്പതിപ്പി’ല്‍ വന്ന മുഖചിത്രം കണ്ടാണ് ‘വിയറ്റ്‌നാം കോളനി’യിലേക്ക് നായികയായി വിളിച്ചത്. പക്ഷേ, അച്ഛന്‍ സമ്മതിച്ചില്ലെന്നാണ് സോണിയ പറഞ്ഞത്.

നേരത്തെ സോണിയ ഇതു ഒരു ഓണ്‍ലൈന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും താരം നുണ പറയുന്നു എന്ന തരത്തിലായിരുന്നു അതിന് ചിലരുടെ കമന്റുകള്‍. അതില്‍ ചിലത് താരത്തെ പരിഹസിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇതോടെയാണ് സംവിധായകന്റെ മുന്‍പില്‍ വെച്ചു തന്നെ സത്യാവസ്ഥ നടി വെളിപ്പെടുത്തിയത്.

കോട്ടയം, മാങ്ങാനം സ്വദേശിയാണ് സോണിയ ജോസ്. ഡോക്യുമെന്ററികളിലൂടെയും ടെലിഫിലിമുകളിലൂടെയും അഭിനയ രംഗത്തെത്തിയ നടി വീട്ടിലെ എതിര്‍പ്പു കുറഞ്ഞതോടെയാണ് ‘കടല്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തുന്നത്. നാല്‍പ്പതോളം സിനിമകളില്‍ അഭിനയിച്ച നടി 25ലധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് കുടുംബ ജീവിതവുമായി ബന്ധപ്പെട്ടും മക്കൾക്കു വേണ്ടിയുമൊക്കെ ചെറിയ ഇടവേളകൾ നടി എടുത്തിരുന്നു. പിന്നീട് മികച്ച ഒരു തിരിച്ചുവരവായിരുന്നു നടി നടത്തിയത്. മാനത്തെകൊട്ടാരം കമ്പോളം’ വംശം ‘കടല്‍’സുവര്‍ണ്ണ സിംഹാസനം, മന്ത്രി മാളികയില്‍ മനസ്സമ്മതം, വാര്‍ദ്ധക്യ പുരാണം, ഗൂഢാലോചന, തുമ്പോളി കടപ്പുറം, ജവാന്‍ ഓഫ് വെള്ളിമല തുടങ്ങിയ സിനിമകളും സോണിയ അഭിനയിച്ചിട്ടുള്ളവയാണ്.

More in Actress

Trending

Recent

To Top